ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു
ഒരു പല്ലുവേദന വന്നാല്‍ നാം സാധാരണഗതിയില്‍ ഡെന്റിസ്റ്റിനെ കാണാന്‍ ഒന്ന് അമാന്തിക്കും കാരണം അത് പരിഹരിക്കുവാനായി ചെയ്യുന്ന ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന വേദനയും അസ്വസ്ഥതയും ഓര്‍ത്തിട്ടാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ദന്തരോഗം വന്നാല്‍ ഇതിന്റെ പത്തിരട്ടി നാം അസ്വസ്ഥരാകും. കാരണം മുതിര്‍ന്നവര്‍ പോലും ദന്താശുപത്രിയിലെ പ്രൊസീജിയറില്‍ അസ്വസ്ഥരാകുമ്പോള്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ? എന്നാല്‍ വളരെ വ്യത്യസ്ഥമായ സമീപനത്തിലൂടെ കുട്ടികളുടെയും കുടുംബത്തിന്റെയും ടെന്‍ഷന്‍ മുഴുവനും ഇല്ലാതാക്കി ദന്തചികിത്സാ രംഗത്ത് വ്യത്യസ്ഥരായി മുന്നേറുന്ന സ്ഥാപനമാണ് ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പോണേക്കര റോഡില്‍ സ്ഥിതിചെയ്യുന്ന ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്.
2017-ല്‍ ആരംഭിച്ച ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് ഒരര്‍ത്ഥത്തില്‍ ക...