Sunday, May 19Success stories that matter
Shadow

ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു

0 0

ഒരു പല്ലുവേദന വന്നാല്‍ നാം സാധാരണഗതിയില്‍ ഡെന്റിസ്റ്റിനെ കാണാന്‍ ഒന്ന് അമാന്തിക്കും കാരണം അത് പരിഹരിക്കുവാനായി ചെയ്യുന്ന ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന വേദനയും അസ്വസ്ഥതയും ഓര്‍ത്തിട്ടാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ദന്തരോഗം വന്നാല്‍ ഇതിന്റെ പത്തിരട്ടി നാം അസ്വസ്ഥരാകും. കാരണം മുതിര്‍ന്നവര്‍ പോലും ദന്താശുപത്രിയിലെ പ്രൊസീജിയറില്‍ അസ്വസ്ഥരാകുമ്പോള്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ? എന്നാല്‍ വളരെ വ്യത്യസ്ഥമായ സമീപനത്തിലൂടെ കുട്ടികളുടെയും കുടുംബത്തിന്റെയും ടെന്‍ഷന്‍ മുഴുവനും ഇല്ലാതാക്കി ദന്തചികിത്സാ രംഗത്ത് വ്യത്യസ്ഥരായി മുന്നേറുന്ന സ്ഥാപനമാണ് ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പോണേക്കര റോഡില്‍ സ്ഥിതിചെയ്യുന്ന ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്.

2017-ല്‍ ആരംഭിച്ച ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് ഒരര്‍ത്ഥത്തില്‍ കുട്ടികളുടെയും കുടുംബത്തിന്റെയും കൂട്ടുകാരനാണ്. ഇതേക്കുറിച്ച് സ്ഥാപനത്തിന്റെ സാരഥി ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍; ഞങ്ങളുടെ പ്രൊസീജിയര്‍ ചെയറില്‍ ഒരു രോഗി സമാധാനത്തോടെ കിടക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യമായവര്‍ വരെയുള്ള എല്ലാവരെയും വ്യക്തിഗതമായി മനസ്സിലാക്കി അവര്‍ക്ക് ഏറ്റവം മികച്ച മാനസിക പിന്തുണയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഞങ്ങള്‍ നല്‍കുന്ന ചികിത്സയും മാത്രമാണ് കാരണം.

പീഡിയാട്രിക് ഡെന്റിസ്ട്രിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഡോ. Rk’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്. എം.ഡി.എസ്സിനുശേഷം പ്രാക്ടീസ് ആരംഭിച്ച ഡോ. രാധാകൃഷ്ണന്‍ പീഡിയാട്രിക് ഡെന്റിസ്ട്രിയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാല്‍ തന്നെ പ്രൊസീജിയര്‍ ചെയറില്‍ കിടക്കുന്ന ഒരു കുട്ടി എത്രമാത്രം അസ്വസ്ഥമാകുമെന്നും ആ കുട്ടിയെ ഏത് രീതിയില്‍ വേദനയും അസ്വസ്ഥതയുമില്ലാത്ത രീതിയില്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന കാര്യത്തിലും വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണ് ഡോ. രാധാകൃഷ്ണന്‍. അതിനാല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നി്ന്നും കേരളത്തിലെ മറ്റ് പട്ടണങ്ങളില്‍ നിന്നും കുട്ടികളുമായി മാതാപിതാക്കള്‍ ഡോ. രാധാകൃഷ്ണനെ തേടി എത്തുന്നു, കുട്ടിയുടെ ദന്ത ചികിത്സ യാതൊരുവിധ അസ്വസ്ഥതയും കൂടാതെ ഭംഗിയായതിനാല്‍ മാത്രം വര്‍ഷങ്ങളായി അലട്ടിയ സ്വന്തം പല്ലിന്റെ പ്രശ്‌നത്തിന് ചികിത്സ തേടിയ മാതാപിതാക്കളും ഉണ്ട്. ഡോ. ആര്‍.കെ. അഭിമാനത്തോടെ ഓര്‍ക്കുന്നു. ഒരേ ചികിത്സയ്ക്കായി വിവിധ രീതിയിലുള്ള ട്രീറ്റ്‌മെന്റുകള്‍ നിലവില്‍ ഉണ്ടെങ്കിലും രോഗികളുടെ മുഖത്തെ സമാധാനവും ചിരിയും കാണുന്നതില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. ഡോ. ആര്‍.കെ. പറയുന്നു.

ഡോ. ആര്‍.കെയുടെ ഭാര്യയും സ്‌മൈല്‍ ഡിസൈനിങ്ങ് സ്‌പെഷ്യലിസ്റ്റുമായ ഡോ. ലക്ഷ്മിപ്രിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. രോഗികളുടെ ചികിത്സയും ക്ലീനിക്കിന്റെ മാനേജ്‌മെന്റും ഭംഗിയായി നിര്‍വ്വഹിക്കുന്നത് ഡോ. ലക്ഷ്മിപ്രിയയാണ്. ക്ലീനിക്കിലെ കണ്‍സല്‍ട്ടന്റ്‌സും മറ്റ് സ്റ്റാഫുമായും ഞങ്ങള്‍ക്ക് സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ലാതെ സഹോദരതുല്യമായ ബന്ധമാണുള്ളത്്, ഡോ. ലക്ഷ്മി പറയുന്നു. അതിനാല്‍ ക്ലീനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബകാര്യങ്ങള്‍ ഒരുപോലെയാണ് തോന്നിയിട്ടുള്ളത്. പേഷ്യന്റ്‌സുമായുള്ള ഇടപെടലില്‍ ഇത് നല്ലരീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഡോ. ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. ഓരോ പേഷ്യന്റ്‌സിന്റെയും സമയവും സാഹചര്യങ്ങളും മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ചികിത്സ നല്‍കുന്നതില്‍ ഞങ്ങള്‍ എന്നും ശ്രദ്ധാലുക്കളാണ്. ഗള്‍ഫില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ലീവില്‍ വരുന്നവര്‍ ഇവിടേക്ക് ധൈര്യസമേതം കടന്നുവരുന്നതും അതുകൊണ്ടാണ്. സാധാരണഗതിയില്‍ റൂട്ട് കനാല്‍ പോലുള്ള ചികിത്സകള്‍ വേദനാജനകമാണെന്ന ധാരണയുള്ളതിനാല്‍ പല രോഗികള്‍ക്കും ട്രീറ്റ്‌മെന്റ്ിന് വരുമ്പോള്‍ ചെറിയ ഭയം ഉണ്ടാകും, എന്നാല്‍ ഇവിടെനിന്നും റൂട്ട്കനാല്‍ കഴിഞ്ഞ് പോകുന്നവരില്‍ ഭൂരിഭാഗം ആളുകളും ആ ധാരണ മാറ്റിയിട്ടാണ് തിരിച്ച് പോകുന്നത്, ഡോ. ലക്ഷ്മി അഭിമാനത്തോടെ പറയുന്നു.

കുട്ടികളുടെ ട്രീറ്റ്‌മെന്റില്‍ മാതാപിതാക്കള്‍ അതീവ സംതൃപ്തരാണെന്നതിനാല്‍ ദന്തസംരക്ഷണത്തിനായി മാതാപിതാക്കള്‍ക്കും മറ്റൊരു ക്ലീനിക്ക് അന്വേഷിക്കേണ്ടിവരില്ല. അങ്ങനെ കുട്ടികളെ ചികിത്സയ്ക്ക് കൊണ്ടുവരുന്നവര്‍ സ്വന്തം ചികിത്സയ്ക്കും അവരുടെ മാതാപിതാക്കളുടെ ചികിത്സയ്ക്കുപോലും നമ്മുടെ ക്ലീനിക്കിലേക്ക് വരുന്നത് ഓരോരുത്തര്‍ക്കും വ്യക്തിപരമായി നമ്മള്‍ നല്‍കുന്ന പരിചരണത്തിന്റെ സംതൃപ്തി മൂലമാണ്, ഡോ. ആര്‍.കെ. കൂട്ടിച്ചേര്‍ക്കുന്നു. മാനസികമായി രോഗികളെ ട്രീറ്റ്‌മെന്റിന് തയ്യാറാക്കിയതിനുശേഷം മാത്രമേ അവരുടെ പ്രൊസീജിയര്‍ തുടങ്ങാറുള്ളൂ. ഡോ. ലക്ഷ്മി പറയുന്നു. ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്കില്‍ സാധാരണ ഡെന്റല്‍ ക്ലീനിക്കിന്റേതില്‍ നിന്നും വ്യത്യസ്ഥമായി വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഇന്റീരിയറിലും, നിറങ്ങളിലുമെല്ലാം അത് പ്രകടമാണെന്നത് രോഗികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന ഒന്നാണ്. ക്ലിനിക്കിനുള്ളില്‍ത്തന്നെ കുട്ടികള്‍ക്കായി ചെറിയ കളിസ്ഥലവും തയ്യാറാക്കിയിട്ടുണ്ട്. പ്രൊസീജിയര്‍ ഉപകരണങ്ങളെല്ലാം സ്റ്റെറിലൈസ് ചെയ്യുന്നത് ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

പീഡിയാട്രിക് ഡെന്റിസ്ട്രി, പ്രോസ്‌തോഡോന്റിക്‌സ്, ഓര്‍ത്തോഡോന്റിക്‌സ്, ഓറല്‍ & മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി, ഗം കെയര്‍, സ്‌മൈല്‍ കറക്ഷന്‍ എന്നീ മേഖലകളില്‍ വിദഗ്ദ്ധരായ ഒരു സംഘം ഡോക്ടര്‍മാരുടെ സേവനം ക്ലീനിക്കില്‍ എപ്പോഴും ലഭ്യമാണ്.

കുട്ടികളില്‍ ദന്തസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുട്ടികളില്‍ പല്ലുകള്‍ നിരതെറ്റുന്നത് ചെറുപ്രായത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതാണ് നല്ലത്. പ്രായം കൂടുന്തോറും ഫലപ്രാപ്തി ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.


2. കുട്ടികള്‍ വിരല്‍ കുടിക്കുന്ന ശീലം, നാവ് പുറത്തേക്ക് തള്ളുന്ന ശീലം, വായ തുറന്ന് കിടന്നുറങ്ങുന്ന ശീലം തുടങ്ങിയവ കുട്ടികളുടെ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും.


3. ഫീഡിങ്ങ് ബോട്ടിലില്‍ പാല്‍ കുടിച്ചുകൊണ്ട് കുഞ്ഞുങ്ങളെ ഉറക്കരുത് (Nursing bottle carries). പാലിന്റെ അംശം കുഞ്ഞിന്റെ വായിലും പല്ലിലും രാത്രി മുഴുവന്‍ അവശേഷിച്ചാല്‍ പല്ലില്‍ അണുബാധ ഉണ്ടാകാനും പല്ല് കേടാകാനും സാധ്യത കൂടുതലാണ്.കുട്ടികള്‍ക്ക് ആദ്യത്തെ പല്ലുകള്‍ വരുമ്പോള്‍ത്തന്നെ കൃത്യമായ ചെക്കപ്പുകള്‍ നടത്തിത്തുടങ്ങിയാല്‍ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ദന്തസംരക്ഷണം വളരെ എളുപ്പമായിരിക്കും. ഈ സമയത്ത് വര്‍ഷത്തില്‍ 2 തവണയെങ്കിലും കുട്ടികളെ പീഡിയാട്രിക് ഡെന്റിസ്റ്റിനെ കണ്‍സല്‍ട്ട് ചെയ്യുന്നത് നല്ലാതാണ്. പല്ലുകള്‍ കേടായ അവസ്ഥയില്‍ കുട്ടികളെയും കൊണ്ട് ദന്ത ഡോക്ടറെ കാണാന്‍ വരുന്ന സാഹചര്യം ചികിത്സ ബുദ്ധിമുട്ടുളളതാക്കും.

4.ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യാവസ്ഥയിലുണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ആരോഗ്യത്തിലും -പല്ലുകളുടെ ആരോഗ്യത്തില്‍ പോലും-പ്രതിഫലിക്കും.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *