പട്ടിണിയും പരിവട്ടവുമായി മലയാളികള്‍ കഴിഞ്ഞിരുന്ന കാലമെല്ലാം പൊയ്‌പോയി ഇന്ന് ശരാശരി മലയാളികള്‍ക്കെല്ലാം മികച്ച ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നവരില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇതിന്റെ അവസാനം നാം എത്തിച്ചേരുത് മാറാരോഗങ്ങള്‍ എന്ന വിപത്തിലേക്കാണ്. എന്നാല്‍ അമിതവണ്ണമെന്ന ഈ പ്രതിസന്ധിയെ അതിജീവിച്ച ചില വ്യക്തികളുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയായ ഷാജന്‍ പയ്യപ്പിള്ളി. അമിതവണ്ണം മൂലം താന്‍ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഒരു വെല്‍നസ് പ്രോഗ്രാം വഴി പരിഹരിച്ച കഥയും അതിന്റെ ബിസിനസ് സാധ്യതകളുമാണ് ഷാജന്‍ നമ്മോട് പങ്കുവയ്ക്കുന്നത്.
ചാലക്കുടിയിലെ ഒരു ബിസിനസ്സ് ഫാമിലിയില്‍, ബസ് ഓണറുടെ മകനായ ജനിച്ച ഷാജന്‍ ബിരുദത്തിനുശേഷം പിതാവിനൊപ്പം ബസ് സര്‍വ്വീസില്‍ പങ്കാളിയായി. ബിസിനസുമായി ബന്ധപ്പെ’് ധാരാളം സഞ്ചരിക്കേണ്ടിയിരുതിനാല്‍ കൂടുതലും പുറത്തുനിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. മാത്രമല്ല ഭക്ഷണകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ലായിരുന്നു ഷാജന്‍. പക്ഷെ ആ ശീലം 40-ാം വയസ്സില്‍ 100 കിലോഗ്രാ ശരീരഭാരം എന്ന ‘നേട്ട’ത്തിലാണ്’ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ഇത് ഷാജനുണ്ടാക്കിയ ശാരീരികാസ്വസ്ഥതകള്‍ വളരെ വലുതായിരുന്നു. അമിതവണ്ണത്തിന്റെ ഫലമായി രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, തുടര്‍ച്ചായായുണ്ടാതുന്ന തലവേദന, പനി, ശരീരത്തിന്റെ പലഭാഗത്തും നീര് വീക്കം എന്നീ ബുദ്ധിമുട്ടുകള്‍ ഷാജനെ അലട്ടാന്‍ തുടങ്ങി. ഇവയില്‍ നിന്നും മോചനം നേടാനായി ധാരാളം മരുന്നുകളെ ആശ്രയിക്കേണ്ടിവന്നിരുന്നു അദ്ദേഹത്തിന്. വേദന സംഹാരികള്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലായി അദ്ദേഹം. ഈ സമയത്താണ് ഒരു സുഹൃത്ത് വഴി ഒരു വെല്‍നസ് കോച്ചിനെ പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹത്തിന്റെ വെല്‍നസ് സെന്ററില്‍ പോയി സംസാരിച്ചപ്പോഴാണ് ഇത്രയും നാള്‍ താന്‍ പിന്തുടര്‍ ഭക്ഷണക്രമവും ജീവിതരീതിയുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘വില്ലന്‍’ എന്ന് ഷാജന്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് വെല്‍നസ് കോച്ചിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമത്തിലും ജീവിതരീതിയിലും കാതലായ മാറ്റം വരുത്തി. അപ്പോള്‍ ഉണ്ടായ മാറ്റം അത്ഭുതകരമായിരുന്നു. ന്യൂട്രിഷന്‍ പ്രോഗ്രാം ആരംഭിച്ച് കൃത്യം 3-ാം ദിവസം ഷാജന്റെ ശരീരഭാരം 2 കിലോഗ്രാം കുറഞ്ഞു. അടുത്ത പത്തുദിവസം കൊണ്ട് 4 കിലോഗ്രാമും കുറഞ്ഞു. അങ്ങനെ 5 മാസത്തെ ചിട്ടയായ ന്യൂട്രിഷന്‍ പ്രോഗ്രാമിലൂടെ ഷാജന്‍ കുറച്ചെടുത്തത് 27 കിലോഗ്രാം ശരീരഭാരമാണ്.
നമ്മുടെ ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെയോ അസുഖങ്ങളുടെയോ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ നാം പലപ്പോഴും ശ്രമിക്കാറില്ല. 5 പ്രധാന കാരണങ്ങള്‍ മൂലമാണ് ഒരാള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകുത്. (1) ഭക്ഷണരീതിയിലെ തകരാറുകള്‍, (2) ജീവിതരീതിയിലെ തകരാറുകള്‍, (3) പോഷകാഹാരങ്ങളുടെ അഭാവം, (4) അപകടങ്ങള്‍ മൂലമോ മരുുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലമോ ഉണ്ടാകുന്ന അസുഖങ്ങള്‍, (5) ജനിതകപരമായ തകരാറുകള്‍. ഇത്തരം കാരണങ്ങള്‍ കണ്ടുപിടിക്കാനോ അത് പരിഹരിക്കാനോ നാം പലപ്പോഴും തയ്യാറാകുന്നില്ല. ഇതില്‍ ആദ്യത്തെ 3 കാരണങ്ങള്‍ നമുക്ക് നിസ്സാരമായി കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. പക്ഷെ നമ്മള്‍ ഒരിക്കല്‍ പോലും അതിന് ശ്രമിക്കാറില്ല. സാധാരണഗതിയില്‍ 30 വയസ്സിന് ശേഷമാണ് ആളുകള്‍ക്ക് കൂടുതലായും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. അതിനാല്‍ നാം ഓരോരുത്തരും നമ്മുടെ ഭക്ഷണരീതിയിലെ തകരാറുകള്‍ കണ്ടുപിടിക്കുകയും, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും പോഷകാഹാരങ്ങളുടെ കുറവ് കണ്ടുപിടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം കുറവുകള്‍ നികത്താന്‍ സാധിക്കാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ന്യൂട്രിഷന്‍ പ്രോഗ്രാമിലൂടെയും, വെല്‍നസ് പ്രോഗ്രാമുകളിലൂടെയും ചെയ്യുന്നത്. കൂടാതെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും, അമിതവണ്ണം, ഭാരക്കുറവ്, അലര്‍ജി, ക്രമരഹിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ശരിയായ ഭക്ഷണരീതിയിലൂടെയും കൃത്യമായ പോഷകാഹാരങ്ങളിലൂടെയും, ചിട്ടയായ വ്യായാമ ക്രമങ്ങളിലൂടെയും പരിഹാരമുണ്ടാക്കാന്‍ സാധിക്കും. ന്യൂട്രീഷന്‍ പ്രോഗ്രാമന്റെ ഭാഗമായി ന്യൂട്രീഷന്‍ അവബോധ സെമിനാറുകളും, വ്യായാമ പരിശീലനവും എല്ലാ ദിവസവും ഓണ്‍ലൈനായി നടത്തുന്നുണ്ട്.
ന്യൂട്രിഷന്‍ പ്രോഗ്രാമില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും ഇതിലൂടെ വരുമാനം ഉണ്ടാക്കുവാനും സാധിക്കും. ആരോഗ്യത്തെയും, പോഷകങ്ങളെയും നിലനിര്‍ത്തുവാനായി ഫൈബര്‍ സപ്ലിമെന്റുകള്‍, പ്രൊബയോട്ടിക് സപ്ലിമെന്റ്, അലോ എക്‌സ്ട്രാക്റ്റ്‌സ്, കാര്‍ഡിയാക് കെയര്‍ സപ്ലിമെന്റ്, കിഡ്‌സ് ന്യൂട്രിഷന്‍ സപ്ലിമെന്റുകള്‍, മള്‍ട്ടി വിറ്റാമിന്‍, സ്‌പോര്ട്‌സ് ന്യൂട്രീഷന്‍, ബോണ്‍-ജോയിന്റ് സപ്ലിമെന്റുകള്‍, ഓമേഗ 3 സപ്ലിമെന്റ് എന്നിങ്ങനെ ധാരാളം ഉല്‍പ്പങ്ങള്‍ വെല്‍നസ് സെന്ററില്‍ ലഭ്യമാണ്. ഇതിന്റെ കുറവുകള്‍ നേരിടുന്ന ആളുകള്‍ക്ക് ഈ സപ്ലിമെന്റുകള്‍ നല്‍കുകയും അവരെ വെല്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി മാറ്റുകയും ചെയ്യുതിലൂടെ ഏതൊരാള്‍ക്കും വെല്‍നസ് പ്രോഗ്രാമിനോടൊപ്പം വരുമാനം നേടുകയും ചെയ്യാം.
കുട്ടികള്‍ക്കുണ്ടാകുന്ന പലവിധ ബാലാരിഷ്ടതകള്‍ക്കും വെല്‍നസ് ട്രീറ്റ്‌മെന്റ് ഫലപ്രദമാണ്. അമേരിക്കയിലെ പ്രശസ്തനായ ഡോ. കെന്റ് ബ്രാഡ്‌ലിയുടെ പേറ്റന്റഡ് ആയിട്ടുള്ള ‘ഗ്ലോബല്‍ ന്യൂട്രിഷന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് വെല്‍നസ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏതൊരാള്‍ക്കും വര്‍ക്ക് ഫ്രം ഹോം ആയും ചെയ്യാവുന്ന രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വെല്‍നസ് പ്രോഗ്രാമുമായി ബന്ധപ്പെ’് ഓരോരുത്തരുടെയും സംശയങ്ങള്‍ ഷാജന്‍ തീര്‍ക്കുന്നത് തന്റെ ജീവിതത്തിലുണ്ടായ മാറ്റം ചൂണ്ടിക്കാട്ടിയാണ്. ഇന്ത്യ കൂടാതെ വിദേശത്തുള്ളവര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്.
കഴിഞ്ഞ 4 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാജന്റെ ന്യൂട്രിഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുത് അങ്കമാലിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക – 7403377333