സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജീസ് പുരസ്‌കാര നിറവില്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജീസ്, മംഗളം ദിനപത്രം നല്‍കുന്ന ഗെയിം ചേയ്‌ഞ്ചേഴ്‌സ് ഓഫ് കേരള-ബിസിനസ്സ് ഇന്നോവേഷന്‍ അവാര്‍ഡിന് അര്‍ഹനായി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവില്‍ നിന്നും സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജിസിന്റെ സി.ഇ.ഒ. മനോദ് മോഹനും, പാര്‍ട്ണര്‍ സുനീല്‍ മേനോനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു സ്ഥാപനങ്ങളുടെ സെയില്‍സ് സ്റ്റാഫിനുള്ള വെര്‍ച്വല്‍ ഓഫീസായ സെയില്‍സ് ഫോക്കസ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് ആപ്ലിക്കേഷനായ ഫോക്കസ് എന്നീ ആപ്പുകളുടെ മികവിനാണ് സ്ഥാപനം പുരസ്‌കാരത്തിന് അര്‍ഹമായത്.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരു വാടക കെട്ടിടത്തില്‍ 3 ജീവനക്കാരുമായി തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ച മനോദ് മോഹന്‍ എന്ന യുവസംരംഭന്‍ അനവധി പ്രതിസന്ധികളെ അതിജ...