Sunday, May 19Success stories that matter
Shadow

നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് പുരസ്‌കാര നിറവില്‍

0 0

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മംഗളം ദിനപത്രം നല്‍കുന്ന ഗെയിം ചേയ്‌ഞ്ചേഴ്‌സ് ഓഫ് കേരള-ബിസിനസ്സ് ഇന്നോവേഷന്‍ അവാര്‍ഡിന് അര്‍ഹമായി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്നും നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ സക്കറിയ ജോയി അവാര്‍ഡ് ഏറ്റുവാങ്ങി. മാലിന്യ സംസ്‌കരണ മേഖലയില്‍ വ്യത്യസ്ഥമായ മാതൃകകള്‍ നടപ്പിലാക്കിയതിലൂടെ ഏറെ പ്രശംസ നേടിയ സ്ഥാപനമാണ് നോര്‍ത്താംപ്‌സ് ഇ.ന്‍.വി. സൊല്യൂഷന്‍സ്.

എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റ്, ഡൊമസ്റ്റിക്ക് വെയസ്റ്റ് മാനേജ്‌മെന്റ്, വെയ്‌സ്റ്റ് മാനേജ്‌മെന്റ് അവെയര്‍നസ് ട്രെയ്‌നിങ്ങ് എന്നീ മേഖലകളിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാഹി മുനിസിപ്പാലി അടക്കം 22 മുനിസിപ്പാലിറ്റികള്‍ക്ക് വേണ്ടി അജൈവ മാലിന്യ സംസ്‌കരണത്തില്‍ നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. കേരളത്തില്‍ അപ്പാര്‍ട്ട്‌മെന്റ് സമുഛയങ്ങളില്‍ ഖര മാലിന്യ സംസ്‌കരണത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാലിന്യ സംസ്‌കരണത്തില്‍ കേരള സര്‍ക്കാരിന്റെ അക്രഡിറ്റഡ് സര്‍വ്വീസ് പ്രൊവൈഡര്‍, കേരള ശുചിത്വ മിഷന്റെ സോളിഡ് വെയ്‌സ്റ്റ് മാനേജ്‌നെന്റ്-സര്‍വ്വീസ് പ്രെവൈഡര്‍, കേരള ശുചിത്വ മിഷന്റെ ലിക്വിഡ് വെയ്‌സ്റ്റ് മാനേജ്‌നെന്റ്-സര്‍വ്വീസ് പ്രെവൈഡര്‍ എന്നീ നിലകളിലും ഹരിത കേരള മിഷന്‍, കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍, കൊച്ചി മെട്രോ റെയില്‍, എഫ്.എ.സി.റ്റി., സ്‌പൈസസ് ബോര്‍ഡ്. പവര്‍ഗ്രീഡ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ വെയ്സ്റ്റ് മാനേജ്‌മെന്റ് പാര്‍ടണര്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു.

2012ല്‍ യു.കെ.യിലെ നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെയ്സ്റ്റ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ സക്കറിയ ജോയ് അവിടെ ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങള്‍ ഉപേക്ഷിച്ച് നാട്ടിലെത്തുകയും നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളിലൊന്നായ മാലിന്യ സംസ്‌കരണ മേഖലയില്‍ സ്ഥാപിച്ചതാണ് നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് എന്ന സ്ഥാപനം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *