നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് പുരസ്‌കാര നിറവില്‍
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മംഗളം ദിനപത്രം നല്‍കുന്ന ഗെയിം ചേയ്‌ഞ്ചേഴ്‌സ് ഓഫ് കേരള-ബിസിനസ്സ് ഇന്നോവേഷന്‍ അവാര്‍ഡിന് അര്‍ഹമായി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്നും നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ സക്കറിയ ജോയി അവാര്‍ഡ് ഏറ്റുവാങ്ങി. മാലിന്യ സംസ്‌കരണ മേഖലയില്‍ വ്യത്യസ്ഥമായ മാതൃകകള്‍ നടപ്പിലാക്കിയതിലൂടെ ഏറെ പ്രശംസ നേടിയ സ്ഥാപനമാണ് നോര്‍ത്താംപ്‌സ് ഇ.ന്‍.വി. സൊല്യൂഷന്‍സ്.
എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റ്, ഡൊമസ്റ്റിക്ക് വെയസ്റ്റ് മാനേജ്‌മെന്റ്, വെയ്‌സ്റ്റ് മാനേജ്‌മെന്റ് അവെയര്‍നസ് ട്രെയ്‌നിങ്ങ് എന്നീ മേഖലകളിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാഹി മുനിസിപ്പാലി അടക്കം 22 മുനിസിപ്പാലിറ്റികള്‍ക്ക് വേണ്ടി അജൈവ മ...