ജനകീയ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിലൂടെയും അനേകലക്ഷം പേരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം. കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് വിജയം നേടി മുന്നേറുന്ന സ്ഥാപനമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കാനും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കാനുമായി രൂപീകൃതമായ പി.എം.സി.എസ്സിന്റെ സംരംഭകയാത്രയ്ക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് പി.എം.സി.എസിന്റെ പ്രസിഡന്റ് എം.എസ്്. വാസു.
പീരുമേട് താലൂക്കിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളും, കാര്‍ഷികോല്‍പ്പന്നങ്ങളും സ്വന്തം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പന നടത്തിയാണ് പി.എം.സി.എസ് ഈ മേഖലയിലേക്ക് കാല്‍വയ്പ്പ് നടത്തുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ക്കാവശ്യമുള്ള ജൈവവളം ഉല്പാദിപ്പിക്കുന്നതിനായി 2000 ല്‍ ഒരു വേപ്പിന്‍ പിണ്ണാക്ക്ഫാക്ടറി സ്ഥാപിക്കുകയും വിവിധയിനം പിണ്ണാക്കുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സഫാരി ,സമൃദ്ധി , നീം പ്ലസ് , വേപ്പിന്‍ പിണ്ണാക്ക് , വേപ്പിന്‍ പൌഡര്‍ , വേപ്പെണ്ണ , അസ്സാഡക്‌സ്, നിംബെക്‌സ്, നിംബെക്‌സ് സുപ്രീം തുടങ്ങി ജൈവ വളങ്ങളും കീടനാശിനികളും ഉത്പാദിപ്പിച്ചു വിതരണം തുടങ്ങി.
തുടര്‍ന്ന് 2005 ല്‍ ജൈവ ജീവാണു വളങ്ങള്‍, കീടനാശിനിക ള്‍ എന്നിവയുടെ നിര്‍മ്മാണവും ആരംഭിച്ചു. വെള്ളായണി കാര്‍ഷിക യൂണിവേഴ്സിറ്റിയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഈപദ്ധതി നടപ്പിലാക്കുന്നത്. സ്യൂഡോമോണാസ്, ട്രൈക്കൊടെര്‍മ , ബ്യൂവേറിയ തുടങ്ങി എല്ലാവിധ ജൈവ ജീവാണു വളങ്ങള്‍, കീടനാശിനികള്‍ എന്നിവയും ഉത്പാദിപ്പിച്ച് വിതരണം നടത്തുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് പി.എം.സി.എസിന്റെ ജൈവവളത്തിലും കീടനാശിനികളിലും പൂര്‍ണ്ണവിശ്വാസമാണുള്ളത്. ഉല്പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ സംഘത്തിന് വിട്ടുവീഴ്ചയില്ല എന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം കാര്‍ഷിക ഉപകരണങ്ങളുടെ വില്‍പ്പനയും പി.എം.സി.എസ്. നേരിട്ട്് നടത്തുന്നു.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍ ശുദ്ധീകരിച്ച് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളായും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായും പി.എം.സി.എസിന്റെ നേരിട്ടുള്ള ഔട്ട്ലെറ്റുകളിലൂടെ വില്‍പ്പന നടത്തുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ പി.എം.സി.എസ്. കൊറോണയ്ക്ക് മുമ്പുള്ള ശബരിമല സീസണില്‍ 2 മാസം കൊണ്ട് 3 കോടിയിലധികം രൂപ വിറ്റുവരവുണ്ടാക്കി.
സോയില്‍ ടെസ്റ്റ്, വാട്ടര്‍ ടെസ്റ്റ്, കര്‍ഷകര്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടങ്ങി എല്ലാ സഹായങ്ങളും പി.എം.സി.എസ്. നല്‍കിവരുന്നു. ഇന്ന് പീരുമേട് താലൂക്കില്‍ എല്ലായിടത്തും കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ കാണാന്‍ സാധിക്കും. പ്രധാന കൃഷിയായ കുരുമുളക്, ഏലം എന്നിവയ്ക്ക് പുറമെ കാപ്പി, തേയില കര്‍ഷകര്‍ക്ക് മികച്ച വിലയാണ് സൊസൈറ്റി നല്‍കുന്നത്. കൂടാതെ ”ആദിവാസി കോളനികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന് മികച്ച വില നല്‍കി അവര്‍ക്ക് മികച്ച സാമ്പത്തിക അടിത്തറ നല്‍കുവാനും സൊസൈറ്റി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്” പ്രസിഡന്റ് എം.എസ്. വാസു പറയുന്നു. കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി ഒരു സംഘം കാര്‍ഷിക വിദഗ്ധരുടെ സേവനവും പി.എം.സി.എസ്. ലഭ്യമാക്കുന്നുണ്ട്. ജൈവ കീട-കുമിള്‍ നാശിനികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തേക്കടിക്ക് സമീപമുള്ള സംഘം ഹെഡാഫീസിനോടനുബന്ധിച്ച് വിപുലവും ആധുനിക സജ്ജീകരണത്തോടും കൂടിയോ ഒരു ബയോ കണ്‍ട്രോള്‍ ലാബും റിസേര്‍ച്ച് സെന്ററും 2021-ല്‍ പി.എം.സി.എസ്. ആരംഭിച്ചു. ഏകദേശം 40-ഓളം ജൈവ-കീട-കുമിള്‍ നാശിനികളാണ് സംഘത്തിന്റെ കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നീം കേക്ക് ഫാക്ടറി, ജൈവ വള ഉല്‍പ്പാദന യൂണിറ്റ്, ബയോ കണ്‍ട്രോള്‍ ലാബോറട്ടറി, അഗ്രി ടെക് ലാബ് ആന്റ് റിസേര്‍ച്ച് സെന്റര്‍, സ്പൈസസ് പ്രോസസിങ്ങ് യൂണിറ്റ് എന്നിങ്ങനെ അനേകം സ്ഥാപനങ്ങളാണ് സൈസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
പി.എം.സി.എസിന്റെ മികവാര്‍ന്നതും ജനകീയവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നത് പ്രസിഡന്റ് എം.എസ്. വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്.കെ.ജെ.ദേവസ്യ , ജെസ്സി ജയപ്രകാശ്, കുഞ്ഞുമോള്‍. കെ, മോളി ജോര്‍ജ്ജ്, കെ.എസ്.സുകുമാരന്‍ നായര്‍, പി.കൃഷ്ണന്‍, സ്‌കറിയ വര്‍ക്കി, വി.ഐ. സിംസണ്‍, ജി. വിജയാനന്ദ്, കെ അയ്യപ്പന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഡോണ്‍ മാത്യു ആണ് സെക്രട്ടറി. പി.എം.സി.എസ്. എന്താണെന്ന് ചോദിച്ചാല്‍ പ്രദേശവാസികള്‍ ഒറ്റവാക്കില്‍ ഉത്തരം പറയും ”സുഗന്ധവിളകള്‍ കൃഷി ചെയ്യു കര്‍ഷകരുടെ ജീവിതത്തിന് സുഗന്ധം പകരുന്ന പ്രസ്ഥാനം”