Sunday, May 19Success stories that matter
Shadow

യൂണിക് മെന്റേഴ്‌സ് – മെഡിക്കല്‍ പ്രൊഫഷണല്‍സിന് വിദേശത്തേക്കുള്ള വാതില്‍ തുറക്കുന്നു

1 0

വ്യത്യസ്ഥ കാരണങ്ങളാലാണ് പലരും സംരംഭകരാകുന്നത്. സംരംഭകത്വത്തോടുള്ള പാഷന്‍ കൊണ്ട്, കുടുംബ ബിസിനസിന്റെ ഉത്തരവാദിത്തം, നഷ്ടങ്ങളും കടവുമായി അവസാന കച്ചിത്തുരുമ്പായി സംരംഭം തുടങ്ങുവര്‍ അങ്ങനെ ധാരാളം വിഭാഗം ആളുകള്‍ ഉണ്ട്. എന്നാല്‍ യാദൃശ്ചികമായി സംരംഭകത്വത്തിലേയ്‌ക്കെത്തുന്ന ഒരുകൂട്ടം ആളുകളുമുണ്ട്. സംരംഭകരാകണ്ട എന്ന് തീരുമാനിച്ചാലും ചില പ്രത്യേക സാഹചര്യത്തില്‍ സംരംഭം തുടങ്ങേണ്ടി വരുന്നവര്‍. അത്തരത്തിലുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന് അനേകം മെഡിക്കല്‍ പ്രൊഫഷണലുകളെ വിദേശ ജോലിക്ക് പ്രാപ്തരാക്കി 7 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും വനിതകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അനേകം പേര്‍ക്ക് വഴികാട്ടിയും ആശ്വാസവും ആശ്രയവുമാണ്. വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിങ്ങ് നേടുവാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ പ്രാപ്തരാക്കു ന്ന യൂണിക് മെന്റേഴ്‌സിന്റെ സാരഥികളായ പ്രവീണ പ്രതാപ ചന്ദ്രനും, ദീപ സെയ്‌റയും തങ്ങളുടെ സംരംഭകയാത്രാ വിശേഷം വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.

മെഡിക്കല്‍ മൈക്രോ ബയോളയില്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ പ്രവീണ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതിന് ശേഷം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിദേശ ജോലി ലഭിക്കുവാന്‍ പരിശീലിപ്പിക്കുന്ന ഒരു ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. എം.പി.റ്റി. ന്യൂറോളജിയും, ന്യൂറോ റീഹാബിലിറ്റേഷനില്‍ ഫെല്ലോഷിപ്പും കലസ്ഥമാക്കിയ ശേഷം കൊച്ചിയിലെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റിലിന്റെ ഫിസിയോ തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്തിരുന്ന ദീപ സെയ്‌റയും ഇതേ ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സൗഹൃദവും, അദ്ധ്യാപനത്തോടുള്ള താല്‍പ്പര്യവുമാണ് ഇവര്‍ ഇരുവരെയും യൂണിക് മെന്റേഴ്‌സ് എന്ന സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ പ്രവര്‍ത്തി പരിചയത്തിലൂടെ തങ്ങള്‍ നേടിയ അറിവ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക, ശാന്തവും സമാധാനപരവുമായ ഒരു തൊഴിലിടം സൃഷ്ടിക്കുക, അതിലൂടെ കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുക എന്നത് മാത്രമായിരുന്നു സ്ഥാപനം തുടങ്ങുമ്പോള്‍ ഇവരുടെ ലക്ഷ്യം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ അത്ര വലിയ പദ്ധതികള്‍ ഒന്നും ഇല്ലായിരുന്നു ഇവര്‍ക്ക്. എന്നാല്‍ സ്ഥാപനത്തിന്റെ ‘യൂണിക്‌നസ്’ ഈ പ്രസ്ഥാനത്തെ ഒരു വന്‍ വിജയമാക്കി മാറ്റി.

ഒരു മെഡിക്കല്‍ പ്രൊഫഷണലിന് ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് ജോലി ചെയ്യണമെങ്കില്‍ അതാത് രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുടെ പരീക്ഷ പാസ്സാകണം. അത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യാനായി ഓരോ രാജ്യത്തെ പരീക്ഷകള്‍ പാസ്സാകുവാനുള്ള ട്രെയ്‌നിങ്ങ് ആണ് യൂണിക് മെന്റേഴ്‌സ് നല്‍കുന്നത്. പ്രവീണ മൈക്രോ ബയോളജിയിലും ദീപ ഫിസിയോ തെറാപ്പിയിലും പ്രഗത്ഭരായിരുന്നതിനാല്‍ ഈ കോഴ്‌സുകളിലായിരുന്നു സ്ഥാപനത്തിന്റെ തുടക്കത്തില്‍ ട്രെയ്‌നിങ്ങ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഘട്ടംഘട്ടമായി മറ്റ് എല്ലാ മെഡിക്കല്‍ സ്ട്രീമുകളിലുമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന നിലയിലേക്ക് സ്ഥാപനം വളര്‍ന്നു. നേഴ്‌സിങ്ങ്, ജനറല്‍ ഫിസിഷ്യന്‍, ഡെന്റിസ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഫിസിഷ്യന്‍, ഫിസിയോ തെറാപ്പി, ഫാര്‍മസി, റേഡിയോഗ്രാഫി, ലാബ് ടെക്‌നിഷ്യന്‍, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിങ്ങനെ പത്തില്‍ അധികം വ്യത്യസ്ഥ സ്ട്രീമുകളിലാണ് സ്ഥാപനം പരിശീലനം നല്‍കുന്നത്. ഇക്കാലളയവില്‍ 3000-ത്തിലധികം പ്രൊഫഷണലുകള്‍ പരിശീലനം നേടിയതില്‍ 98% ആണ് വിജയനിരക്ക്. ഓരോ വിഷയത്തിലും പി.ജി.യും അതിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും എടുത്ത വിദഗ്ദരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുത്. എക്‌സ്പീരിയന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ക്ലാസ്സുകള്‍ നല്‍കുക എത് കുറച്ച് ശ്രമകരമായ ജോലിയാണ്. അതിനാല്‍ അദ്ധ്യാപനത്തോട് 100%-വും പാഷന്‍ ഉള്ളവരെ മാത്രമേ ഈ സ്ഥാപനത്തില്‍ ജോലിക്ക് നിയമിക്കാറുള്ളു. കോവിഡ് കാലം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കി.

ലോക്ഡൗണ്‍ സമയത്ത് ഒരുമാസം സ്ഥാപനം അടച്ചിടേണ്ടി വന്നു. അത് സത്യത്തില്‍ ഒരു വഴിത്തിരിവായി മാറി. അങ്ങനെ ഓലൈന്‍ ട്രെയിനിങ്ങിലേക്ക് സ്ഥാപനം തിരിയുന്നത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ ട്രെയ്‌നിങ്ങ് ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും സ്റ്റാഫിന്റെ പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടായിരുന്നതിനാല്‍ ഈ പ്രശ്‌നത്തെ സ്ഥാപനം തരണം ചെയ്തു. അതുവരെ ഫിസിക്കല്‍ ക്ലാസ്സുകള്‍ മാത്രം നടത്തിയിരുന്ന സ്ഥാപനം ഓണ്‍ലൈനിലേക്ക് തിരിഞ്ഞതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും അവരുടെ സമയത്തിനനുസരിച്ച് കോഴ്‌സുകളില്‍ പങ്കെടുക്കാവുന്ന സാഹചര്യമുണ്ടായി. അത് സത്യത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവായിരുന്നു. സ്ഥാപനം സ്വന്തമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ്ങ് നല്‍കുത്. രാവിലെ 6 മുതല്‍ രാത്രി 11 വരെ ഓണ്‍ലൈനില്‍ കോഴ്‌സുകള്‍ പഠിക്കുവാനുള്ള സൗകര്യമുണ്ട്.

സ്ത്രീകളിലെ പ്രതിഭ വീടിനുള്ളില്‍ തളച്ചിടപ്പെടേണ്ടതല്ലെന്ന് പ്രവീണയും ദീപയും ഒരേ സ്വരത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് മുന്‍നിരയിലേക്ക് ഇറങ്ങി വന്ന് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് ഓരോ കുടുംബത്തിന്റെയും കടമയാണെന്നും ഇവര്‍ പറയുന്നു. ഓരോ സ്ഥാപനത്തിന്റെയും സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന നിലയിലേക്ക് സ്ത്രീകള്‍ ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തിന്റെ സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് തങ്ങള്‍ മാത്രമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ പരിപൂര്‍ണ്ണ പിന്‍തുണ ലഭിക്കുന്നുണ്ടെന്നും പ്രവീണയും ദിപയും പറയുന്നു. IELTS, OET, Linguestisc എന്നീ ലാംഗ്വേജ് കോഴ്‌സുകളും എന്‍ജിനീയറിംഗ്, എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകളും യുണീക് മെന്റേഴ്‌സില്‍ നല്‍കുന്നുണ്ട്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *