വിപണിയില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കുന്നു ഏസ്മണി
പണമിടപാട് മേഖലയില്‍ പുതിയ നേട്ടം കുറിക്കാന്‍ ഏസ്മണി;ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ അവതരിപ്പിച്ചു.
ഏസ്മണി പുതിയതായി അവതരിപ്പിക്കുന്ന വെയറബിള്‍ എടിഎം കാര്‍ഡുകളുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ വിബിന്‍ കെ. ബാബു, ഏസ്മണി സിഇഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍, എംഡി നിമിഷ ജെ വടക്കന്‍
ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ ആരംഭിച്ചു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഓഫ്ലൈന്‍ യുപിഐ. എടിഎം കാര്‍ഡും മൊബൈല്‍ ഫോണുമില്ലാതെ മോതിരമായും കീചെയിനായും ഉപയോഗിക്കാനാവുന്ന തരത്തില്‍ പണമിടപാടുകള്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് വെയറബിള്‍ എടിഎം കാര്‍ഡ്‌സ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍...