ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ നമ്മളില്‍ പലര്‍ക്കും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനോ, കുടുംബാംഗങ്ങളുടെ രോഗാവസ്ഥയിലും മറ്റും വേണ്ടത്ര ശ്രദ്ധിക്കാനോ സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് നമ്മുടെ കുടുംബത്തിലെ കുട്ടികള്‍, വാര്‍ദ്ധക്യ സഹജ രോഗങ്ങളുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരാണ്. ഇതിനിടയില്‍ കൊറോണയുടെ വരവോടുകൂടി ആശുപത്രികളിലേക്ക് പോകുവാന്‍ തന്നെ മനുഷ്യര്‍ക്ക് ഭയമായിത്തുടങ്ങി. എന്നിരുന്നാലും രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും യഥാസമയം പരിഹരിക്കേണ്ടത് അത്യാവശ്യവുമാണ്. കൂടാതെ അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവരുടെ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചായിരിക്കും താമസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കും ഇതാ ഒരാശ്വാസ വാര്‍ത്ത. ഇനി ആശുപത്രി നിങ്ങളുടെ വീട്ടിലെത്തും. നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ആവശ്യമാണോ?, ലാബ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം വീടുകളില്‍ ലഭിക്കണോ?, നേഴ്‌സിങ്ങ് കെയര്‍ വീടുകളില്‍ ആവശ്യമുണ്ടോ?, അതുപോലെ ആശുപത്രിയില്‍ പോയി ചെയ്യേണ്ട ഒട്ടുമിക്ക ആവശ്യങ്ങളും നിങ്ങള്‍ക്കായി വീട്ടില്‍ എത്തിക്കുകയാണ് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡിഹോം. സമ്പൂര്‍ണ്ണ ആരോഗ്യ പരിചരണം വീടുകളില്‍ എന്ന ആശയമാണ് മെഡിഹോം അവതരിപ്പിക്കുന്നത്.
ആശുപത്രിയില്‍ പോകാതെ ആശുപത്രിയില്‍ ലഭിക്കുന്ന ഒട്ടുമിക്ക ചികിത്സകളും, സേവനങ്ങളും വീടുകളില്‍ ലഭ്യമാക്കുക എന്ന ആശയത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയാണ് മെഡിഹോം. ഒ.പി. കണ്‍സല്‍ട്ടേഷനും, മറ്റ് അനുബന്ധ സേവനങ്ങളുമാണ് മെഡിഹോം നിങ്ങള്‍ക്ക് വീടുകളില്‍ ലഭ്യമാക്കുന്നത്. ആശുപത്രികളില്‍ എത്തുമ്പോള്‍ ചില രോഗികള്‍ക്ക് ഉണ്ടാകുന്ന അകാരണ ഭയം ഒഴിവാക്കി, വീടുകളിലെ സമാധാനപരമായ അന്തരീക്ഷത്തില്‍ അവര്‍ക്ക് പരിചരണം നല്‍കുകയുമാണ് മെഡിഹോം ചെയ്യുന്നത്. ഉന്നത നിലവാരമുള്ള ഒരു ആശുപത്രിയില്‍ ലഭിക്കുന്ന ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍, നേഴ്‌സിങ്ങ് സേവനങ്ങള്‍, ഫിസിയോതെറാപ്പി (പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം), ലാബ് ടെസ്റ്റുകള്‍, ഇ.സി.ജി. തുടങ്ങി ഒട്ടുമിക്ക ചികിത്സാ സേവനങ്ങളും മെഡിഹോം നിങ്ങള്‍ക്ക് വീടുകളില്‍ ലഭ്യമാക്കുന്നു. മെഡിഹോം ഒരു ഐ.എസ്.ഒ. സര്‍ട്ടിഫൈഡ് സ്ഥാപനമാണ് എന്ന് പറയുമ്പോള്‍, സേവനങ്ങളുടെ ഗുണനിലവാരത്തിന് എത്രത്തോളം പ്രാധാന്യമാണ് ഈ സ്ഥാപനം നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
തികച്ചും ശാസ്ത്രീയമായ രീതിയില്‍ അലോപ്പതിയേയും ആയൂര്‍വ്വേദത്തേയും ഒരുമിപ്പിച്ചുള്ള വിവിധയിനം പാക്കേജുകള്‍ മെഡിഹോം നല്‍കുന്നു. സ്ലിമ്മിങ്ങ് പാക്കേജ്, വെയ്റ്റ് ഗെയ്‌നിങ്ങ് പാക്കേജ്, ആന്റി ഏയ്ജിങ്ങ് വെല്‍നസ് പാക്കേജ്, സ്‌ട്രെസ് തെറാപ്പി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ആയുര്‍വേദ ചികിത്സയുടെ ഭാഗമായി പഞ്ചകര്‍മ്മ സര്‍വ്വീസ്, ധാര, കിഴി, തിരുമല്‍ തുടങ്ങിയ ചികിത്സകള്‍ മെഡിഹോം നല്‍കുന്നുണ്ട്. ഇതിന് പുറമെ കര്‍ക്കിടക ചികിത്സയും മെഡിഹോം കസ്റ്റമറുടെ സമയത്തിനനുസരിച്ച് വീടുകളില്‍ ലഭ്യമാക്കുന്നു. ഇതിനുപുറമെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും, ഫാമിലി കൗണ്‍സിലിങ്ങ് ആവശ്യമുള്ളവര്‍ക്കും ഡോക്ടര്‍മാരുടെ സേവനം വീടുകളിലും, വീടിന് പുറത്തും ലഭ്യമാക്കുന്നു. ഇതിനായി അലോപ്പതി, ആയുര്‍വ്വേദ രീതിയിലുള്ള ചികിത്സകളും പ്രത്യേകം ലഭ്യമാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തി സമയത്തെ ബാധിക്കാത്ത തരത്തില്‍, സ്റ്റാഫിനുള്ള എല്ലാ മെഡിക്കല്‍ ചെക്കപ്പുകളും മെഡിഹോം ലഭ്യമാക്കുന്നു. പ്രൊഫഷണലുകള്‍ക്കായി പ്രൊഫഷണല്‍ വെല്‍നസ് പാക്കേജുകളും സ്ഥാപനം നല്‍കുന്നുണ്ട്. വിദേശത്ത് നിന്ന് ലീവില്‍ വരുന്നവര്‍ക്ക് സുഖ ചികിത്സകളും മെഡിഹോം നല്‍കുന്നുണ്ട്. അതും അവര്‍ക്ക് സൗകര്യപ്രദമായ സമയത്തിനും സാഹചര്യത്തിനുമനുസരിച്ചായിരിക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഫാമിലി കെയര്‍ പാക്കേജുകള്‍, പ്രിവന്റീവ്് കെയര്‍ പാക്കേജുകള്‍, കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യമായവര്‍ക്ക് വരെയുള്ള 24 തരത്തിലുള്ള ഹെര്‍ത്ത് ചെക്കപ്പുകള്‍, ക്യാന്‍സര്‍ സ്‌ക്രീനിങ്ങുകള്‍, അര്‍ത്രൈറ്റിസ് സ്‌ക്രീനിങ്ങുകള്‍ എന്നിവയും മെഡിഹോം വീടുകളില്‍ ലഭ്യമാക്കുന്നു. മരുന്നുകള്‍, മെഡിക്കല്‍ എക്വിപ്‌മെന്റുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കാനും, രോഗികളെ ആശുപത്രികളില്‍ എത്തിക്കുവാനും അവരെ തിരികെ വീടുകളില്‍ എത്തിക്കുവാനും തുടങ്ങി ആതുര ശുശ്രൂഷ രംഗത്ത് ഒരാള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങള്‍ക്കും മെഡിഹോമിനെ ആശ്രയിക്കാവുന്നതാണ്.
കൊറോണ നാട്ടില്‍ താണ്ഡവമാടിയ സാഹചര്യത്തില്‍ മെഡിഹോമിന്റെ സേവനം ഫലപ്രദമായി ജനങ്ങള്‍ക്ക് നല്‍കാന്‍ സ്ഥാപനത്തിന് സാധിച്ചു. കോവിഡ് അനന്തര ചികിത്സകള്‍ ആവശ്യമുള്ളവര്‍ക്ക് അത്തരം പരിചരണവും മെഡിഹോം നല്‍കുന്നുണ്ട്. മാത്രമല്ല മെഡിഹോമിന്റെ ഡോക്ടര്‍മാര്‍ ഒരു രോഗിക്കായി കുറഞ്ഞത് 45 മിനിറ്റ് സമയമാണ് ചെലവഴിക്കുന്നത്. ഈ സമയം അവരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. രോഗിക്ക് തന്റെ കുടുംബാംഗത്തേപ്പോലെ ഡോക്ടറോട് സംസാരിക്കാനുള്ള അവസരവും ലഭ്യമാക്കുന്നു. കൂടാതെ അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവരുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കാവശ്യമായ ആതുര സേവനങ്ങള്‍ അവരുടെ ആവശ്യാനുസരണം വീടുകളില്‍ ലഭ്യമാക്കുന്നു. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ കൃത്യമായ ഇടവേളകളില്‍ ഉത്തരവാദിത്തോടെ മെഡിഹോം നല്‍കുന്നുമുണ്ട്.
അനാവശ്യമായ ടെസ്റ്റുകളോ, ചെക്കപ്പുകളോ മെഡിഹോമിന്റെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നുള്ളതും എടുത്ത് പറയേണ്ട വസ്തുതയാണ്. ഏര്‍ലി ഡിറ്റക്ഷന്‍ പോലുള്ള ചെക്കപ്പുകളും മെഡിഹോം നല്‍കുന്നു. സ്ഥാപനത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഇതിനുപുറമെ ടെലി കണ്‍സല്‍റ്റേഷന്‍ മുഖാന്തരം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കോവിഡ് കെയര്‍, പോസ്റ്റ് കോവിഡ് കെയര്‍, ടെലി നേഴ്‌സിങ്ങ് കെയര്‍, ടെലി കൗണ്‍സിലിങ്ങ് എന്നീ മേഖലയിലും മെഡിഹോം സേവനം ലഭ്യമാക്കുന്നു. ഗര്‍ഭിണികള്‍ക്കായി ഗൈനോക്കോളജിസ്റ്റുകള്‍, ഡൈയറ്റീഷ്യന്‍ എന്നിവരുടെ സേവനവും, പ്രസവാനന്തര ശുശ്രൂഷകളും ലഭ്യമാണ്. മെഡിഹോമിന്റെ കൊല്ലത്തെ ഹെഢാഫീസ് ഒരു വാക്‌സിനേഷന്‍ സെന്റര്‍ കൂടിയാണ്.
യഥാര്‍ത്ഥത്തില്‍ മെഡിഹോം നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തേപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് ആതുര ശുശ്രൂഷ സംബന്ധമായ എന്താവശ്യം വന്നാലും ഉടനടി മെഡിഹോമിനെ ആശ്രയിക്കാവുന്നതാണ്. വീടുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ഓള്‍ഡേജ് ഹോം തുടങ്ങി എല്ലാ മേഖലയിലും സ്ഥാപനത്തിന്റെ സേവനം ലഭ്യമാണ്.
പ്രതിരോധമാണ് രോഗം വരുന്നതിനേക്കാള്‍ ഉത്തമം (Prevention is Better than Cure)) എന്ന ഉപദേശമാണ് മെഡിഹോം സമൂഹത്തിന് നല്‍കുന്നത്. സ്ഥാപനത്തിന്റെ ഹെഢാഫീസ് പ്രവര്‍ത്തിക്കുന്നത് കൊല്ലം ആസ്ഥാനമായാണ്. എറണാകുളം, തൃശൂര്‍, കോട്ടയം, എന്നിവിടങ്ങളില്‍ മെഡിഹോമിന്റെ ബ്രാഞ്ച് ഓഫിസൂകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും മെഡിഹോമിന്റെ സേവനം കേരളം മുഴുവനും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – മെഡിഹോം, എന്‍.ടി.വി. നഗര്‍, കടപ്പാക്കട, കൊല്ലം. ഫോണ്‍-9387 100 200, e-mail : mail@medihomeindia.com. www.medihomeindia.com