Sunday, May 19Success stories that matter
Shadow

ഓറിയോണ്‍ ബാറ്ററി തകര്‍ക്കാനാവാത്ത വിശ്വാസം

0 0

ആധുനിക മനുഷ്യന്റെ ജീവിതത്തില് ബാറ്ററി ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുകയില്ല. അത്രമാത്രം സ്വാധീനമാണ് നമ്മുടെ ജീവിതത്തില്‍ ബാറ്ററികള്‍ക്കുള്ളത്. അനുദിനം പുതിയ പരിഷ്‌കാരങ്ങളാണ് ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില് നമ്മുടെ കേരളത്തിലെ ബാറ്ററി മാര്‍ക്കറ്റ് നിയന്ത്രിച്ചിരുന്നത് ദേശീയ-അന്തര്‍ദേശീയ വ്യവസായ ഭീമന്മാരായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടിലേക്ക് കടന്നതോടെ ബാറ്ററി നിര്‍മ്മാണ മേഖലയില്‍ മലയാളി സംരംഭകര്‍ വെന്നിക്കൊടി പാറിച്ചു. ഇത്തരത്തില് ബാറ്ററി നിര്മ്മാണ മേഖലയില് മുന്നിരയിലേക്ക് ഉയര്ന്ന് വന്ന കേരള ബ്രാന്റാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഓറിയോണ് ഓട്ടോമോട്ടീവ് ആന്റ് ടൂബുലര് ബാറ്ററികള്. ബാറ്ററി നിര്മ്മാണ മേഖലയില് താന് സഞ്ചരിച്ച വഴികളേക്കുറിച്ചും, നടത്തിയ പരീക്ഷണങ്ങളേക്കുറിച്ചും ഈ മേഖലയിലെ പ്രമുഖനും ഓറിയോണ് ബാറ്ററീസിന്റെ സ്ഥാപകനുമായ എം.പി.ബാബു വിജയഗാഥയുമായി സംസാരിക്കുന്നു.

ജീവിതത്തിന്റെ കയറ്റിറക്കങ്ങ മറ്റാരേക്കാളുമധികം കണ്ടുവളര്‍ന്ന വ്യക്തിയാണ് എം.പി.ബാബു. സമ്പന്നതയുടെ നടുവിലുള്ള ബാല്യവും അതിന് ശേഷം പിതാവിന്റെ ബിസിനസ് തകര്‍ച്ച മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഒരേപോലെ കണ്ടു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തെ കരകയറ്റാന്‍ ഹൈസ്‌കൂള്‍ കാലം മുതലേ അനേകം തൊഴില്‍ ചെയ്യണ്ടിവന്നിട്ടുണ്ട് ബാബുവിന്. ഡിഗ്രി പഠനത്തിനിടെ ഓട്ടോ ഇലക്ടിഷ്യനായിരുന്ന അമ്മാവന്റെ ബാറ്ററി വര്ക്ക്‌ഷോപ്പില്‍ ബാറ്ററി റീബില്‍ഡിങ്ങ് നിര്‍മ്മാണ ജോലി ചെയ്തിരുന്ന കാലം. ഒരിക്കല്‍ ബാറ്ററിയുടെ പ്ലെയ്റ്റ് മിനുക്കിയെടുത്തുകൊണ്ടിരുന്നപ്പോള്‍, അദ്ദേഹം ചിന്തിച്ചു, എന്തുകൊണ്ട് ഈ പ്ലെയ്റ്റ് സ്വന്തമായി നമുക്ക് നിര്‍മ്മിച്ചുകൂടാ…..! അത് ഒരു വലിയ സംരംഭക യാത്രയുടെ തുടക്കമായിരുന്നു. ഇതേ സമയത്ത് തന്നെ അദ്ദേഹം പങ്കെടുത്ത ഒരു ട്രെയ്‌നിങ്ങ് പ്രോഗ്രാമിലൂടെ നാഷണല് റിസേര്‍ച്ച് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അവരില്‍ നിന്ന്, ഇത്തരത്തില്‍ ബാറ്ററിയുടെ പ്ലെയ്റ്റ് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യ പഠിച്ച അദ്ദേഹം ഒരു ബാറ്ററി പ്ലെയ്റ്റ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിച്ചു. തന്റെ കഠിനാധ്വാനത്തിലൂടെ ഈ ബ്രാന്റ് വളര്‍ത്തി വലുതാക്കിയ അദ്ദേഹം തന്റെ പാര്‍ട്ട്ണര്മാര്ക്ക് ആ സ്ഥാപനം വിട്ട് നല്‍കി. മറ്റൊരു വലിയ ലക്ഷ്യത്തെ പിന്തുടരുക എന്ന ഉദ്ദേശ്യമായിരുന്നു അതിന് പിന്നില്‍. അനന്തരം 2002-ല്‍ അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ഓറിയോണ്‍ ബാറ്ററി.

ദേശീയവും അന്തര്‍ദേശീയവുമായ ബാറ്ററി ബ്രാന്റുകള്‍ മാര്‍ക്കറ്റ് അടക്കിഭരിച്ചിരുന്ന കാലത്താണ് ബാബു കോഴിക്കോട് നിന്നും ഓറിയോണ്‍ ബാറ്ററിയുമായി കേരള മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. നിലവില്‍ മാര്‍ക്കറ്റിലുള്ള ബാറ്ററികളേക്കാള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ അവയേക്കാള്‍ കുറഞ്ഞ വിലയില്‍ മാര്ക്കറ്റില്‍ ഉല്‍പ്പന്നം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഓറിയോണ്‍ തങ്ങളുടെ ജൈത്രയാത്ര തുടങ്ങിയത്. ഇന്‍വെര്‍ട്ടര്‍, യു.പി.എസ്., വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ബാറ്ററികളായിരുന്നു പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. ഓറിയോണിന്റെ വളര്‍ച്ച കോഴിക്കോടുനിന്നും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കും, തുടര്‍ന്ന് കേരളം മുഴുവനുമായി പടര്‍ന്ന് പന്തലിച്ചു. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തിനൊപ്പം ഇടമുറിയാത്ത സര്‍വ്വിസ് (360 ദിവസവും 24 മണിക്കൂര്‍ സേവനം) അതായിരുന്നു ഓറിയോണ്‍ ബാറ്ററിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും പരിസ്ഥിതിക്ക് യാതൊരു കേടും വരരുത് എന്ന് ബാബുവിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ ഫലമായി ചിട്ടയായ നിഷ്‌കര്‍ഷയിലൂടെയാണ് ബാറ്ററി നിര്മ്മാണം നടത്തുന്നത്. കേരള മാര്‍ക്കറ്റ് കടന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തിയ ഓറിയോണ്‍ 2011 ആയപ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ., ഒമാന്‍ എന്നിവടങ്ങളിലേക്ക് കൂടി വളര്‍ന്നു. ഈ നേട്ടം കൈവരിച്ച ബാറ്ററി നിര്‍മ്മാണ കേരളത്തിലെ ആദ്യത്തെ സ്ഥാപനമായിരുന്നു ഓറിയോണ്‍ ബാറ്ററി. ഗുണമേന്മയ്ക്കുള്ള അംഗീകാരമായി ഇതിനോടകം ISO 900-12015 സര്ട്ടിഫിക്കേഷനും നേടിയിരിക്കുകയാണ് സ്ഥാപനം. കടുത്ത സുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാര ടെസ്റ്റുകള്‍ക്കും ശേഷമാണ് ഇന്നും ഓറിയോണിന്റെ ഓരോ ബാറ്ററിയും നിര്‍മ്മിക്കുന്നത്. 2.5 AH മുതല് 300 AH വരെയുള്ള ട്യൂബുലര്‍, ഓട്ടോമോട്ടീവ്, എം.സി., സോളാര്‍ ബാറ്ററികളാണ് ഓറിയോണ്‍ ഇന്ന് നിര്മ്മിക്കുന്നത്. ഈ വിജയത്തിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ ബാബു ഒറ്റവാക്കില്‍ ഉത്തരം പറയും. ”10 ബാറ്ററികളുടെ ഓര്‍ഡര് ലഭിക്കുന്ന സമയത്ത് 2 ബാറ്ററികളുടെ കംപ്ലെയ്ന്റ് വന്നാല്‍ ഞാന് പ്രാധാന്യം നല്‍കുന്നത് ആ 2 കംപ്ലെയ്ന്റിനായിരിക്കും”. അത്രമാത്രം കസ്റ്റമറോട് കടപ്പാടുള്ള സ്ഥാപനമാണ് ഓറിയോണ്‍ ബാറ്ററികള്‍.

മികച്ച സംരംഭകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് രണ്ടു തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും മീഡിയ വണ്‍ നല്‍കിയ ബിസിനസ് എക്‌സലന്‍സ് അവാര്ഡും ശ്രീ ബാബുവിനെ തേടിയെത്തുകയുണ്ടായി. വൈവിദ്യവല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നുന്ന ബാബു, തന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വ്യത്യസ്ഥമായ ഒരു ഉല്‍പ്പന്നം കേരളത്തില്‍ അവതരിപ്പിക്കുകയാണ്. പുനഃചംക്രമണം സാധ്യമല്ലാത്ത വെയ്സ്റ്റ് പ്ലാസ്റ്റിക്കില്‍ നിന്നും ചെലവ് കുറഞ്ഞതും ഈട് കൂടിയതുമായ ടൈല്‍സ് എന്ന ആശയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എക്സ്റ്റീരിയര് ടൈല്‍, ഇന്റീരിയര്‍ ടൈല്‍, പ്ലൈവുഡിന് പകരമായി ഉപയോഗിക്കാവുന്ന തരം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വെയ്സ്റ്റ് പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിക്കാന് പദ്ധതിയിടുന്നത്. 91 ടണ് ഭാരം താങ്ങാന്‍ കപ്പാസിറ്റിയുണ്ട് ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന എക്സ്റ്റീരിയര് ടൈലുകള്‍ക്ക്.

ആയിരക്കണക്കിന് ഡീലര്‍മാര്‍, ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സ്. 75ഓളം തൊഴിലാളികള്‍ ഇതാണ് ഇന്ന് ഓറിയോണ് ബാറ്ററയുടെ സമ്പാദ്യം. കേരളത്തിലെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങളില്‍ ഒന്നാണ് ഓറിയോണ്‍ ബാറ്ററി എന്നാണ് ബാബു പറയുന്നത്. തൊഴിലാളാണ് തന്റെ ശക്തിയെന്നും അവരില്ലാതെ ഈ സ്ഥാപനത്തിന് വളര്‍ച്ച ഇല്ലെന്നും ബാബു അഭിമാനത്തോടെ പറയുന്നു. വളര്‍ച്ചയുടെ അടുത്ത ഘട്ടമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും ആധുനികമായ ബാറ്ററി മാനുഫാക്ചറിങ്ങ് യൂണിറ്റ് കോയമ്പത്തൂരില്‍ തുടങ്ങുകയാണ് ഓറിയോണ്‍.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 98475 365 24

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *