ഡിജിറ്റല്‍ ലോകത്തിന്റെ എല്ലാ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞു മുന്നേറുന്ന സംരംഭം. ഡിജിറ്റല്‍ ബ്രാന്‍ഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലകളില്‍ വ്യക്തമായ കൈയ്യൊപ്പു ചാര്‍ത്തി ഉപഭോക്താക്കളോടൊപ്പം നില്ക്കുന്ന സ്ഥാപനം. വിവരസാങ്കേതിക വിദ്യയുടെ വിപ്ലവം നടക്കുന്ന കാലത്ത് ഇത്തരമൊരു സ്ഥാപനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അത്തരത്തില്‍ വളര്‍ന്നു വന്ന സ്ഥാപനമാണു ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്. സുഹൃത്തുക്കളായ പ്രശോഭും ഇവാന് ജോര്‍ജ്ജും ചേര്‍ന്നു 2015ല്‍ കൊച്ചി പനമ്പിള്ളി നഗറിലാണു ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ആറു വര്‍ഷത്തെ സംരംഭയാത്രയ്ക്കിടയില് സുഹൃത്തായ തോമസ് ജോസഫും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഡിജിറ്റല്‍ ലോകത്തിന്റെ എല്ലാ സാധ്യതകളും തിരിച്ചറിഞ്ഞുള്ള പ്രയാണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
സേവനങ്ങള്‍ അനവധി
വിശാലമായ സേവനങ്ങളാണ് അങ്ങേയറ്റം ഫലപ്രാപ്തിയോടെ ഹെമിറ്റോ ചെയ്തു വരുന്നത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് (SMM), സെര്‍ച്ച് എഞ്ചിന് ഒപ്റ്റിമൈസേഷന്‍ (SEO), വെബ് ഡെവലപ്മെന്റ്, വെബ്സൈറ്റിന് വേണ്ട (സെര്‍ച്ച് എഞ്ചിന് റിസള്‍ട്ട് പേജസ്, SERP) , ഗൂഗിള്‍ ആഡ്സ് തുടങ്ങിയവയെല്ലാം ഹെമിറ്റോയുടെ സേവനങ്ങളും പരിധിയില്‍ ഉള്‍പ്പെടുന്നു. ജനസമൂഹം വ്യാപൃതരായിരിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സ്ട്രാറ്റജി, കണ്ടന്റ് ക്രിയേഷന്, മാര്‍ക്കറ്റിങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ ലോകത്ത് ജനങ്ങളോടു വളരെ ചേര്‍ന്നു നില്ക്കുന്ന സ്ഥാപനമായി ഹെമിറ്റോ മാറിക്കഴിഞ്ഞു. ഉത്തരവാദിത്തോടെ ചെയ്തു കൊടുക്കുന്നതു കൊണ്ടു തന്നെ വിശ്വസ്ഥ സ്ഥാപനം എന്ന നിലയില്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. രാജ്യത്തും വിദേശത്തുമായി ധാരാളം കസ്റ്റമേഴ്സുണ്ട്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിലൂടെ ഒരു സ്ഥാപനത്തെ വിജയത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണു ഹെമിറ്റോ ചെയ്തു വരുന്നത്.
അനുയോജ്യമായ പ്ലാറ്റ്ഫോമുകളിലൂടെ കസ്റ്റമേഴ്സിലേക്ക്
ഓരോ രാജ്യത്തേയും ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് തിരിച്ചറിഞ്ഞ്, അതുവഴിയാണു മാര്‍ക്കറ്റിങ് നടത്തുന്നത്. അതുവഴി കൃത്യം കസ്റ്റമേഴ്സിലേക്ക് എത്താന്‍ സാധിക്കും. അതനുസരിച്ചുള്ള സ്ട്രാറ്റജിയാണു നടപ്പില്‍ വരുത്തുക. കസ്റ്റമേഴ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന കണ്ടന്റുകള്‍ കൃത്യമായ പ്ലാറ്റ്ഫോമിലൂടെ അനുയോജ്യരായ ആളുകളിലേക്ക് എത്തിക്കും.
ടീമിന്റെ ശക്തി
ഒരു വലിയ ടീം തന്നെയാണ് ഹെമിറ്റോയുടെ സേവനങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാഫിക് ഡിസൈനറില്‍ തുടങ്ങി കണ്ടന്റ റൈറ്റേഴ്സ്, സോഷ്യല്‍ മീഡിയ മാനേജരിലൂടെ തുടര്‍ന്നു സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍ സ്പെഷ്യലിസ്റ്റുകള്‍ വരെയുള്ള ടീമാണു പ്രവര്‍ത്തിക്കുന്നത്. സേവനങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്തതു കൊണ്ടു തന്നെ ഹെമിറ്റോയെ സമീപിക്കുന്നവര്‍ സംതൃപ്തിയോടെയാണു മടങ്ങുന്നത്.
Website : www.hemitodigital.com
E Mail : sales@hemitodigital.com
Contact : 08921992187