വള്ളുവനാട് ഈസി മണി
വിശ്വസ്തതയാണ് മുഖമുദ്ര
ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന് വേണ്ട ഏറ്റവും വലിയഗുണം എന്താണെന്ന് ചോദിച്ചാല്‍ ഒരേയൊരുത്തരമേയുള്ളൂ. അത് ഇടപാടുകാരുടെ വിശ്വാസം നേടിയെടുക്കുക, അവരെ സംതൃപ്തരാക്കുക എന്നതാണ്. കാരണം ഇടപാടുകാര്‍ ആ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഒന്നുമാത്രമായിരിക്കും ആസ്ഥാപനത്തിന്റെ ജീവവായു. അതോടൊപ്പം ആ ധനകാര്യ സ്ഥാപനത്തിലെത്തുന്ന ഏതൊരു ഇടപാടുകാരനും മികച്ച സേവനം ലഭിക്കുക കൂടി ചെയ്താല്‍ ഓരോ ഇടപാടുകാരനും ആ സ്ഥാപനത്തെ തങ്ങളുടെ ഉറ്റ സുഹൃത്തായി കണക്കാക്കും. ഇത്തരത്തില്‍ ആവശ്യ സമയത്ത് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഒരു സുഹൃത്തായി മലയാളികള്‍ കണക്കാക്കുന്ന വിശ്വസ്ഥ ബ്രാന്‍ഡ് ആണ് ഇന്ന് വള്ളുവനാട് ഈസി മണി. മലബാറിലും മധ്യകേരളത്തിലും സാധാരണക്കാരന് ഏത് സാഹചര്യത്തിലും ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് വള്ളുവനാട് ഗ്രൂപ്പ്. ബാങ്കിങ്ങ് രംഗത്ത് സീനിയര്‍ മാനേജ്‌മെന്റ് കേഡറില്‍ പ്രവര്‍ത്തിച്ച് പ്രാഗത്ഭ്യം തെളിയിച്...