Sunday, May 19Success stories that matter
Shadow

വള്ളുവനാട് ഈസി മണി
വിശ്വസ്തതയാണ് മുഖമുദ്ര

12 1

ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന് വേണ്ട ഏറ്റവും വലിയഗുണം എന്താണെന്ന് ചോദിച്ചാല്‍ ഒരേയൊരുത്തരമേയുള്ളൂ. അത് ഇടപാടുകാരുടെ വിശ്വാസം നേടിയെടുക്കുക, അവരെ സംതൃപ്തരാക്കുക എന്നതാണ്. കാരണം ഇടപാടുകാര്‍ ആ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഒന്നുമാത്രമായിരിക്കും ആസ്ഥാപനത്തിന്റെ ജീവവായു. അതോടൊപ്പം ആ ധനകാര്യ സ്ഥാപനത്തിലെത്തുന്ന ഏതൊരു ഇടപാടുകാരനും മികച്ച സേവനം ലഭിക്കുക കൂടി ചെയ്താല്‍ ഓരോ ഇടപാടുകാരനും ആ സ്ഥാപനത്തെ തങ്ങളുടെ ഉറ്റ സുഹൃത്തായി കണക്കാക്കും. ഇത്തരത്തില്‍ ആവശ്യ സമയത്ത് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഒരു സുഹൃത്തായി മലയാളികള്‍ കണക്കാക്കുന്ന വിശ്വസ്ഥ ബ്രാന്‍ഡ് ആണ് ഇന്ന് വള്ളുവനാട് ഈസി മണി. മലബാറിലും മധ്യകേരളത്തിലും സാധാരണക്കാരന് ഏത് സാഹചര്യത്തിലും ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് വള്ളുവനാട് ഗ്രൂപ്പ്. ബാങ്കിങ്ങ് രംഗത്ത് സീനിയര്‍ മാനേജ്‌മെന്റ് കേഡറില്‍ പ്രവര്‍ത്തിച്ച് പ്രാഗത്ഭ്യം തെളിയിച്ച 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടക്കം കുറിച്ച ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വന്‍ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളേക്കുറിച്ചും ഭാവി പദ്ധതികളേക്കുറിച്ചും വള്ളുവനാട് ഗ്രൂപ്പിന്റെ ഫൗണ്ടര്‍മാരായ പി.സി. നിധീഷ്, എ.കെ. നാരായണന്‍, ഒമേഷ് എ., രാകേഷ്. എന്‍. എന്നിവര്‍ വിജയഗാഥയുമായി സംസാരിക്കുന്നു.

ബാങ്കിങ്ങ് രംഗത്ത് ദീര്‍ഘ കാലത്തെ പ്രവര്‍ത്തി പരിചയം കൈമുതലാക്കി ഈ 4 സുഹ്യത്തുക്കള്‍ ചേര്‍ന്ന് 2015 ഡിസംബറില്‍ തുടക്കം കുറിച്ച സ്ഥാപനമാണ് വള്ളുവനാട് നിധി ലിമിറ്റഡ്. അക്കാലഘട്ടത്തില്‍ സാധാരണ നിധി കമ്പനികളെല്ലാം ഒരു സ്വര്‍ണ്ണപ്പണയ സ്ഥാപനം എന്ന നിലയില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചുപോന്നിരുന്നത്. എന്നാല്‍ വള്ളുവനാട് നിധി തുടക്കം മുതലേ വ്യത്യസ്ഥമായ സേവനങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിച്ച് പോന്നിരുന്നു. എല്ലാവിധ ബാങ്കിങ്ങ് സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുവാനായിരുന്നു സ്ഥാപനം തുടക്കം മുതലേ ശ്രമിച്ചിരുന്നത്. ഗോള്‍ഡ് ലോണിന് പുറമെ ബിസിനസ് ലോണ്‍, ഡെയ്‌ലി കളക്ഷന്‍ ലോണ്‍ തുടങ്ങി അനേകം പ്രൊഡക്ടുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചു. ഇത് സാധാരണക്കാരുടെയും ചെറുകിട-ഇടത്തരം സംരംഭകരുടെയും ഇടയില്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വള്ളുവനാട് നിധിയെ സഹായിച്ചു. സ്ഥാപനത്തിന്റെ സാരഥികളായ പി.സി. നിധീഷ്, എ.കെ. നാരായണന്‍, എന്‍. രാകേഷ്, എ. ഒമേഷ് എന്നിവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന നീണ്ടകാലത്തെ അനുഭവ സമ്പത്താണ് വലിയ വളര്‍ച്ച കൈവരിക്കാന്‍ സ്ഥാപനത്തിന് സഹായകരമായത്. ധനകാര്യ സ്ഥാപനങ്ങള്‍ അവഗണിച്ചുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള നൂതന വായ്പാ പദ്ധതികള്‍ അവതരിപ്പിക്കുക വഴി സ്ഥാപനം ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.

2015 നവംബറില്‍ രൂപീകൃതമായ കമ്പനിക്ക് ആദ്യത്തെ സാമ്പത്തിക വര്‍ഷം കേവലം 4 മാസം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. എന്നിരുന്നാലും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച ബിസിനസ്സ് ഉണ്ടാക്കുകയും സ്ഥാപനത്തെ ലാഭത്തിലാക്കുകയും ചെയ്തത് പരിഗണിച്ച്, പ്രവര്‍ത്തനത്തിന്റെ 2-ാം സാമ്പത്തിക വര്‍ഷത്തില്‍ പുതിയതായി 5 ബ്രാഞ്ചുകള്‍ തുടങ്ങാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചു. വള്ളുവനാട് നിധി എന്ന സ്ഥാപനത്തില്‍ ജനങ്ങള്‍ നല്‍കിയ വിശ്വാസം എത്രമാത്രമായിരുന്നെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം. സ്ഥാപനത്തിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൗണ്ടര്‍മാരായ 4 പേരും നേരിട്ട്് നേതൃത്വം നല്‍കുന്നതാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ മറ്റൊരു കാരണം. കോവിഡ് കാലത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം അടിയന്തിര പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ക്ഷണിച്ച കേരളത്തിലെ ഏക ധനകാര്യ സ്ഥാപനം എന്ന ബഹുമതി വള്ളുവനാട് നിധി കരസ്ഥമാക്കുകയുണ്ടായി. സ്ഥാപനത്തിനുള്ള ശക്തമായ സാമ്പത്തിക അടിത്തറക്കുള്ള സര്‍ക്കാര്‍ അംഗീകാരമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. കാരണം കോവിഡ് കാലഘട്ടത്തില്‍ വലിയ വളര്‍ച്ചയാണ് വള്ളുവനാട് നിധി നേടിയത്.

ബാങ്കിങ്ങ് രംഗത്തെ പുത്തന്‍ ഉണര്‍വ്വ തുറന്നിടുന്ന സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ചടുലമായ തീരുമാനമെടുക്കാന്‍ സ്ഥാപനത്തിന്റെ ഫൗണ്ടര്‍മാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതിന്റെ ഭാഗമായി ആര്‍.ബി.ഐ.യുടെ അംഗീകാരത്തോടെ ഡല്‍ഹി ആസ്ഥാനമായി 1986 മുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു എന്‍.ബി.എഫ്.സി..യെ ഏറ്റെടുക്കാനുള്ള തീരുമാനവുമായി 2020ല്‍ വള്ളുവനാട് ഗ്രൂപ്പിന്റെ സാരഥികള്‍ മുന്നോട്ട് വന്നു. അതിന്റെ ഫലമായി, വള്ളുവനാട് ക്യാപ്പിറ്റല്‍ ലിമിറ്റഡ് എന്ന ഈ സ്ഥാപനത്തെ വള്ളുവനാട് ഗ്രൂപ്പിലേക്ക് ചേര്‍ത്തുവച്ചു. ഗ്രൂപ്പിലേക്ക് സ്ഥാപനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ തങ്ങളുടെ വിവിധ സ്ഥാപനങ്ങളിലൂടെ നല്‍കി വരുന്ന എല്ലാ സേവനങ്ങളും ഒറ്റ ബ്രാന്‍ഡ് നെയ്മിലൂടെ അവതരിപ്പിക്കുവാനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനത്തില്‍ നിന്നും, 2021ല്‍ വള്ളുവനാട് ഈസി മണി എന്ന ബ്രാന്‍ഡ് ഉദയം ചെയ്തു. ബ്രാന്‍ഡ് നെയിം സൂചിപ്പിക്കുന്നതുപോലെ തന്നെ ഏറ്റവും എളുപ്പത്തിലും, വേഗത്തിലും ഇടപാടുകാര്‍ക്ക് പ്രോസസിങ്ങ് പൂര്‍ത്തിയാക്കി പണം നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ ലോണിനായി ഒരാള്‍ സമീപിക്കുമ്പോള്‍, അതിനാവശ്യമായ ഡോക്യുമെന്റുകള്‍ സംഘടിപ്പിക്കുവാനായി ഒട്ടുമിക്കവര്‍ക്കും നല്ലരീതിയില്‍ കാലതാമസം വരാറുണ്ട്. എന്നാല്‍ വള്ളുവനാട് ഗ്രൂപ്പ് ഇവിടെ വ്യത്യസ്തമാവുകയാണ്. ഇവിടെ ലോണിനായി എത്തുന്ന ഇടപാടുകാര്‍ക്ക് ആവശ്യമായ ഡോക്യുമെന്റുകള്‍ നേടിയെടുക്കാന്‍ അവരെ എല്ലാവിധത്തിലും സഹായിക്കുകയും ചെയ്യുന്നുണ്ട് സ്ഥാപനം. സാധാരണഗതിയില്‍ ഒരു ധനകാര്യ സ്ഥാപനവും ഇത്തരത്തിലുള്ള സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നില്ല.

വെഹിക്കിള്‍ ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍, ബിസിനസ്സ് ലോണ്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് ലോണ്‍, എസ്.എം.ഇ. ലോണ്‍ എന്നിവയില്‍ കൃത്യമായ തിരിച്ചടവ് നടത്തുന്നവര്‍ക്ക് വലിയ റിബേറ്റും സ്ഥാപനം നല്‍കുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഏറ്റവും വേഗത്തില്‍ വള്ളുവനാട് ഈസി മണിയുടെ 500 ബ്രാഞ്ചുകള്‍ തുറക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. ഇപ്പോള്‍ കേരളത്തിലും ഡല്‍ഹിയിലുമാണ് സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മറ്റ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ്. കമ്പനി ലക്ഷ്യമിടുന്നത്. ബിസിനസുകാര്‍ക്ക് മാത്രം ലഭ്യമാകുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നിട്ടുകൊണ്ട് ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് വള്ളുവനാട് ഈസി മണി.

ആധുനിക ബാങ്കിങ്ങ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായാണ് വള്ളുവനാട് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. പരിചയ സമ്പന്നരും, യുവാക്കളുമടങ്ങിയ ഊര്‍ജ്ജസ്വലരായ ടീമാണ് സ്ഥാപനത്തിന്റെ ശക്തിയെന്ന് ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് അഭിമാനത്തോടെ പറയുന്നു. ഗ്രൂപ്പിന്റെ കീഴില്‍ 450ഓളം ജീവനക്കാരുമായി ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയിലേക്ക് കുതിക്കുകയാണ് വള്ളുവനാട് ഗ്രൂപ്പ്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
86 %
Sad
Sad
14 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *