Thursday, November 21Success stories that matter
Shadow

നിറങ്ങള്‍ ചാലിച്ച വിസ്മയം
മെയ്ക്ക്ഓവര്‍ പെയിന്റ്സ്

0 0

ഭൂമിയെ സുന്ദരമാക്കുന്ന ഏറ്റവും വലിയ ഘടകമാണ് നിറങ്ങള്‍. നിറങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. നിറങ്ങളാണ് നമ്മുടെ ജീവിതത്തെ ഏറ്റവും സന്തോഷകരമാക്കി നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. മനോഹരമായി ചായം പൂശിയ കെട്ടിടങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സമ്പല്‍സമൃദ്ധിയെ വിളിച്ചോതുന്ന ഘടകം. 65000 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതലേ മനുഷ്യന്‍ നിറങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് ചരിത്രം. ഇതില്‍ നിന്നുതന്നെ നിറങ്ങള്‍ക്ക് മനുഷ്യജീവിതത്തില്‍ എത്രത്തോളം സ്ഥാനമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ആധുനിക സംസ്‌കാരത്തില്‍ എത്തിയതോടുകൂടി മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ടതെല്ലാം ചായം പൂശി ഭംഗിയാക്കി സൂക്ഷിച്ചു പോന്നു. ഇന്ന് മനുഷ്യന്‍ നിറങ്ങള്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഏറ്റവും അധികം നിറങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ വീടുകളും കെട്ടിടങ്ങളും മനോഹരമാക്കാന്‍ വേണ്ടി തന്നെയാണ്. കുമ്മായത്തില്‍ തുടങ്ങിയ മനുഷ്യന്റെ പെയിന്റിന്റെ ഉപയോഗം ഇന്ന് ആധുനിക ടെക്‌നോളജിയില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയവും, അന്തര്‍േദ്ദശീയവുമായ അനേകം പെയിന്റ് ബ്രാന്‍ഡുകള്‍ അകങ്ങ് വാഴുന്ന ഒരു വിപണിയാണ് കേരളം. ഈ പെയിന്റ് വിപണിയില്‍ തങ്ങളുടേതായ ഒരു സ്ഥാനം അരക്കിട്ടു ഉറപ്പിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി എന്‍.സി.ആര്‍. എന്നീ പ്രദേശങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ടബ്രാന്റായ മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് എങ്ങനെയാണ് വിപണി കീഴടക്കിയത് എന്ന് സ്ഥാപനത്തിന്റെ സാരഥിയും യുവസംരംഭകനുമായ അജിത് നായര്‍ വിജയഗാഥയോട് സംസാരിക്കുന്നു.

രാജസ്ഥാനില്‍ ജനിച്ച് വളര്‍ന്ന അജിത്, ജയ്പൂരിലാണ് മെയ്ക് ഓവര്‍ പെയിന്റ്‌സ് എന്ന തന്റെ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. തന്റെ ബിസിനസ് മാനേജ്‌മെന്റ് ബിരുദത്തിനു ശേഷം സംരംഭകത്വത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം നിലവില്‍ ചെയ്തിരുന്ന ജോലി രാജി വച്ചാണ് 2006ല്‍ അജിത് മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഒരു കെട്ടിടത്തിന്റെ ബെയ്‌സ്‌മെന്റില്‍ വെറും 300 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള പ്ലാന്റില്‍ വെറും ഒരു തൊഴിലാളിയെയും കൂട്ടുപിടിച്ചുകൊണ്ടായിരുന്നു അജിത് തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പ്രതിദിനം വെറും 200 ലിറ്റര്‍ പ്രൊഡക്ഷന്‍ കപ്പാസിറ്റി മാത്രമായിരുന്നു തുടക്കത്തില്‍ മെയ്ക്ക്ഓവര്‍ പെയിന്റ്‌സിന് ഉണ്ടായിരുന്നത്. ടെക്ചര്‍ പെയിന്റുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ഇന്ത്യ പോലെ ഒരു വലിയ രാജ്യത്ത് പെയിന്റ് ഇന്‍ഡസ്ട്രിയുടെ അനന്തമായ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് അജിത് എന്ന യുവസംരംഭകന്‍ ഈ മേഖലയില്‍ തന്റെ സംരംഭം തുടങ്ങുന്നത്.

സാധാരണയായി മലയാളി സംരംഭകര്‍ ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ നേരിടുന്ന സ്ഥിരം ‘പിന്‍തിരിപ്പിക്കല്‍ ഉദ്യമങ്ങളെ’ തരണം ചെയ്തുകൊണ്ട് തന്നെയാണ് അജിത്തും സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ പട്ടുപരവതാനി വിരിച്ച ഒരു സ്വീകരണം ആയിരുന്നില്ല ഈ സംരംഭകന് ലഭിച്ചത്. ഏതൊരു തുടക്കക്കാരനെയും പോലെ അനേകം പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു അദ്ദേഹത്തിനും. തന്റെ ഫാക്ടറിയില്‍ ഉണ്ടാക്കുന്ന പെയിന്റുകള്‍ സ്വന്തം വണ്ടിയില്‍ നിറച്ച് ഷോപ്പുകള്‍ തോറും കയറി ഇറങ്ങിയിരുന്നു അക്കാലത്ത് എല്ലാം അജിത്. ഒരു പുതിയ ഉല്‍പ്പനവുമായി മാര്‍ക്കറ്റില്‍ എത്തുന്ന ഒരാള്‍ കേള്‍ക്കേണ്ടിവരുന്ന സ്ഥിരം ചോദ്യം ഇവിടെ അജിത്തും ഫേസ് ചെയ്തു. എന്തിന് ഞങ്ങള്‍ നിങ്ങളുടെ ഉല്‍പ്പന്നം ഉപയോഗിക്കണം. അവര്‍ക്ക് നല്‍കുവാന്‍ അജിത്തിന്റെ കയ്യില്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. വന്‍കിട ബ്രാന്‍ഡുകള്‍ നല്‍കുന്ന അതേ ക്വാളിറ്റിയുള്ള ഉല്‍പ്പന്നം അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ മെയ്ക്ക്ഓവര്‍ നിങ്ങള്‍ക്ക് നല്‍കും.
വളരെ അപൂര്‍വ്വം ഡീലര്‍മാര്‍ മാത്രമേ മെയ്ക്ക്ഓവര്‍ പെയിന്റ്‌സിനെ സ്വാഗതം ചെയ്തുള്ളു. ഈ സാഹചര്യത്തില്‍ വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികളെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തി കൂടാ എന്ന് അജിത് ചിന്തിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും നല്ല സ്വീകരണമാണ് മെയ്ക്ക്ഓവര്‍ പെയിന്റ്‌സിന് ലഭിച്ചത്.
അജിത്ത് നല്‍കിയ ഈ വാഗ്ദാനം പൊള്ളയല്ല എന്ന് അധികം വൈകാതെ ഉപഭോക്താക്കള്‍ക്ക് മനസ്സിലായി. അതോടെ മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് പതിയെ ഡീലര്‍മാരുടെയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും ഇഷ്ട ബ്രാന്‍ഡ് ആയി മാറി.

അങ്ങനെ സാവധാനം ജയ്പൂരില്‍ നിന്നും രാജസ്ഥാന്റെ എല്ലാ ഭാഗങ്ങളിലേക്കും മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ന്നു. വളര്‍ച്ചയുടെ അടുത്തഘട്ടമായി സ്ഥാപനം ഗുജറാത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു അവിടെയും പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനികളും പ്രമുഖ ഡീലര്‍മാരും ഡിസ്ട്രിബ്യൂട്ടര്‍മാരും എല്ലാം മെയ്ക്ക്ഓവര്‍ പെയിന്റ്‌സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ടെകസ്്ചര്‍ പെയിന്റുകളുടെ വിജയത്തോടുകൂടി ഡിസ്റ്റംബര്‍, വാള്‍ പുട്ടി, ഇമല്‍ഷന്‍, പ്രൈമര്‍ എന്നിങ്ങനെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ മെയ്ക്ക്ഓവര്‍ പെയിന്റ്‌സ്് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 9 വര്‍ഷക്കാലത്തെ നീണ്ട പ്രവര്‍ത്തന ഫലമായി രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി എന്‍.സി.ആര്‍. സെക്ടര്‍ എന്നിവിടങ്ങളിലുള്ള വന്‍കിട കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളും മറ്റ് ഡീലര്‍മാരും മെയ്ക്ക്ഓവര്‍ പെയിന്റ്‌സിന്റെ ഉപഭോക്താക്കളായി മാറി. ഇന്ന് ഇന്ത്യയിലെ പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്‌സ്, ബര്‍ജര്‍ എന്നീ ബ്രാന്റുകളുടെ അതേ നിലവാരത്തിലാണ് മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലം ഈട് ലഭിക്കും എന്നുള്ളതും ഉയര്‍ന്ന വില ഇല്ല എന്നതും എല്ലാം മെയ്ക്ക്ഓവര്‍ പെയിന്റ്‌സിനെ സാധാരണക്കാരുടെയും മിഡില്‍ ക്ലാസുകാരന്റെയും എല്ലാം ഇഷ്ട ബ്രാന്‍ഡ് ആയി മാറ്റി.

രാജസ്ഥാനില്‍ ജനിച്ച് വളര്‍ന്ന മലയാളി ആയിരുന്നതിനാല്‍, തന്റെ പ്രസ്ഥാനത്തെ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കണം എന്ന് അജിത് ആഗ്രഹിച്ചിരുന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഇന്ത്യയില്‍ ഒട്ടാകെയുള്ള എല്ലാ പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളുടെയും പ്രിയപ്പെട്ട മാര്‍ക്കറ്റാണ് കേരളം. മാറി മാറി വരുന്ന കാലാവസ്ഥകള്‍ മൂലം പെയിന്റിന് കൂടുതല്‍ ഉപഭോഗമുള്ള ഇന്ത്യയിലെ, മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അത് കൂടാതെ ഇവിടുത്തെ ഉപഭോക്താക്കള്‍ ഗുണനിലവാരത്തില്‍ പണത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാലും വിലപേശല്‍ കുറവായതിനാലും എല്ലാം കേരള മാര്‍ക്കറ്റ് ഒരു മികച്ച മേഖലയാണെന്ന് അജിത് മനസ്സിലാക്കിയിരുന്നു. ഇന്ന് കേരളത്തിലെ പെയിന്റ് മാര്‍ക്കറ്റിലെ മുന്‍നിര ബ്രാന്റായി മാറിയിരിക്കുന്നു മെയ്ക്ക്ഓവര്‍ പെയിന്‍്‌സ്. വാള്‍ പുട്ടി, ഇന്റീരിയര്‍ ഇമല്‍ഷന്‍സ് എക്സ്റ്റീരിയര്‍ ഇമല്‍ഷന്‍സ്, പ്രൈമര്‍, മെറ്റാലിക് ഇമഷന്‍സ്, ടെക്‌സ്ചര്‍ പെയിന്റുകള്‍, വാട്ടര്‍ പ്രൂഫിംഗ് റെയ്ഞ്ച്, എപ്പോക്‌സി എന്നിങ്ങനെ പെയിന്റ് മേഖലയില്‍ ഇന്ന് ലഭ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും മെയ്ക്ക്ഓവര്‍ വിപണിയില്‍ ലഭ്യമാക്കുന്നു. 55 വ്യത്യസ്ത പെയിന്റ് ഉല്‍പ്പന്നങ്ങളാണ് മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് അവതരിപ്പിക്കുന്നത്. ”മിസ്റ്റര്‍ ബുള്‍” എന്ന പേരില്‍ ഒരു വാട്ടര്‍ പ്രൂഫിങ് റെയ്ഞ്ചും മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്.

താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും യാത്രാ ബത്തയായി ലഭിച്ചിരുന്ന പണം സ്വരുക്കൂട്ടി വെച്ച് വെറും ഒന്നരലക്ഷം രൂപം മാത്രം കൈമുതലാക്കിക്കൊണ്ടാണ് അജിത് എന്ന ഈ യുവ സംരംഭകന്‍ മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. വെറും 200 ലിറ്റര്‍ പ്രതിദിന പ്രൊഡക്ഷന്‍ കപ്പാസിറ്റിയില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് രാജസ്ഥാനിലും, കേരളത്തിലും ഫാക്ടറികളും, പ്രതിദിനം 40000 ലിറ്റര്‍ പ്രൊഡക്ഷന്‍ കപ്പാസിറ്റിയുള്ള പ്ലാന്റുകള്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ജയ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, ഒറ്റപ്പാലം, എറണാകുളം, അടൂര്‍ എന്നിവിടങ്ങളില്‍ മെയ്ക്ക്ഓവര്‍ പെയിന്റ്‌സിന് ഡിപ്പോകള്‍ ഉണ്ട്. വെറും ഒരു തൊഴിലാളിയുമായി പ്രവര്‍ത്തനമാരംഭിച്ച മെയ്ക്ക്ഓവര്‍ പെയിന്റ്‌സിന് ഇന്ന് നേരിട്ടും അല്ലാതെയും 125 അധികം തൊഴിലാളികളാണ് ഉള്ളത്.

ഒരു ജയ്പൂര്‍ മലയാളി എന്ന നിലയില്‍ കേരളത്തിലേക്ക് ബിസിനസ് ചെയ്യാന്‍ വന്ന അജിത്തിന്, പൊതുവേ പറഞ്ഞു കേള്‍ക്കുന്ന വിധത്തില്‍ കേരളത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടില്ല. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് എന്ന് അഭിപ്രായക്കാരനാണ് അജിത്. ഒരു സംരംഭം തുടങ്ങുന്ന സമയത്ത് കേരളത്തിലെ സമൂഹത്തില്‍ നിന്നും ലഭിച്ച രീതിയിലുള്ള സഹകരണം രാജസ്ഥാനില്‍ സത്യത്തില്‍ അജിത്തിന് ലഭിച്ചിരുന്നില്ല. മാത്രമല്ല കേരളത്തിലെ സ്റ്റാഫ് വളരെ വിദ്യാഭ്യാസം ഉള്ളവര്‍ ആയതിനാല്‍ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കുന്നതിനും വൈദഗ്ദ്യം ഉള്ളവരാണെന്നും അജിത് സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് പെയിന്റ് നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന ഏറ്റവും ആധുനികമായ ടെക്‌നോളജികള്‍ ആണ് മെയ്ക്ക്ഓവര്‍ പെയിന്റ്‌സ് തങ്ങളുടെ ഫാക്ടറികളില്‍ ഉപയോഗിക്കുന്നത്. മാതാവ് ഓമന, ഭാര്യ സന്ധ്യ, മക്കളായ ദിയ, വേദാന്ത് എന്നിവരടങ്ങുന്നതാണ് അജിതിന്റെ കുടുംബം.

എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ

പെയ്ന്റ് വാങ്ങുമ്പോള്‍ ഒരാള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ് ?

പെയിന്റ് വാങ്ങുന്ന ഒരാള്‍ പെയിന്റുകളെ കുറിച്ചും അവയുടെ നിലവാരങ്ങളെ കുറിച്ചും ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ മേഖലയില്‍ ഏത് പെയിന്റ് ആണ് മികച്ചതെന്ന് ഒരു പഠനം നടത്തുകയും അതോടൊപ്പം നമ്മുടെ ബഡ്ജറ്റിന് ഇണങ്ങുന്ന പെയിന്റ് ഏത് ബ്രാന്‍ഡ് ആണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം വിലകൂടിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ ഒരു കാര്യം മനസ്സിലാക്കണം ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ വിലയുടെ സിംഹഭാഗവും അവര്‍ പരസ്യങ്ങള്‍ക്കും, മോഡലുകള്‍ക്കും ചെലവാക്കുന്ന തുക ആയിരിക്കും. അത്തരത്തില്‍ നോക്കുമ്പോള്‍ അതേ നിലവാരമുള്ള മറ്റ് കമ്പനികളുടെ പെയിന്റുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും. ഇത് ശരിയായ രീതിയില്‍ പഠിച്ചിട്ട് പെയിന്റ് വാങ്ങുകയാണെങ്കില്‍ മികച്ച ഉത്പന്നവും കുറഞ്ഞ വിലയും ലഭിക്കുന്നതാണ്. നല്ല ക്വാളിറ്റി പ്രൈമര്‍ അടിച്ചതിനുശേഷം പെയിന്റ് അടിക്കുകയാണെങ്കില്‍ പെയിന്റിന് അധികം ചെലവ് വരാതിരിക്കുകയും ദീര്‍ഘകാലം ഈട് നല്‍കുകയും ചെയ്യും.
ഏറ്റവും നല്ല എക്സ്റ്റീരിയല്‍ ക്വാളിറ്റി ഇമല്‍ഷന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

കേരളത്തിലെ പെയ്ന്റ് മേഖലയില്‍ ഒരു കിടമത്സരമുണ്ടോ ?

ഇന്ത്യയിലെയും ലോകത്തിലെയും എല്ലാ പ്രമുഖ പെയിന്റ് കമ്പനികളും കേരളത്തില്‍ ബിസിനസ് നടത്തുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ നല്ലരീതിയില്‍ മത്സരമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. ഇതിന് കാരണം ഇവിടുത്തെ കാലാവസ്ഥയാണ്. മാറി മാറി വരുന്ന മഴ, വെയില്‍, തണുപ്പ് മുതലായ സാഹചര്യങ്ങള്‍ കേരളത്തില്‍ പെയിന്റിന്റെ ഉപഭോഗം കൂട്ടുവാന്‍ കാരണമാകുന്നു

കേരളത്തിലെ പെയിന്റ് മേഖലയുടെ ഭാവിയെ താങ്കള്‍ എങ്ങനെ കാണുന്നു ?

കേരളത്തിലെ പെയിന്റ് മേഖലയുടെ ഭാവി വളരെ ശോഭനമാണ്. പണ്ട് കാലത്ത് നമ്മുടെ നാട്ടില്‍ പണക്കാര്‍ മാത്രമേ വീടുകള്‍ക്ക് പെയിന്റടിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന്് ഇക്കണോമി വളര്‍ന്നതിന്റെ ഫലമായി നമ്മുടെ യുവാക്കള്‍ക്കെല്ലാം മികച്ച തൊഴിലും വരുമാനവും ലഭിക്കുന്നു. അതിന്റെ ഫലമായി കുടൂതല്‍ വലിയ വീടുകളും കെട്ടിടങ്ങളും ഉയരുന്നു. അതിനാല്‍ ഇന്ന് ഈ മേഖലയില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് പെയിന്റ്. ഇനി വരുന്ന വര്‍ഷങ്ങളില്‍ പെയിന്റ് വിപണന മേഖലയില്‍ വലിയ കുതിച്ചാട്ടം ഉണ്ടാകുവാനാണ് സാധ്യത.

ഇനിയും പുതിയ പെയിന്റ് കമ്പനികള്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ടോ ?

ഇനിയും പുതിയ കമ്പനികള്‍ ഈ രംഗത്തേക്ക് വരാന്‍ സാധ്യതയുണ്ട് അതിന് തെളിവാണ് ഏറ്റവും പുതിയതായി കേരളത്തില്‍ രംഗപ്രവേശനം നടത്തിയ ഇന്‍ഡിഗോ പെയിന്റ്‌സ് എന്ന സ്ഥാപനം. അവര്‍ ഇപ്പോള്‍ നല്ല രീതിയില്‍ ബിസിനസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഈ മേഖലയിലെ സംരംഭകരെ ഒരുതരത്തിലും ദോഷകരമായി ബാധിക്കുകയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ വന്നാലും ഉപഭോക്താക്കളുടെ ഡിമാന്റ് കൂടുതലായി തന്നെയായിരിക്കും. കൊറോണ, ആഗോള സാമ്പത്തിക മാന്ദ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നാല്‍ ഈ മേഖല ഉറപ്പായും വളരും.

ഇന്ന്് മാര്‍ക്കറ്റില്‍ ഇറങ്ങുന്ന വാട്ടര്‍ പ്രൂഫിങ്ങ് കോമ്പൗണ്ടുകള്‍ മികച്ച റിസല്‍ട്ട് നല്‍കുന്നവയാണോ ?

ഇന്ന്് മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഒട്ടുമിക്ക വാട്ടര്‍ പ്രൂഫിങ്ങ് കോമ്പൗണ്ടുകളും മികച്ച റിസല്‍ട്ട് നല്‍കുന്നില്ല. ഓരോ നാട്ടിലെയും കാലാവസ്ഥയെക്കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് പല കമ്പനികളും വാട്ടര്‍ പ്രൂഫിങ്ങ് കോമ്പൗണ്ടുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ മെയ്ക്ക്ഓവര്‍ പെയ്ന്റ്‌സിന്റെ വാട്ടര്‍ പ്രൂഫിങ്ങ് റെയ്ഞ്ചായ ”മിസ്റ്റര്‍ ബുള്‍” കൃത്യമായ കാലാവസ്ഥ പഠനത്തിന് ശേഷമാണ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ഉല്‍പ്പന്നത്തിന് കസ്റ്റമര്‍ക്ക് ഞങ്ങള്‍ വാറന്റിയും നല്‍കുന്നുണ്ട്.

താങ്കളുടെ രാജസ്ഥാന്‍ ബന്ധം എങ്ങിനെയാണ് ?

അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ രാജസ്ഥാനില്‍ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഓമന അവിടെ നേഴ്‌സും ആയിരുന്നു. അതിനാല്‍ ജനിച്ചതും വളര്‍ന്നതും എല്ലാം രാജസ്ഥാനിലെ അജ്മീറില്‍ ആയിരുന്നു. എന്നിരുന്നാലും വളര്‍ന്നപ്പോള്‍ കേരളത്തിലേക്ക് തിരികെ വരണം എന്ന് തന്നെയായിരുന്നു ആഗ്രഹം.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണോ ?

തീര്‍ച്ചയായും. ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നതല്ല. കേരളത്തില്‍ മെയ്ക്ക്ഓവര്‍ പെയ്ന്റ്‌സിന്റെ തുടക്ക സമയത്ത് എനിക്ക് കാര്യമായ രാഷ്ട്രീയ ഇടപെടലുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. പിന്നെ, രാഷ്ട്രീയം, അത് എല്ലാ സംസ്ഥാനത്തുമുള്ളതാണ്. മറ്റൊരു വസ്തുത, സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകളുമായി യോജിച്ച് പോകാന്‍ സാധിക്കുന്നിടത്താണല്ലോ ഒരു സംരംഭകന്റെ വിജയം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *