Sunday, May 19Success stories that matter
Shadow

ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഡിവൈസ് കെയര്‍ പദ്ധതികള്‍ അവതരിപ്പിച്ച് – ഓക്‌സിജന്‍

0 0

ഗൃഹോപകരണങ്ങളുടെയും,ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ വില്‍പ്പനാനന്തര സേവനം ശക്തമാക്കുന്നു. ഓക്‌സിജനില്‍ നിന്നും വാങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്, എല്‍.ഇ.ഡി തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ക്കും പരിരക്ഷ നല്‍കുന്നതടക്കം വില്‍പനാന്തര സേവനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഷിജോ കെ.തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൊബൈല്‍ ഫോണുകള്‍,ടി.വി കള്‍ അടക്കമുളള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തീയിലോ വെള്ളത്തിലോ വീണ് സംഭവിക്കാവുന്ന നഷ്ടങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഷിജോ കെ.തോമസ് പറഞ്ഞു. ഉപയോഗത്തിനിടയില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് സംഭവിക്കുന്നതും ഉല്‍പ്പാദകര്‍ പരിരക്ഷ നല്‍കാത്തതുമായ കേടുപാടുകള്‍ക്ക് പരിരക്ഷ നല്‍കണമെന്ന് ഉപയോക്താക്കള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്.ഇത്തരം കേടുപാടുകള്‍ പരിഹരിക്കാന്‍ ഉപയോക്താക്കള്‍ പലപ്പോഴും വന്‍ തുക മുടക്കേണ്ടിവരും.ഇതെല്ലാം മുന്‍നിര്‍ത്തിയാണ്.ഉപയോക്താക്കള്‍ക്ക് ഗൂണപ്രദമാകുന്ന വിധത്തില്‍ ഡിജിറ്റല്‍, ഗൃഹോപകരണ പരിപാലന രംഗത്തെ രാജ്യത്തെ മുന്‍നിര കമ്പനിയായ ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഓക്‌സിജന്റെ ഉപയോക്താക്കള്‍ക്കായി സംരക്ഷണ പദ്ധതി ആരംഭിക്കാന്‍ ധാരണയായത്.പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഷിജോ കെ.തോമസ് പറഞ്ഞു.

ഓക്‌സിജന്‍ ഡിജിറ്റലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഓണ്‍സൈറ്റ് ഗോ സി.ആര്‍.ഒ ഗൗരവ് അഗര്‍വാള്‍, സെയില്‍സ് മേധാവി മനീഷ് കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.ലാപ് ടോപ്പുകള്‍, ഡെസ്‌ക് ടോപ്പുകള്‍,സ്മാര്‍ട്ട് ഫോണുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട്ട് ഗാഡ്‌ജെറ്റുകള്‍, മൊബൈല്‍ ആക്‌സസറികള്‍, ഡിജിറ്റല്‍ ക്യാമറ, സ്മാര്‍ട്ട് ടിവികള്‍, എയര്‍ കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, കിച്ചന്‍ അപ്ലൈയന്‍സസ്, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും വില്‍പനാനന്തര സേവനം ഉറപ്പാക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് ഓണ്‍സൈറ്റ് ഗോ. റീട്ടെയില്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചും,

ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ കേന്ദ്രീകരിച്ചും ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ തകരാറുകള്‍, വാറന്റി, എ.എം.സി പ്ലാനുകള്‍, ഓണ്‍ഡിമാന്‍ഡ് റിപ്പയര്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തന രീതിയെന്നും ഇവര്‍ പറഞ്ഞു.
മൊബൈല്‍,ടി.വി,ലാപ്‌ടോപ് ഉള്‍പ്പെടെ എന്തു ഡിജിറ്റല്‍ ഗാഡ്ജറ്റായാലും അതിന് ഉപയോഗത്തിനിടയില്‍ എന്തു കേടുപാടുകള്‍ സംഭവിച്ചാലും അത് പരിഹരിച്ചു നല്‍കുമെന്ന് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.ഇതിലൂടെ ഉപയോക്താക്കള്‍ക്ക് യാതൊരുവിധ പണച്ചെലവും വരുന്നില്ല.സര്‍വ്വീസിനാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നത്.ഉപയോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന വിധത്തില്‍ നൂറു ശതമാനം സര്‍വ്വീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടകം രാജ്യത്തെ അയ്യായിരത്തിലധികം റീട്ടെയിലര്‍മാരിലൂടെ ഒരു കോടിയില്‍ പരം ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് മനീഷ് കുമാര്‍ പറഞ്ഞു. ഓക്‌സിജനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ കമ്പനിയുടെ സേവനം കേരളത്തിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്നും ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യ സോണല്‍ ബിസിനസ് ഹെഡ് അനന്തരാമനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *