ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഡിവൈസ് കെയര്‍ പദ്ധതികള്‍ അവതരിപ്പിച്ച് – ഓക്‌സിജന്‍
ഗൃഹോപകരണങ്ങളുടെയും,ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ വില്‍പ്പനാനന്തര സേവനം ശക്തമാക്കുന്നു. ഓക്‌സിജനില്‍ നിന്നും വാങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്, എല്‍.ഇ.ഡി തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ക്കും പരിരക്ഷ നല്‍കുന്നതടക്കം വില്‍പനാന്തര സേവനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഷിജോ കെ.തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൊബൈല്‍ ഫോണുകള്‍,ടി.വി കള്‍ അടക്കമുളള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തീയിലോ വെള്ളത്തിലോ വീണ് സംഭവിക്കാവുന്ന നഷ്ടങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഷിജോ കെ.തോമസ് പറഞ്ഞു. ഉപയോഗത്തിനിടയില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് സംഭവിക്കുന്നതും ഉല്‍പ്...