ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോയ്ക്ക് കേരളം സാക്ഷിയാകുന്നു- ഫെബ്രൂവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍
ബിസിനസില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കൂട്ടായ്മ ലക്ഷ്യമിടുന്നവര്‍ക്കും പുത്തന്‍ അവസരം തുറന്നിടുകയാണ് ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോ 2023. അതും സംരംഭകരുടെ തലസ്ഥാനം എന്നറിയപ്പെടുന്ന കോഴിക്കോട്.
ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയാണ് എക്‌സ്‌പോ. നിങ്ങള്‍ ഒരു സംരംഭകനാണോ ? ഇനി കാത്തിരിക്കേണ്ട, ഇവിടെ അവസരങ്ങളുടെ വാതില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കേരള ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ബി ടു ബി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും, ബിസിനസ് ഐഡിയ ഷെയര്‍ ചെയ്യാനുള്ള വേദികളും, അതിനാവശ്യമുള്ള പങ്കാളികളെ കണ്ടെത്താനുള്ള അവസ...