ഒരു കലാകാരിക്ക് മികച്ചൊരു ഉദ്യോഗസ്ഥയോ സംരംഭകയോ ആകാന്‍ കഴിയുമോ?. അതിനുള്ള ഉത്തരമാണ് രാധാലക്ഷ്മിയുടെ ജീവിതം. ഗായിക, ഉദ്യോഗസ്ഥ, വീട്ടമ്മ, സംരംഭക; രാധാലക്ഷ്മി പിന്നിട്ട വഴികളില്‍ ഇവയെല്ലാം ഉണ്ട്. വയനാടന്‍ ചുരമിറങ്ങി വന്ന രാധാലക്ഷ്മി നടന്നു കയറിയതു നേട്ടങ്ങളുടെ കൊടുമുടിയിലേക്കാണ്. കലയും സംരംഭവും ഇഴുകി ചേര്‍ന്ന രാധാലക്ഷ്മിയുടെ ജീവിത വഴിത്താരയില്‍ കൂടി യാത്ര ചെയ്യാം.
സംഗീതത്തില്‍ നിന്നു തുടങ്ങിയ ജീവിതം
വയനാട്ടിലെ മടക്കിമല എന്ന ഗ്രാമത്തില്‍ ജനിച്ച രാധാ ലക്ഷ്മിയുടെ കുരുന്നു മനസില്‍ എപ്പോഴോ സംഗീതത്തോട് തോന്നിയ മോഹമായിരുന്നു സംഗീത പഠനത്തില്‍ കൊണ്ടു ചെന്നെത്തിച്ചത്. ചെറുപ്പത്തില്‍ സംഗീത്തതോട് കാട്ടിയ അഭിനിവേഷം പിതാവ് തിരിച്ചറിയുകയായിരുന്നു. തൊടികളില്‍ മൂളിപ്പാട്ടും പാടി നന്ന രാധാലക്ഷ്മിയെ വീട്ടുകാര്‍ സംഗീത ക്ലാസില്‍ ചേര്‍ത്തു. അങ്ങനെ എട്ടാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. ലളിത സംഗീമമായിരുന്നില്ല, ശാസ്ത്രീയ സംഗീതമെന്ന കടലിന് മുന്നില്‍ അഞ്ചു വയസുകാരി തൊഴുതു നിന്നു. കര്‍ണ്ണാടക സംഗീതം പതിയെ നാവില്‍ അലിഞ്ഞു. 12 വര്‍ഷമാണ് സംഗീതം അഭ്യസിച്ചത്. സ്‌കൂള്‍ പഠന കാലത്തെ കലോത്സവങ്ങളില്‍ നിത്യസാന്നിധ്യമായി മാറി. ഉപജില്ലയിലും ജില്ലയിലും അടക്കം ഒട്ടേറെ സമ്മാനങ്ങളാണ് രാധാലക്ഷ്മിക്ക് കിട്ടിയത്. പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു പ്രീഡിഗ്രിക്ക് ചേര്‍ന്നത്. പഠിക്കുമ്പോഴും സംഗീതം ഒപ്പമുണ്ടായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് യൂണിവേഴ്സിറ്റി കലാമേളകളിലേക്ക് രാധാലക്ഷ്മി എത്തി. ഇവിടെയും പുരസ്‌കാരങ്ങള്‍ ഈ ഗായികയെ തേടിയെത്തി. ഈ സമയത്താണ് സൂര്യ ടിവി നടത്തിയ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ രാധാലക്ഷ്മിയെ ഇന്റര്‍വ്യു ചെയ്യാനെത്തിയത് ഇന്നത്തെ സൂപ്പര്‍ താരം അനൂപ് മേനോന്‍. സൂര്യയില്‍ അവതാരകനായി നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് രാധയെ ഇന്റര്‍വ്യൂ ചെയ്യാനായി അനൂപ് എത്തുന്നത്. ഇതോടെ രാധാലക്ഷ്മി എന്ന കലാകാരി കൂടുതല്‍ അറിയപ്പെട്ടു.
കലാകാരിയില്‍ നിന്ന് പ്രഫഷണലിലേക്ക്
പ്രീ ഡിഗ്രിയ്ക്ക് ശേഷം വീണ്ടും വയനാട് ജില്ലയില്‍ ഡബ്ല്യൂ.എം.ഒ. കോളേജില്‍ ബി കോമിന് ചേര്‍ന്ന രാധ വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ബി കോം പാസ്സായത്. എം.കോമിന് ചേര്‍ന്നെങ്കിലും ഐസിഐസിഐ ബാങ്കില്‍ ജോലി ലഭിച്ചതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ തൃശൂര്‍ ബ്രാഞ്ചില്‍ നിന്നാണ് രാധാലക്ഷ്മിയെന്ന പ്രഫഷണലിന്റെ തുടക്കം. കലാകാരിയില്‍ നിന്നു പ്രഫഷണല്‍ ഉദ്യോഗസ്ഥയിലേക്ക് രാധാലക്ഷ്മി മാറി. ബാങ്കിന്റെ എന്‍ആര്‍ഐ ഡിവിഷന്‍ കൈകാര്യം ചെയ്യുക എന്നതായിരുന്നു രാധാലക്ഷ്മിയുടെ ചുമതല. എന്‍ആര്‍ഐ കസ്റ്റമേഴ്സിന് മികച്ച സര്‍വീസ് നല്‍കിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ബാങ്കിന്റെ ബിസിനസും വളര്‍ന്നു. പ്രഫഷണല്‍ രംഗത്ത് ഉയരാനുള്ള അവസരം ഐസിഐസിഐ ജിവിതത്തില്‍ നിന്നും രാധാലക്ഷ്മി നേടിയെടുത്തിരുന്നു. പ്രഫഷണലായി ഉയരണമെന്ന ചിന്ത പൊട്ടിമുളച്ചത് ഈ സമയത്താണ്. സ്വന്തം കഴിവില്‍ രാധാലക്ഷ്മിക്ക് വിശ്വാസമുണ്ടായിരുന്നു. ആത്മധൈര്യവും തികഞ്ഞ ആത്മവിശ്വാസവും രാധാലക്ഷ്മിയെ കൂടുതല്‍ ഉയരങ്ങളിലേക്കു വഴി നടത്തി. ഐസിഐസിഐ ബാങ്കില്‍ നിന്നും എച്ച്.ഡി.എഫ്.സി സ്റ്റാന്റേര്‍ഡ് ലൈഫിലേക്കും, പിന്നീട് അവീവ ലൈഫ് ഇന്‍ഷുറന്‍സിലേക്കും ഔദ്യോഗിക ജീവിതം ഉയര്‍ന്നു. കൊച്ചിയില്‍ അവീവ ലൈഫ് ഇ്ന്‍ഷുറന്‍സില്‍ ജോലി ചെയ്യുന്ന സമയത്താണ് കോഴിക്കോട് തോമസ് കുക്കില്‍ നിന്നും അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരാകാന്‍ വിളിയെത്തുന്നത്. ഇതോടെ കോഴിക്കോട്ടേക്ക് ജീവിതം പറിച്ചു നട്ടു. ആറ് മാസത്തിന് ശേഷം ബ്രാഞ്ച് മാനേജര്‍ ആയി സ്ഥാനക്കയറ്റം കിട്ടി. ഇതിനിടയില്‍ വിവാഹം കഴിഞ്ഞിരുന്നു. എച്ച്.ഡി.എഫി.സി. സ്റ്റാന്റേര്‍ഡ് ലൈഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ഡെന്നി ടോമിയായിരുന്നു വരന്‍. ഡെന്നി കോഴിക്കോട് തുടക്കം കുറിച്ച ലോണ്‍ ഗുരു എന്ന സ്ഥാപനത്തിന്റെ എക്‌സ്പാന്‍ഷന്റെ ഭാഗമായി, 2013ല്‍ തോമസ് കുക്കില്‍ നിന്നും രാജിവെച്ചു. ഇതിനിടയില്‍ ഭര്‍ത്താവ് ഡെന്നിക്ക് ഉണ്ടായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ലോണ്‍ ഗുരു എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയെ പിന്നിലേക്ക വലിച്ചു. പുതുതായി തുടങ്ങിയ രണ്ട് സംരംഭങ്ങളും കുടുംബ സാഹചര്യങ്ങളുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാവാത്തതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ജീവിതം കൊച്ചിയിലേക്ക്
2015ല്‍ ലോണ്‍ ഗുരുവിന്റെ പ്രവര്‍ത്തനം കേരളം മുഴുവന്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്ടെ ജീവിതം അവസാനിപ്പിച്ചു കൊച്ചിയിലേക്ക് വീണ്ടും തിരിച്ചെത്തി. അപ്പോഴേക്കും കൊച്ചി മാര്‍ക്കറ്റ് വളരെയേറെ മാറിയിരുന്നു. പഴയ കസ്റ്റമേഴ്‌സില്‍ നല്ലൊരു ശതമാനം ആളുകളും കൊച്ചി വിട്ട് പോയിരുന്നു. സ്ഥാപനത്തെ പ്രതിസന്ധി വീണ്ടും തുറിച്ചു നോക്കി. ഈ സാഹചര്യത്തില്‍ രാധ ബിസിനസ്സിന്റെ ഉത്തരവാദിത്തങ്ങള്‍ ഡെന്നിയെ ഏല്‍പ്പിച്ചിട്ട് കൊച്ചിയില്‍ ഹൗസ് ഓഫ് ടൂര്‍സ് ഡോട്ട് കോം എന്ന പ്രമുഖ ടൂര്‍സ് ഓപ്പറേഷന്‍ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ പ്രൊഡക്ട് ഹെഢായാണ് രാധാലക്ഷ്മി കൊച്ചിയില്‍ ജോയിന്‍ ചെയ്തത്. മുന്‍ സ്ഥാപനങ്ങളിലെല്ലാം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട് മെന്റിലായിരുന്നു ജോലി എങ്കിലും, സെയില്‍സിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു, ലോണ്‍ ഗുരുവിന്റെ നേതൃത്വ നിരയിലേക്ക് വന്നതോടെ രാധ സെയില്‍സിലും തന്റെ മികവ് തെളിയിച്ചു. അതിനാല്‍ ജോയിന്‍ ചെയ്ത് 6 മാസത്തിനകം ഹൗസ് ഓഫ് ടൂര്‍സിന്റെ ഒമാന്‍ ഡിവിഷന്റെ സെയില്‍സ് ഹെഡായി കൂടി സ്ഥാപനം പ്രമോഷന്‍ നല്‍കി, ഈ സമയത്ത് എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും രാധാ ലക്ഷ്മിയെ തേടി ഓഫര്‍ എത്തി. അവിടെയും ഓപ്പറേഷന്‍സ് വിഭാഗം മാത്രമല്ല, സെയില്‍സും തനിക്ക് വഴങ്ങുമെന്ന് രാധാലക്ഷ്മി തെളിയിച്ചു. രാധ അവിടെയും സെയില്‍സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സമയത്തും സ്വന്തം ബിസിനസ് ആയിരുന്നു മനസില്‍. അതിനാല്‍ 2020ല്‍ എച്ച്ഡിഎഫ്സിയില്‍ നിന്നും രാജിവെച്ചു. പ്രീമിയം ക്ലൈന്റുകളുടെ സേവനം കൈകാര്യം ചെയ്യേണ്ട ഐസിആര്‍എം പ്രൊഫൈല്‍ ഏറ്റെടുക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും, വീണ്ടും ഭര്‍ത്താവ് ഡെന്നിയോടൊപ്പം ലോണ്‍ ഗുരുവിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു.
ലോണ്‍ ഗുരുവില്‍ അടിമുടി മാറ്റം
കഴിഞ്ഞ രണ്ടര വര്‍ഷമായി ലോണ്‍ ഗുരുവില്‍ ഡെന്നിക്ക് സഹായമായി രാധാലക്ഷ്മി ഉണ്ട്. പ്രഫഷണലായി കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് രാധാലക്ഷ്മി ഡെന്നിയോട് ആവശ്യപ്പെട്ടത്. ഡെന്നിക്കും അത് ആവശ്യമാണെന്ന് തോന്നി ഈ വര്‍ഷത്തിനിടെയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കമ്പനിയില്‍ നടപ്പാക്കാന്‍ രാധാലക്ഷ്മിക്ക് കഴിഞ്ഞു. വൈവിധ്യവത്കരണമാണ് അതില്‍ പ്രധാനം. ഹോം ലോണും, മോഡ്‌ഗേജ് ലോണുകളുമായിരുന്നു മുന്‍ കാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ എല്ലാ തരത്തിലുമുള്ള ലോണുകള്‍ തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന ആശയം അവതരിപ്പിച്ചതും രാധാലക്ഷ്മിയാണ്. ലോണ്‍ ഗുരു കസ്റ്റമേഴ്സിന് ആവശ്യമായ സേവനങ്ങള്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ ഒട്ടേറെ സര്‍വീസുകള്‍ ലോണ്‍ ഗുരു നല്‍കുന്നു. പേഴ്സണല്‍ ലോണ്‍, ബിസിനസ് എംഎസ്എംഇ സേവനങ്ങള്‍ അടക്കം എല്ലാ തരം സേവനങ്ങളും ലോണ്‍ ഗുരു ചെയ്തു വരുന്നു. കമ്പനിയുടെ പ്രഫഷണല്‍ രീതി തന്നെ അടിമുറി മാറി കഴിഞ്ഞു. മറ്റു പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പാകമായ നിലയില്‍ കമ്പനിയെ രാധാലക്ഷ്മി മാറ്റിയെടുത്തു എന്നു പറയാം. ജീവനക്കാരുടെ അഭിരുചി അനുസരിച്ചു ജോലിയില്‍ മാറ്റങ്ങള്‍ വരുത്തി. അവരുടെ കഴിവ് അനുസരിച്ചു ജോലി വേര്‍തിരിച്ചു നല്‍കി. സെയില്‍സിലും ഓപ്പറേഷന്‍സിലും ഇത് നടപ്പാക്കിയതോടെ കമ്പനിയുടെ വളര്‍ച്ചയിലും അതു പ്രതിഫലിച്ചു തുടങ്ങി. കസ്റ്റമേഴ്സിന് പൂര്‍ണ തൃപ്തിയേകുന്ന വിധത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി വിവിധ ബാങ്കുകളില്‍ ജോലി ചെയ്ത രാധാലക്ഷ്മിയുടെ പരിചയം തന്നെയാണ് കമ്പനിയുടെ വളര്‍ച്ചയുടെ കാതല്‍.
കരുതലാണ് രാധാലക്ഷ്മി
കലാകാരി, ഉദ്യോഗസ്ഥ, പ്രഫഷണല്‍ എന്നീ വിശേഷണങ്ങള്‍ മാത്രമല്ല, നല്ലപാടം ചൊല്ലി കൊടുക്കുന്ന അമ്മയും കൂടിയാണ് രാധാലക്ഷ്മി. നല്ല ശീലങ്ങള്‍ പറഞ്ഞു കൊടുത്താണ് കുട്ടികളെ വളര്‍ത്തിയത്. ഇന്നിപ്പോള്‍ കുട്ടികള്‍ സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്യുന്നു. കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടും. ഒരു സുഹൃത്തിനെ പോലെ അവരോടൊപ്പം സംസാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുട്ടികളുടെ കഴിവുകള്‍ക്കും മികച്ച പ്രോത്സാഹനം നല്‍കുന്നു. രാധാലക്ഷ്മിയെ പോലെ കലകളിലും കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ട്. 7ാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ റിധ്വി ഒരു മികച്ച ഗായികയാണ്. 5ാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ റയാന്‍ മികച്ച ഫുട്‌ബോള്‍ പ്ലെയറുമാണ്. പല പല വേഷപകര്‍ച്ചയില്‍ രാധാലക്ഷ്മിയുടെ ജീവിതം മുന്നോട്ട് പോകുകയാണ്. ഏതു മേഖലയായാലും പ്രഫഷണലിസം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് രാധാലക്ഷ്മി പറയുന്നു. വിജയത്തിന് പിന്നില്‍ നാം എടുക്കുന്ന പ്രഫഷണല്‍ കാഴ്ചപ്പാടും, ആത്മധൈര്യവുമാണെന്ന് രാധാലക്ഷ്മിയുടെ ജീവിതം അടിവരയിട്ടു പറയുന്നു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8592966555