ഡോ. അരുണ്‍ ഉമ്മന്‍- പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്‍ അഥവാ “കാരുണ്യത്തിന്റെ കാവല്‍ മാലാഖ”
ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ''കാരുണ്യത്തിന്റെ കാവല്‍ മാലാഖ'' എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള്‍ മറുവശത്ത് അശരണര്‍ക്കും പാവങ്ങള്‍ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്‍മ്മ നിരതനായ ഭിഷഗ്വരന്‍. ഇത് ഡോ. അരുണ്‍ ഉമ്മന്‍. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍. ഒരു കൈയില്‍ സ്റ്റെതസ്‌കോപ്പും മറുകൈയില്‍ കാരുണ്യത്തിന്റെ അക്ഷയ പാത്രവും പേറുന്ന മഹത് വ്യക്തിത്വം. ആതുര ശുശ്രൂഷയും സാമൂഹ്യ സേവനവും രണ്ടല്ല ഒന്നാണ് എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ആതുര ശുശ്രൂഷ രംഗത്തെ തന്റെ 22 വര്‍ഷത്തെ പ്രവര്‍ത്തനത്തേക്കുറിച്...