Tuesday, January 28Success stories that matter
Shadow

അല്‍ റൂബ നാടറിയുന്ന ബ്രാന്‍ഡായതെങ്ങനെ?

0 0

സാധാരണക്കാരന്‍ അസാധ്യമാണെന്ന് വിശ്വസിക്കുന്ന ഉല്‍പ്പന്നം നിര്‍മ്മിക്കുമ്പോഴാണ് ഒരു വ്യക്തി മികച്ച സംരംഭകനായി മാറുന്നത്. എന്നാല്‍ അതിനായി ആ സംരംഭകന്‍ അനേകം പരീക്ഷണങ്ങള്‍ നടത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യുകയും വേണം. വര്‍ഷങ്ങള്‍ നീണ്ട തന്റെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കെ.ബി മുനീര്‍ എന്ന വ്യക്തി നേടിയെടുത്തതും അത്തരത്തിലുള്ള ഒരു നേട്ടമാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാല എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുവാനായി താന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് അദ്ദേഹം.

കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ ദുബായിലെത്തിയത് മെച്ചപ്പെട്ട ജീവതം ലഭിക്കാന്‍ വേണ്ടിയായിരുന്നു. 25 വര്‍ഷം മുമ്പ് ദുബായിലെത്തിയ അദ്ദേഹം ഒരു മള്‍ട്ടി നാഷണല്‍ ഫാസ്റ്റ് ഫുഡ് ചെയിനില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത്, അവിടുത്തെ ചിക്കന്‍ വിഭവങ്ങള്‍ കസ്റ്റമേഴ്‌സ് ആസ്വദിച്ച് കഴിക്കുന്നത് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നുമുതല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ആഗ്രഹം ഉടലെടുത്തു. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു പ്രോഡക്ട് തനിക്കും ഉണ്ടാക്കിക്കൂടാ. അന്നുമുതല്‍ തന്റെ ജോലിസമയത്തും, വിശ്രമ സമയങ്ങളിലുമെല്ലാം ഒരു പുതിയ ഫ്രൈഡ് ചിക്കന്‍ മസാല നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിനുവേണ്ടി പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു അദ്ദേഹം. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തന്റെ പ്രവാസ ജീവിതം അവസാനിക്കാറായപ്പോഴേക്കും അദ്ദേഹം എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫ്രൈഡ് ചിക്കന്‍ മസാലയുടെ രുചിക്കൂട്ട് തയ്യാറാക്കി. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, യാതൊരു തരത്തിലും ഉള്ള മായമോ കളറുകളോ തന്റെ മസാലക്കൂട്ടില്‍ ഉണ്ടാവരുതെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴും തന്റെ ഫ്രൈഡ് ചിക്കന്‍ മസാലയുടെ നിര്‍മാണത്തില്‍ അദ്ദേഹം വ്യാപൃതനായി. ആദ്യം തന്റെ കുടുംബാംഗങ്ങള്‍ക്കും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും തന്റെ മസാല കൊണ്ടുണ്ടാക്കിയ ഫ്രൈഡ് ചിക്കന്‍ നല്‍കിയപ്പോള്‍ അവര്‍ ഈ ഉല്‍പ്പന്നത്തില്‍ ആകൃഷ്ടരാകുകയും മുനീറിനെ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് കര്‍ണാടകയില്‍ സുഹൃത്തിന്റെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹം ഈ മസാലക്കൂട്ട് ഉപയോഗിച്ച് ഫ്രൈഡ് ചിക്കനുണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കിയപ്പോള്‍ അത് കഴിച്ചയാളുകള്‍ ഈ ഉല്‍പ്പന്നത്തെ ഏറെ അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ മുനീര്‍ തയ്യാറാകുന്നത്.

2019ലാണ് തന്റെ സ്വദേശമായ കാസര്‍ഗോഡ് ആസ്ഥാനമാക്കി അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാല എന്ന പേരില്‍ ഈ ഉല്‍പന്നം കേരളത്തിലാദ്യമായി മുനീര്‍ അവതരിപ്പിച്ചത്. മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു മാന്ത്രിക രുചി കൂട്ടായിരുന്നു ഈ ഫ്രൈഡ് ചിക്കന്‍ മസാലയുടേത്. മറ്റു കമ്പനികളുടെ ഫ്രൈഡ് ചിക്കന്‍ മസാല ഉപയോഗിക്കുമ്പോള്‍ അതില്‍ മുട്ട, ഓട്സ് എന്നിവ പ്രത്യേകം ചേര്‍ക്കേണ്ടി വരും. എന്നാല്‍ അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാലയില്‍ ഇവ പ്രത്യേകം ചേര്‍ക്കേണ്ടതില്ല. ഈ മസാല, ചിക്കനില്‍ പുരട്ടിവെച്ച് മൈദയും പാല്‍പ്പൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി വളരെ എളുപ്പത്തില്‍ പൊരിച്ചെടുക്കാവുന്നതാണ്. അനാവശ്യമായ കെമിക്കലുകള്‍ ഒന്നും ചേര്‍ക്കാതെ, വൃത്തിയുള്ള ഗ്രൈന്‍ഡിങ് മില്ലുകളില്‍ മുനീര്‍ സ്വന്തമായി പൊടിച്ച് തയ്യാറാക്കുന്നതാണ് ഈ മസാല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അനാരോഗ്യകരമായ ഒന്നും ഈ മസാലയില്‍ ചേര്‍ക്കുന്നില്ല എന്ന് സ്ഥാപനം 100% ഉറപ്പുതരുന്നു. അതിനാല്‍ ഈ മസാലയെ അമ്മയുടെ സ്‌നേഹം പോലെ പരിശുദ്ധമായി വിശ്വസിക്കാം.

ഇന്ന് അനേകം ഫ്രൈഡ് ചിക്കന്‍ മസാലകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണെങ്കിലും വളരെ എളുപ്പത്തില്‍ ഏതൊരാള്‍ക്കും തയ്യാറാക്കാം എന്നതാണ് അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാലയുടെ പ്രത്യേകത. ഈ ഫ്രൈഡ് ചിക്കന്‍ മസാല ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും ചോദിച്ചു വരും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ തന്നെ ഇന്ന് കേരളം, കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, ന്യൂസിലാന്റ്്, കൊറിയ, മലേഷ്യ തുടങ്ങി അനേകം ഇടങ്ങളില്‍ അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാലയ്ക്ക് ഉപഭോക്താക്കള്‍ ഉണ്ട്.

ഉപഭോക്താവിന്റെ ബജറ്റിന് ഇണങ്ങുന്ന രീതിയിലുള്ള പാക്കറ്റുകളാണ് അല്‍ റൂബ അവതരിപ്പിച്ചിരിക്കുന്നത്. 85 ഗ്രാം മസാല ഉപയോഗിച്ച് 2.5 കിലോഗ്രാം ഫ്രൈഡ് ചിക്കനുണ്ടാക്കാം. ഇതിനു പുറമേ കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കായി 25 കിലോഗ്രാം ചിക്കന്‍ തയ്യാറാക്കുന്നതിനായി 1 കിലോയുടെ പ്രത്യേകം പായ്ക്കറ്റും ലഭ്യമാണ്. നമ്മുടെ അഭിമാനമായ ഈ സംരംഭത്തിന് ഇതിനകം തന്നെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഒറിജിനല്‍ ഫ്രൈഡ് ചിക്കന്‍ മസാലയുടെ വിദേശ രാജ്യങ്ങളിലെ എക്സ്പോര്‍ട്ടിങ്ങിനായി 87144 42224 എന്ന നമ്പറില്‍ ബന്ധപ്പെടുക.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %