Wednesday, January 22Success stories that matter
Shadow

എക്സ്-ട്രോണിക് സിവിടിയും ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍ കിക്ക്സ് 2020

1 0

പുതിയ നിസ്സാന്‍ കിക്ക്സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്. ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്സ്-ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് വാഹനമെത്തുന്നത്.

‘ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്സ് 2020 നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്യബോധമുള്ളതും ബുദ്ധിപരവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന നിസ്സാന്‍ കിക്ക്സിന് ഉയര്‍ന്ന ബില്‍റ്റ് ഇന്‍ ക്വാളിറ്റിയാണുള്ളത്. ബെസ്റ്റ് ഇന്‍-ക്ലാസ് ടര്‍ബോ എഞ്ചിന്‍, ബെസ്റ്റ് ഇന്‍-ക്ലാസ് എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പുതിയ നിസ്സാന്‍ കിക്ക്സിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനം വാഗ്ദാനം ചെയ്യുന്നു.’ നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നാല് സിലിണ്ടറുള്ള എച്.ആര്‍ 13 ഡി.ഡി.ടി 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 156 പി.എസ് കരുത്തും 254 എന്‍.എം ടോര്‍ക്കുമുണ്ട്. നിസ്സാന്‍ ജി.ടി-ആര്‍ എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്നതരം സിലിണ്ടര്‍ കോട്ടിങ് ടെക്നോളജിയാണ് എച്.ആര്‍ 13 ഡി.ഡി.ടി എഞ്ചിനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് എഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച പ്രകടനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.പുതിയ നിസ്സാന്‍ എക്സ്-ട്രോണിക് സിവിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാന്‍ കിക്കസ് സിവിടിക്ക് ഈ ക്ലാസിലെ തന്നെ മികച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *