മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ തന്നെ അവന്റെ ഭക്ഷണ സംസ്‌കാരത്തില്‍ കാലാകാലങ്ങളായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതില്‍ ആദ്യത്തേത് ഭക്ഷണം ചുട്ടുകഴിക്കുന്ന രീതിയായിരുന്നു. ആധുനിക കാലഘട്ടത്തില്‍ എണ്ണയുടെ അമിത ഉപയോഗം മൂലം മനുഷ്യര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കൂടിയപ്പോള്‍ അതിന് പകരമായി നാം കണ്ടെത്തിയ മറ്റൊരു പാചകരീതിയാണ് ബാര്‍ബെക്യൂ എന്ന ഭക്ഷണം ചുട്ടുകഴിക്കുന്ന രീതി. ഏകദേശം 12 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ഭക്ഷണ സംസ്‌കാരമാണ് ഇത്. ആധുനികകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നുമെല്ലാം മലയാളികള്‍ കടമെടുത്തതാണ് ഈ ഭക്ഷണരീതി. മലയാളികള്‍ക്ക് ഈ പുതിയ ഭക്ഷണ സംസ്‌കാരം വിവിധ റെസ്റ്റോറന്റുകള്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വീടുകളില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ സാധിക്കും. വീടുകളിലും, പിക്‌നിക്കുകളിലും, പാര്‍ട്ടികളിലും സ്വയം ബാര്‍ബെക്യൂ ഉണ്ടാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് എറണാകുളത്ത് കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു പെപ്പെ ബാര്‍ബെക്യൂ.
ഹോട്ടലില്‍ നിന്നും ലഭിക്കുന്ന ബാര്‍ബെക്യൂ ചിക്കനും ഫിഷുമെല്ലാം വളരെ രുചികരമായ ഭക്ഷണമാണ്. എന്നാല്‍ നമ്മുടെ വീടുകളില്‍ വിശേഷദിവസങ്ങളിലും ആഘോഷവേളകളിലും ബാര്‍ബെക്യൂ അതേ രുചിയില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്‌തെടുക്കാന്‍ സാധിക്കും എന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. ഇതിനായി നമ്മെ സഹായിക്കുന്ന സ്ഥാപനമാണ് പെപ്പെ ബി.ബി.ക്യൂ. ഒരു കുടുംബത്തിനോ ഒരു സംഘം ആളുകള്‍ക്കോ ബാര്‍ബെക്യൂ ചെയ്യാനാവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് പെപ്പെ ബി.ബി.ക്യൂ. വിവിധ അളവിലും ക്വാളിറ്റിയിലുമുള്ള ഗ്രില്ലുകള്‍ ഇവിടെ ലഭ്യമാണ്. കൃത്യമായി പറഞ്ഞാല്‍ ഹോട്ടലുകള്‍ മുതല്‍ വീടുകളില്‍ വരെ ഉപയോഗിക്കുവാന്‍ ആവശ്യമായ രീതിയില്‍ 1250 രൂപ മുതല്‍ വെബ്ബര്‍ ബ്രാന്റിന്റെ 27000 രൂപ വരെയുള്ള വിവിധയിനം ഗ്രില്ലുകള്‍ പെപ്പെ ബി.ബി.ക്യൂവില്‍ ലഭ്യമാണ്. കബാബ് ചെയ്യാന്‍ സൗകര്യമുള്ള ഗ്രില്ലുകളും, ഫിഷ്ഗ്രില്ല് ചെയ്യാനുള്ള പ്രത്യേകം ഗ്രില്ലുകളും ഇവിടെ ലഭ്യമാണ്. 2 അടി മുതല്‍ 4 അടി വരെയുള്ള സ്‌ക്യൂവറുകള്‍, മാരിനേറ്റ് ചെയ്ത ചിക്കന്‍, ചിക്കന്‍ ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മസ്സാല, ഗ്രില്‍ ചെയ്യാന്‍ ആവശ്യമായ ചാര്‍ക്കോള്‍ (മരക്കരി), ചിരട്ടക്കരി, ഫ്യൂവല്‍ തുടങ്ങി ഇതിനാവശ്യമായ എല്ലാ വസ്തുക്കളും പെപ്പെ ബി.ബി.ക്യു.വില്‍ ലഭ്യമാണ്.
വീട്ടമ്മമാര്‍ക്ക് പോലും വരെ വളരെ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്ന വിധത്തില്‍ തികച്ചും യൂസര്‍ ഫ്രണ്ട്‌ലി ആയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റെയ്ന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഗ്രില്‍ തുരുമ്പെടുക്കുകയുമില്ല. ഗ്രില്ലിന്റെ 4 വശത്തും കൃത്യമായി വെന്റിലേഷന്‍ ഉള്ളതിനാല്‍ കാറ്റ് നന്നായി ഗ്രില്ലിനകത്ത് കയറും, അതിനാല്‍ ചാര്‍ക്കോള്‍ വളരെ എളുപ്പത്തില്‍ കത്തിക്കുവാന്‍ സാധിക്കും. 150 രൂപ മുതലുള്ള ചാര്‍ക്കോളിന്റെ കിറ്റുകള്‍ ഇവിടെ ലഭ്യമാണ്. ഗ്രില്ലിന്റെ സ്റ്റാന്‍ഡ് ഊരിയെടുത്താല്‍ നമുക്ക് വാഹനങ്ങളില്‍ കയറ്റി പിക്‌നിക്കുകള്‍ക്കും മറ്റും കൊണ്ടുപോകാം.നിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊടികുത്തി വാഴുന്ന ഈ മേഖലയില്‍ ഏറ്റവും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് പെപ്പെ ബി.ബി.ക്യൂ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സന്തോഷമാണ് സത്യത്തില്‍ ഒരു ഫാമിലി ഗെറ്റ്ടുഗതറില്‍ സ്വന്തമായി ഗ്രില്‍ ചെയ്ത് ചിക്കനും മറ്റും കഴിക്കുമ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത്. ആഘോഷങ്ങള്‍ക്കും ആനന്ദത്തിനുമുള്ള മാര്‍ഗ്ഗമായി ഇപ്പോള്‍ പലരും ബാര്‍ബെക്യൂവിനെ കാണുന്നുണ്ടെന്ന് പെപ്പെ ബി.ബി.ക്യു.ന്റെ സാരഥി ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ഏത് രീതിയില്‍ ചിന്തിച്ചാലും മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാകാത്ത ഒന്നാണ് ബാര്‍ബെക്യൂ എന്ന ഈ ഭക്ഷണ രീതി, ഷോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഐ ഫോണ്‍, സോണി തുടങ്ങിയ മള്‍ട്ടി നാഷണല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ഷോണ്‍, തങ്ങളുടെ ഫാമിലി ബിസിനസായ മരക്കരി വ്യാപരത്തിലേക്ക് കടന്നുവന്നത് 2015-ല്‍ ആയിരുന്നു. എന്നാല്‍ സ്വന്തമായി ഒരു ബ്രാന്റ് സ്ഥാപിക്കണം എന്ന ആഗ്രഹം അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. ആ അന്വേഷണം അവസാനിച്ചത് മരക്കരി വ്യവസായവുമായി ബന്ധിപ്പിക്കാവുന്ന പെപ്പെ ബി.ബി.ക്യൂ. എന്ന സ്ഥാപനത്തിലായിരുന്നു. സത്യത്തില്‍ ബാര്‍ബെക്യൂ വീടുകളില്‍ ചെയ്യാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള സാധനങ്ങള്‍ എവിടെനിന്ന് ലഭിക്കുമെന്ന് പലര്‍ക്കുമറിയില്ല. സാധാരണക്കാര്‍ക്ക് പോലും മിതമായ നിരക്കില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് പെപ്പെ ബി.ബി.ക്യൂ ഇവ ഒരുക്കിയിരിക്കുന്നത്. പെപ്പെ ബി.ബി.ക്യൂ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് നിര്‍മ്മിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ളതിനാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലടക്കം മുന്‍നിര സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ബാര്‍ബെക്യൂ ഗ്രില്‍ ആവശ്യക്കാര്‍ക്ക് വാങ്ങാവുതാണ്. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും പെപ്പെ ബി.ബി.ക്യൂവിന്റെ ഗ്രില്‍ ലഭ്യമാണ്. ഓരോ വീട്ടിലും ഒരു ബാര്‍ബെക്യൂ ഗ്രില്‍ എന്ന ആശയമാണ് പെപ്പെ ബി.ബി.ക്യൂ വിഭാവനം ചെയ്യുന്നത്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9072311170