Sunday, November 24Success stories that matter
Shadow

നവീന സീല്‍ ടെക്‌നോളജീസ് കിഴക്കമ്പലത്തുനിന്നും ദേശീയ തലത്തിലേക്ക്

0 0

കേരളം സംരംഭക സൗഹൃദമല്ല എന്ന് ഒട്ടുമിക്ക സംരംഭകരും പറയുമ്പോഴും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച അനേകം സ്ഥാപനങ്ങള്‍ നമ്മുടെ കണ്‍മന്നിലുണ്ട്. അത്തരത്തില്‍ ഒരു സ്ഥാപനമാാണ് എറണാകുളത്ത് കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സീല്‍ ടെക്‌നോളജീസ്. പാക്കേജിങ്ങ് ആന്റ് സീലിങ്ങ് മെഷീനുകള്‍ പ്രചാരത്തില്‍ വന്ന് തുടങ്ങിയ കാലഘട്ടത്തില്‍ ഈ മേഖലയില്‍ തുടക്കം കുറിച്ച് ഇന്ന് ഇന്ത്യയില്‍ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തേക്കും തങ്ങളുടെ ബ്രാന്റിനെ എത്തിച്ചിരിക്കുകയാണ് നവീന സീല്‍ ടെക്‌നോളജിസ്. ഇന്ത്യയിലെ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തുടക്കം കുറിച്ച സംരംഭകയാത്ര സൗത്ത് ഇന്ത്യ കടന്ന്, നോര്‍ത്ത് ഇന്ത്യയിലെയും പ്രമുഖ പട്ടണങ്ങളിലേക്ക് വ്യാപിപ്പിച്ച് വളര്‍ത്തിയതിനു പിന്നില്‍ ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെയും ടീം വര്‍ക്കിന്റെയും, നിശ്ചയ ദാര്‍ഡ്യത്തിന്‍െയും, അതിജീവനത്തിന്റെയുമെല്ലാം കഥയുണ്ട്. ആ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് സ്ഥാപനത്തിന്റെ സാരഥികളായ ജോര്‍ജ് ജോസഫും, മകന്‍ സ്‌നേഹദാസ് ടി. ജോര്‍ജ്ജും.

സീലിങ്ങ് മെഷീനുകള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ആര്‍ & ഡി യുടെ തലവനായിരുന്നു ജോര്‍ജ് ജോസഫ്. ഏറ്റവും ഗുണമേന്മയുള്ള ഹോം അപ്ലയന്‍സുകളുടെ നിര്‍മ്മാണമായിരുന്നു സത്യത്തില്‍ ആ സ്ഥാപനം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പല സാങ്കേതിക കാരണങ്ങളാല്‍ ആ പ്രൊജക്ട് മുഴുമിപ്പിക്കാനായില്ല. എന്നിരുന്നാലും സീലിങ്ങ് മെഷീനുകളുടെ മേഖലയില്‍ ആ സ്ഥാപനം ധാരാളം മുന്നേറ്റം നടത്തിയ കാലഘട്ടമായിരുന്നു 1985 മുതല്‍ 1995 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തില്‍ ആ സ്ഥാപനത്തിന്റെ നെടുംതൂണായിരുന്നു ജോര്‍ജ് ജോസഫ്. 1900-ന്റെ മധ്യത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി ജോര്‍ജ് ജോസഫും ഭാര്യ മേരി ജോര്‍ജ്ജും ഒരു പ്രിന്റിങ്ങ് യൂണിറ്റ് ആരംഭിച്ചു. ആ സ്ഥാപനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ജോര്‍ജ്-മേരി ദമ്പതികള്‍ക്ക് സാധിച്ചു. സത്യത്തില്‍ ആ സ്ഥാപനത്തിന്റെ വിജയത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു 2000-ത്തില്‍ നവീന സീല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ശക്തമായ മത്സരത്തെ അതിജീവിച്ചായിരുന്നു നവീന സീല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ഗുണനിലവാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ഇല്ല എന്നതായിരുന്നു സ്ഥാപനത്തിന്റെ ആപ്തവാക്യം, ജോര്‍ജ് ഓര്‍ക്കുന്നു. ലാഭം കുറഞ്ഞാലും ക്വാളിറ്റി കുറയരുത് എന്നത് ആദ്യമേ സ്ഥാപനം തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന് ഫലമുണ്ടായി. അതിന്റെ ഫലമായി കേരള മാര്‍ക്കറ്റില്‍ തങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുത്ത നവീന സീല്‍ ടെക്‌നോളജീസിന് വൈകാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിക്കാന്‍ സാധിച്ചു. ഇവിടെയും ശക്തമായ മത്സരത്തെ അതിജീവിക്കേണ്ടതായി വന്നു സ്ഥാപനത്തിന്, എന്നിരുന്നാലും ഫസ്റ്റ് ക്വാളിറ്റി ഉല്‍പ്പന്നം നല്‍കുവാന്‍ സാധിച്ചതിനാല്‍ നവീന സീല്‍ ടെക്‌നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യത അവിടെയും ലഭിച്ചു. ഒരു ഫാസ്റ്റ് മൂവിങ്ങ് ഐറ്റം അല്ലായിരുന്നു സീലിങ്ങ് മേഷീനുകള്‍ അതിനാല്‍ തന്നെ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കേണ്ടത് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് സ്ഥാപനം നോര്‍ത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കാല്‍വയ്പ്പ് നടത്തുന്നത്. സ്ഥാപനം ആരംഭിച്ച് 3 വര്‍ഷം ആയപ്പോഴേക്കും, അതായത് 2003 ആയപ്പോഴേക്കും നവീന സീല്‍ ടെക്‌നോളജീസ് സൗത്ത് ഇന്ത്യയിലെ ഈ മേഖലയിലെ മാര്‍ക്കറ്റ് ലീഡര്‍ ആയി മാറി. ഇന്ന് ഇന്ത്യയില്‍ ജമ്മു കാശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും നവീന സീല്‍ ടെക്‌നോളജിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പാക്കേജിങ്ങ് / സീലിങ്ങ് മെഷീനറികളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും നവീന സീല്‍ ടെക്‌നോളജീസിന്റെ ഉല്‍പ്പന്നങ്ങളാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നത് അഭിമാനമുളവാക്കുന്ന വസ്തുതയാണ്. അതിന് കാരണം, ഞങ്ങള്‍ ക്വാളിറ്റിയില്‍ പിന്തുടരുന്ന അച്ചടക്കമാണ് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറയുന്നു.

ഇത്രയും കാലം മികച്ച ക്വാളിറ്റി നിലനിര്‍ത്തിയ സ്ഥാപനം എന്ന സല്‍പേര് നവീന സീല്‍ ടെക്‌നോളജീസിന് ഇന്ത്യയിലൊട്ടാകെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നവീന സീല്‍ ടെക്‌നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണുള്ളത്. 350 ഡീലര്‍മാരാണ് ഇന്ത്യയിലൊട്ടാകെ സ്ഥാപനത്തിനുള്ളത് എന്ന് പറയുമ്പോള്‍ തന്നെ ഈ ബ്രാന്റിന്റെ സ്വീകാര്യത എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ. ഇവരെല്ലാവരുമായി മികച്ച ബിസിനസ് സൗഹൃദമാണ് സ്ഥാപനം നിലനിര്‍ത്തുന്നത്. സ്ഥാപനത്തിന്റെ സര്‍വ്വീസിലെ മികവും ഇടപാടുകളിലെ സുതാര്യതയുമാണ് ഇതിനുപിിലെ പ്രധാനകാരണം.

പാക്കിങ്ങ് ആന്റ് സീലിങ്ങ് മെഷീനുകളുടെ മേഖലയില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം വ്യത്യസ്ഥ തരത്തിലുള്ള മെഷീനുകള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത് നവീന സീല്‍ ടെക്‌നോളജീസ് ആണ് എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. കപ്പ് സീലര്‍ മെഷീനുകളുടെ കാര്യത്തില്‍ 6 വ്യത്യസ്ഥതരം മെഷീനുകളാണ് സ്ഥാപനം അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം നൂറോളം വ്യത്യസ്ഥതരം പാക്കേജിങ്ങ് ആന്റ് സീലിങ്ങ് മെഷീനുകളാണ് നവീന സീല്‍ ടെക്‌നോളജീസ് മാര്‍ക്കറ്റില്‍ നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ മെഷീനുകളുടെയും വ്യത്യസ്ഥയിനം മോഡലുകളും ലഭ്യമാണ്്. പ്രീമിയം മോഡലുകള്‍, ഇക്കണോമി മോഡലുകള്‍, ഹെവി ഡ്യൂട്ടി മോഡലുകള്‍ എന്നിങ്ങനെ ഏത് തരത്തിലുള്ള ഉപഭോക്താവിന്റെയും സാമ്പത്തിക നിലവാരത്തിനനുസരിച്ചുള്ള മോഡലുകള്‍ ലഭ്യമാക്കുമ്പോള്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല സ്ഥാപനം എന്നും സ്ഥാപനത്തിന്‍െ്‌റ ഡയറക്ടര്‍ സ്‌നേഹദാസ് പറയുന്നു.

ഏറ്റവും മികച്ച ഒരു ആര്‍ & ഡിയാണ് നവീന സീല്‍ ടെക്‌നോളജീസിനെ മുന്നോട്ട്് നയിക്കുന്നത്. നിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ നിന്നും മത്സരം നേരിടുന്നുണ്ടെങ്കിലും ഗുണമേന്മയിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ സ്ഥാപനം അതിനെയെല്ലാം നേരിട്ട’് തോല്‍പ്പിക്കുന്നുണ്ട്, ജോര്‍ജ് പറയുന്നു. രണ്ട് പ്രാവശ്യം ക്വാളിറ്റി ചെക്കിങ്ങ് നടത്തിയതിന് ശേഷമാണ് ഓരോ മെഷീനുകളും ഡെലിവറി ചെയ്യുന്നത്. ഉല്‍പ്പന്നം നിര്‍മ്മിച്ചതിന് ശേഷം ഒരു ക്വാളിറ്റി ചെക്കിങ്ങ്, പിന്നീട് പാക്കിങ്ങിന് തൊട്ടുമുമ്പ് ഒരു ക്വാളിറ്റി ചെക്കിങ്ങ് കൂടി ഉണ്ടാകും. മെഷീനുകളുടെയും പ്രവര്‍ത്തനക്ഷമത, ആക്വറസി, പെയ്ന്റിങ്ങ്, ഹാന്റില്‍ ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ ഓരോ മെഷീനുകളും കൃത്യമായ ക്വാളിറ്റി ചെക്കിങ്ങിനു ശേഷം മാത്രമേ ഫാക്ടറിയില്‍ നിന്നും പുറത്തേക്ക് പോവുകയുള്ളൂ. നവീന സീല്‍ ടെക്‌നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍പ്പനാനന്തരം കംപ്ലയ്ന്റുകള്‍ തുലോം കുറവാണ്. ഇതിന് പിന്നില്‍ സ്ഥാപനത്തിലെ ഓരോ തൊഴിലാളികളുടെയും നിതാന്ത ജാഗ്രതയും സമര്‍പ്പണവുമാണുള്ളത്, സ്‌നേഹദാസ് കൂട്ടിച്ചേര്‍ക്കുന്നു.ഇതെല്ലാമാണ് സ്ഥാപനത്തെ ഇന്ത്യയിലെ മുന്‍നിര സ്ഥാപനമായി നിലനിര്‍ത്തു്ന്നത്.

കാലഘട്ടം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരാനും സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ നവീന സീല്‍ ടെക്‌നോളജീസിന്റെ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. 4000-ല്‍ അധികം സബ്‌സ്‌ക്രൈബര്‍മാരാണ് ഈ യൂട്യൂബ് ചാനലിനുള്ളത്. യൂട്യൂബ് ചാനല്‍ ആരംഭിച്ചതോടെ ഡിലര്‍മാര്‍ വഴിയുള്ള എന്‍ക്വയറികള്‍ കൂടാതെ നേരിട്ടുള്ള എന്‍ക്വയറികളും വന്നുതുടങ്ങിയിട്ടുണ്ട്. ഇത് ബ്രാന്റിന്റെ വളര്‍ച്ചയ്ക്ക് വളരെ ഗുണകരമാണെന്ന് ജോര്‍ജ്ജ് പറയുന്നു. ഇപ്പോള്‍ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിക്ക് അഫോര്‍ഡബിളായ ബാര്‍ കോഡിങ്ങ് മെഷീനുകള്‍ ലാര്‍ജ് സ്‌കെയിലില്‍ ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നുണ്ട് സ്ഥാപനം.

ജോര്‍ജ്ജും ഭാര്യ മേരിയും മകന്‍ സ്‌നേഹദാസും അദ്ദേഹത്തിന്റെ ഭാര്യ ടിനി വര്‍ഗ്ഗീസും അടങ്ങിയ ഈ കുടുംബമാണ് സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. നവീന സീല്‍ ടെക്‌നോളജീസിന് ജോര്‍ജ്ജും, സ്‌നേഹദാസും നേതൃത്വം നല്‍കുമ്പോള്‍ പ്രിന്റിങ്ങ് യൂണിറ്റിന് മേരിയാണ് നേതൃത്വം നല്‍കുന്നത്. നവീന സീല്‍ ടെക്‌നോളജീസിന്റെ പ്രോഡക്ഷന് നേതൃത്വം നല്‍കുന്നത് സ്‌നേഹദാസിന്റെ ഭാര്യയും എയ്‌റോനോ’ിക്കല്‍ എന്‍ജിനീയറുമായ ടിനിയാണ്, സ്ഥാപനത്തില്‍ ഒരു സിസ്റ്റം അഡേപ്റ്റ് ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ടിനിയാണ്. കിഴക്കമ്പലത്ത് നിന്നും ദേശീയതലത്തിലേക്കുയര്‍ന്നുവന്ന ഈ സ്ഥാപനത്തിന് എല്ലാവിധ ആശംസകളും നേരാം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *