Thursday, November 21Success stories that matter
Shadow

News

ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി

ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി

News
കാലിഫോര്‍ണിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം എങ്ങനെയാണ് ആരോഗ്യകരമായ ചര്‍മ്മവും മുടിയും സമ്മാനിക്കുന്നതെന്ന് വ്യക്തമാക്കിയ ചര്‍ച്ച ആയുര്‍വേദത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്...
കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

News
രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ തങ്ങളുടെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് പിന്നില്‍ കേരളത്തിലെ ഏറ്റവും ചലനാത്മകമായ വിപണയില്‍ കിസ്നയുടെ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രദേശത്ത് വര്‍ധിച്ചുവരുന്ന പ്രീമിയം ജ്വല്ലറി ആഭരണങ്ങളുടെ ആവശ്യകത നിര്‍വഹിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് കമ്പനി അറിയിച്ചു. ഇത് കൊച്ചിയിലെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂമും രാജ്യത്തെ 44-ാമത് ഷോറൂമുമാണ്. 85 രാജ്യങ്ങളിലേക്ക് വജ്രം കയറ്റുമതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ ആഭരണ വിതരണ കമ്പനിയായ, സൂറത്തിലും മുംബൈയിലും ആഭരണ നിര്‍മാണ ഫാക്ടറികളുള്ള ദി ഹരികൃഷ്ണ ഗ്രൂപ്പാണ് കിസ്ന ഷോറൂമുകളിലേക്ക് ലോകോത്തര നിലവാരമുള്ള വജ്രവും മറ്റ് ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. ദി ഹരികൃഷ്ണ ഗ്രൂപ്പാണ് ഡി ബീര്‍സ്, അല്‍റോസ തുടങ്ങിയ ആഗോള ഖനി കമ്പനി...
11 ബഫലോ മീറ്റ് വിഭവങ്ങളുമായി ടേസ്റ്റി നിബിള്‍സ്

11 ബഫലോ മീറ്റ് വിഭവങ്ങളുമായി ടേസ്റ്റി നിബിള്‍സ്

News
മലയാളിയുടെ തീന്‍മേശയിലെ പ്രിയങ്കരമായ 11 ഇനം ബഫലോ മീറ്റ് വിഭവങ്ങള്‍ റെഡി-ടു-ഈറ്റ് പാക്കില്‍, കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മഡോണ സെബാസ്റ്റ്യനും മാനേജിങ് ഡയറക്ടര്‍ ശ്രീ. ചെറിയാന്‍ കുര്യനും ചേര്‍ന്നാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിപണിയില്‍ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് (സെയില്‍സ്) ശ്രീ. സുനില്‍ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. ജെം സക്കറിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വീടുവിട്ടാലും വിട്ടൊഴിയാത്ത തനതു നാട്ടുരുചി ഇനി എവിടെയും എപ്പോഴും ആസ്വദിക്കാം. കേരള ബഫലോ മീറ്റ് കറി, ബഫലോ മീറ്റ് സ്റ്റ്യൂ, ബഫലോ മീറ്റ് ഫ്രൈ, ബഫലോ മീറ്റ് റോസ്റ്റ്, ബഫലോ മീറ്റ് ബിരിയാണി, ബഫലോ മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ് , ബഫലോ മീറ്റ് ഡ്...
കേരളത്തിലെ റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ ജിഐപിഎല്ലുമായി കൈകോര്‍ക്കുന്നു

കേരളത്തിലെ റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ ജിഐപിഎല്ലുമായി കൈകോര്‍ക്കുന്നു

News
ഹെല്‍മെറ്റ് മാന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തി. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി എണ്ണമറ്റ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രചാരണത്തിനാണ് രാഘവേന്ദ്ര കുമാറും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ക്കുന്നത്.ഇക്കാലത്ത് റോഡും ഗതാഗത സംവിധാനങ്ങളും ഓരോരുത്തരുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. എല്ലാവരും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ റോഡ് ഉപഭോക്താക്കളാണ്. ഗതാഗത സംവിധാനങ്ങള്‍ ദുരത്തെ അടുത്താക്കി. പക്ഷേ, അപകട സാധ്യതകള്‍ വര്‍ധിച്ചു. മിക്കവാറും അപകടങ്ങളില്‍ വാഹനം ഓടിക്കുന്ന വ്യക്തിക്ക് സുപ്രധാന പങ്കുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവോ റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധമില്ല...
ഓഹരി വിപണിയിലെത്തി പോപ്പീസ്

ഓഹരി വിപണിയിലെത്തി പോപ്പീസ്

News, Uncategorized
കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയില്‍ കേരളത്തില്‍ നിന്നും ആരംഭിച്ച ബേബി കെയര്‍ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറി. ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് വിപണിയിലെത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അര്‍ച്ചന സോഫ്റ്റ് വെയര്‍ എന്ന കമ്പനിയുടെ ഓഹരികള്‍ പോപ്പീസിന്റെ പ്രൊമോട്ടോര്‍മാരായ ഷാജു തോമസും ഭാര്യ ലിന്റ.പി.ജോസും സ്വന്തമാക്കി. അര്‍ച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാന്‍ ബി.എസ്.ഇയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പോപ്പീസ് കെയേഴ്സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പുതിയ പേര്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയര്‍ വാറണ്ടിനും അപേക്ഷ നല്‍കിക്കഴിഞ്ഞു. ഷാജു തോമസും ലിന്റ.പി.ജോസും പ്രൊമോട്ടര്‍മാരായ പോപീസ് ബേബികെയര്‍ പ്രോഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടി മുകളില്‍ വിറ്റ് വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയില്‍ ലയിപ്പിക്കാനുള്ള ശ്ര...
നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

News
ദേശീയ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ നിന്നും രാജിവെച്ച മുന്‍എം.എല്‍.എ ജോണി നെല്ലൂരിന്റെയും നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എറണാകുളത്ത്് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ടിയുടെ പ്രഖ്യാപനം നടന്നത്. വി.വി അഗസ്റ്റിന്‍ ആണ് പാര്‍ടിയുടെ ചെയര്‍മാന്‍.ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്‍മാന്‍. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്‍മാന്‍. സണ്ണി തോമസ്, അഡ്വ.ജോയി അബ്രാഹം, തമ്പി എരുമേലിക്കര, സി.പി സുഗതന്‍,എലിസബത്ത് കടവന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഡോ.ജോര്‍ജ്ജ് അബ്രാഹമാണ് ട്രഷറര്‍. പാര്‍ട്ടിയുടെ പേരും പതാകയും രജിസ്റ്റര്‍ ചെ...
ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

News
ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകും. 25 മുതല്‍ 28 വരെ  പാവക്കുളത്ത് നടക്കുന്ന നവചണ്ഡികാ യാഗത്തെ തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ 28 മുതല്‍  മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ശത ചണ്ഡികാ യാഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, നാലു മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാര്‍,ദലൈലാമ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാര്‍,സന്യാസിവര്യന്മാര്‍ തുടങ്ങിയവരും  ...
‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ നാടിന് സമര്‍പ്പിച്ചു

‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ നാടിന് സമര്‍പ്പിച്ചു

News
കൊച്ചിക്ക് പുതിയ മുഖവും മേല്‍വിലാസവും നല്‍കിക്കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യപ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍'  ഇവന്റ് ഹബ്ബും വെല്‍നസ് പാര്‍ക്കും നാടിന് സമര്‍പ്പിച്ചു. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വ്യവസായ നിയമ,വകുപ്പ് മന്ത്രി പി.രാജീവ് വെല്‍നസ് പാക്കും ഇവന്റ് ഹബ്ബും ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ നടക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയറും വെല്‍നസ് പാര്‍ക്കും കേരളത്തിന്റെ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുമെന്ന് പി രാജീവ് പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ അകറ്റി പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആരോഗ്യകരമായ ജീവിതം  പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലിപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ അ...
വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് പാതയൊരുക്കി ‘റെമിറ്റാപ്പ് ഡി.എം.ടി’  കേരളത്തില്‍ അവതരിപ്പിച്ചു

വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് പാതയൊരുക്കി ‘റെമിറ്റാപ്പ് ഡി.എം.ടി’  കേരളത്തില്‍ അവതരിപ്പിച്ചു

News, Uncategorized
അതിഥി തൊഴിലാളികള്‍ക്ക്  ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാംമൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്  ബിസിനസ് രംഗത്ത് കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്പ് 'റെമിറ്റാപ്പ് ്ഡി.എം.ടി'  കേരളത്തില്‍ അവതരിപ്പിച്ചു. കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ 'റെമിറ്റാപ്പ് ഡി.എം.ടി' യുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്‌റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡ...
<strong>ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്; മാര്‍ച്ച് എട്ടിന്  പ്രവര്‍ത്തനം തുടങ്ങും</strong>

ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്; മാര്‍ച്ച് എട്ടിന്  പ്രവര്‍ത്തനം തുടങ്ങും

News
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഗോഡുഗോ'  ടാക്‌സി ബുക്കിംഗ് ആപ്പ് ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന്  എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ,എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് ,ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.  ഏറ്റവും ആധുനിക രീതിയിലുള...