Sunday, May 19Success stories that matter
Shadow

ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്; മാര്‍ച്ച് എട്ടിന്  പ്രവര്‍ത്തനം തുടങ്ങും

0 0

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഗോഡുഗോ’  ടാക്‌സി ബുക്കിംഗ് ആപ്പ് ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന്  എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ,എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് ,ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും. 

ഏറ്റവും ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യയിലുടെ യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിധത്തിലാണ് ‘ഗോഡുഗോ ആപ്പ് ‘ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ എസ്.ഐ.നാഥന്‍ വ്യക്തമാക്കി.യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതത്വും സൗകര്യവും പ്രദാനം ചെയ്യുന്ന ‘ഗോഡുഗോ’ ആപ്പ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ ലഭ്യമാകും.പ്ലോ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ എന്നിവ മുഖേന ഗോഡുഗോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.കേരളത്തിന്റെ ഏതു പ്രദേശത്തേയ്ക്കും  ‘ഗോഡുഗോ’ ആപ്പ് ഉപയോഗിച്ച് വാഹനം ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് വനിതാ യാത്രക്കാര്‍ക്ക് യാതൊരു ഭയവും കൂടാതെ സുരക്ഷിതമായി തന്നെ ഗോഡുഗോ വഴി   യാത്ര ചെയ്യാന്‍ കഴിയും.യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ‘ഗോഡുഗോ’ ആപ്പിലെ അഡ്വാന്‍സ്ഡ് എസ്.ഒ.എസ് സിസ്റ്റത്തിലെ ബട്ടണ്‍ന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പര്‍ സഹിതം അടുത്ത പോലിസ് സ്‌റ്റേഷനിലേക്കും യാത്രക്കാരുടെയോ ഡ്രൈവറുടെയോ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന അവരുടെ അടുത്ത വ്യക്തികളിലേക്കും  കൂടാതെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗോഡുഗോ ആപ്പ് ഉപയോക്താക്കള്‍ക്കും സന്ദേശം എത്തിക്കാന്‍ കഴിയും ബന്ധപ്പെട്ട വ്യക്തികള്‍ ഇത് സ്വീകരിക്കുന്നതുവരെ അലാം മുഴങ്ങിക്കൊണ്ടിരിക്കുകയും ഇതിലൂടെ ഉടനടി തന്നെ സഹായം എത്തുകയും ചെയ്യും.യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ റൂട്ട് മാറ്റുകയോ ഹിതകരമല്ലാത്ത രീതിയില്‍ മറ്റെന്തിങ്കിലും നടപടികള്‍ ഉണ്ടാകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ‘ഔട്ട് ഓഫ് ട്രാക്ക് അലാം’ (Out of Track Alarm)

 ഉപയോഗിച്ച് ‘ഗോഡുഗോ’ കണ്‍ട്രോള്‍ മോണിറ്ററിംഗ് സിസ്റ്റത്തിലേക്ക് ഉള്‍പ്പെടെ അറിയിപ്പു നല്‍കാന്‍ സാധിക്കുകയും ഇതു വഴി ഉടനടി പരിഹാരമുണ്ടാകുകയും ചെയ്യുമെന്നും  എസ്.ഐ.നാഥന്‍ പറഞ്ഞു. ഇത് ‘ഗോഡുഗോ’ ആപ്പിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ഡ്രൈവര്‍മാര്‍ക്കും ഏറ്റവും സുരക്ഷിതമായി തന്നെ ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് ഗോഡുഗോയുടെ മറ്റൊരു പ്രത്യേകതയെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു.

യാത്ര ബുക്കു ചെയ്യുന്ന യാത്രക്കാരോട് അവര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം ചോദിക്കാനോ ബുക്കു ചെയ്തു കഴിഞ്ഞാല്‍ അവിടേയ്ക്കുള്ള യാത്ര റദ്ദാക്കനോ ഡ്രൈവര്‍മാര്‍ക്ക് കഴിയില്ലെന്നതാണ് ‘ഗോഡുഗോ’ആപ്പിന്റെ മറ്റൊരു പ്രത്യേകതയെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു.തിരക്കേറുന്ന സമയത്തോ  പ്രത്യേക സീസണിലോ  സാധരണയില്‍ നിന്നും വ്യത്യസ്തമായി യാത്രക്കാരില്‍  നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നില്ല എന്നതാണ് ‘ഗോഡുഗോ’ ആപ്പിന്റെ മറ്റൊരു പ്രത്യേകത. അഞ്ചു ശതമാനം മാത്രമാണ് ഫെയര്‍ കമ്മീഷന്‍ ആയി ‘ഗോഡുഗോ’ ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുന്നത്.അതുകൊണ്ടു തന്നെ  ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെടില്ല. എതെങ്കിലും ഡ്രൈവര്‍മാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ ഉടന്‍  നടപടി സ്വീകരിക്കുകയും ചെയ്യും.യാത്രക്കാര്‍ക്ക് ക്യാഷ്, യുപിഐ, കാര്‍ഡ്, വാലറ്റ് തുടങ്ങി ഏതു രീതിയിലും യാത്രയുടെ പണം അടയ്ക്കാന്‍ സാധിക്കും. കൃത്യമായി ഒരോ വാഹനവും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.എല്ലാ രേഖകളും പരിശോധിച്ച് വ്യക്തിപരമായി അഭിമുഖം നടത്തി ബോധ്യപ്പെട്ടതിനു ശേഷമാണ് ഡ്രൈവര്‍മാരെയും കമ്പനി നിയോഗിക്കുന്നതെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു.ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനും യാത്രക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ‘ഗോഡുഗോ’യുടെ കണ്‍ട്രോളിംഗ് സംവിധാനവും നിരീക്ഷണ ഓഫിസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ വിദ്യാസമ്പന്നരായ 150 പേരെ ഗോഡുഗോ കേരളത്തിലെ വിവിധ ജില്ലകളിലായി നിയമിച്ചുകഴിഞ്ഞു.ഗോഡുഗോ ആപ്പു വഴി യാത്ര ബുക്ക് ചെയ്തുകഴിഞ്ഞാല്‍ അതിനു നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എത്താതിരിക്കുകയോ താമസിച്ച് എത്തുകയോ വഴി തെറ്റി സഞ്ചരിക്കുകയോ ചെയ്താല്‍ ഡ്രൈവറില്‍ നിന്നും 50 രുപ പിഴയീടാക്കി അത് യാത്രക്കാരന്റെ വാലറ്റിലേക്ക് കൈമാറും.ഓട്ടോ,മിനി,സെഡാന്‍,എസ്.യു.വി എന്നിങ്ങനെ ഗോഡുഗോ ആപ്പു വഴി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കും.വിനോദയാത്രയ്‌ക്കോ,വാടകയ്‌ക്കോ കേരളത്തിനു പുറത്ത് പോകാനോ ഗോഡുഗോ വഴി യാത്രക്കാര്‍ക്ക് ബുക്കു ചെയ്യാന്‍ കഴിയുമെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു.

കേരളത്തിനു ശേഷം തമിഴ്‌നാട്,ആന്ധ്രപ്രദേശ്,തെലുങ്കാന,കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ‘ഗോഡുഗോ’  ആപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു. ‘ഗോഡുഗോ’ ആപ്പ് ലോഗോ പ്രകാശനവും വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഐ.നാഥന്‍ നിര്‍വ്വഹിച്ചു.എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *