Thursday, November 21Success stories that matter
Shadow

Product Review

സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

Health, Product Review, Top Story
സുന്ദരിയോ സുന്ദരനോ ആണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ സൗന്ദര്യ സംരംക്ഷണം എല്ലാവര്‍ക്കും കുറച്ച് ടെന്‍ഷന്‍ പിടിച്ച കാര്യമാണ്. സ്വന്തം മുഖത്തിന് അനുയോജ്യമായ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തിരഞ്ഞെടുക്കലും അത്ര എളുപ്പമല്ല. നല്ലതും ഗുണമേന്മയുള്ളതുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകാനും സാധ്യതകളേറെ. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം മിഡാസ് അഴകിന്റെ അവസാന വാക്കാക്കി മാറ്റിയിരിക്കുകയാണ്. വെറും സൗന്ദര്യ വര്‍ദധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്തിയ ബ്രാന്‍ഡുകളുടെ കോസ്മെറ്റിക്സും വെഡിങ് ജുവലറി കള...
യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

News, Product Review, Top Story
ഒടുവിൽ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കുമായി ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇനി മുമ്പത്തേക്കാൾ എളുപ്പത്തിൽ സമാന വീഡിയോകൾ കണ്ടെത്താനും കാണാനും കഴിയും. യൂട്യൂബിലെ ഹാഷ്ടാഗിൽ ക്ലിക്ക് ചെയ്തോ ഹാഷ്ടാഗ് ലിങ്ക് ടൈപ്പ് ചെയ്തോ സമാന ഉള്ളടക്കം കണ്ടെത്താം. ഡെസ്ക്ടോപ്പ്, മൊബീൽ വേർഷനുകളിൽ ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ ലഭ്യമായിരിക്കും.   ...
സ്‌റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ; ലുലുവിലടക്കം ലഭ്യം

സ്‌റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ; ലുലുവിലടക്കം ലഭ്യം

Entrepreneur, Product Review, Top Story
കൊറോണ കാലത്തെ തിരിച്ചടകളില്‍ തളര്‍ന്നിരിക്കാന്‍ ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന് മനസില്ല. കരി കച്ചവടത്തിലൂടെ ബിസിനസില്‍ വേറിട്ട മാതൃക തീര്‍ത്ത പെപ്പെ ബിബിക്യുവിന്റെ പ്രൊപ്രൈറ്ററായ അദ്ദേഹം ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ ശ്രദ്ധേയമാകുകയാണ്. പെപ്പെയുടെ സ്റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്ലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം കാരണം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം ബാര്‍ബേക്യു ഗ്രില്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു കൊറോണ കാലത്ത് പല തലങ്ങളിലുള്ള പ്രതിസന്ധികളാണ് ബിസിനസുകാര്‍ നേരിടുന്നത്. നൂറുകണക്കിന് ബിസിനസുകളാണ് കോവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം താങ്ങാനാകാതെ പൂട്ടിപ്പോയത്. ഈ സാഹചര്യത്തില്‍ ബിസിനസ് നിലനിര്‍ത്തുകയെന്നത് തന്നെ വലിയ കാര്യമാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാന ബിസ...
കോവിഡ്: സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും

കോവിഡ്: സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും

Product Review, Top Story
കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'കൈകോര്‍ത്ത് കൈരളി' എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തില്‍ ആയിരം സൗജന്യ ടിക്കറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. 'മിഷന്‍ വിങ്‌സ് ഓഫ് കംപാഷന്‍' എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലും അറിയിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവ...
ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Product Review, Tourism
സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം ക്വാറന്റൈന്‍ നടപ്പാക്കിയിരുന്നു. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 1. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേക ശുചിമുറിയോടു കൂടിയ മുറിയില്‍ താമസിക്കണം. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കരുത്. 2. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിര്‍ന്ന വ്യക്ത...
കൊവിഡ് രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണവുമായി ഗ്ലെന്‍മാര്‍ക്ക്

കൊവിഡ് രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണവുമായി ഗ്ലെന്‍മാര്‍ക്ക്

Product Review, Tourism
ഇന്ത്യയിലെ കൊവിഡ്-19 രോഗികളില്‍ പ്രതിരോധ മരുന്നായ ഫാവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടികല്‍സ് കമ്പനിയാണ് പരീക്ഷണം നടത്തുന്നത്.ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് -19 രോഗികളെയാണ് പഠനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 ജൂലൈ, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തീയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്-19 രോഗികളില്‍ മരുന്ന് പരീക്ഷണം നടക്കുന്നത്. ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യയുടെ മയക്കുമരുന്ന് റെഗുലേറ്റര്‍ അതോറിറ്റിയായ ഡി.സി.ജി.ഐയില്‍ നിന്ന് പരീക്ഷണത്തിന് അനുമതി ലഭിച്ചത്.ഇന്ത്യയിലെ കൊവിഡ് -19 രോഗികളില്‍ ഫാവിപിരാവിര്‍ മരുന്ന് ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്. ഫ്യൂജിഫ...
മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍

മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍

Movie, Product Review, Tourism
കോവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്‌സിഎ) ഫെയ്സ് മാസ്‌കിന്റെ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. ചൈനയിലെ കോമു ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പത്തുലക്ഷത്തിലധികം ഫെയ്സ് മാസ്‌കുകള്‍ ഓരോ മാസവും നിര്‍മ്മിക്കും. ഇന്ത്യയിലേക്ക് രണ്ടുലക്ഷം മാസ്‌ക്കുകള്‍ എത്തിച്ചു കഴിഞ്ഞു. ഏപ്രിലില്‍ ഉത്പാദനം ആരംഭിച്ചതിനു പിന്നാലെ, രണ്ട് ലൈനുകളിലായി ഓരോ മാസവും മൂന്ന് ദശലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശേഷി വര്‍ധിപ്പിച്ചത്. ഇതില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം മാസ്‌കുകളാണ് നിര്‍മ്മിച്ചത്. ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്യും. ഏറ്റവും ആവശ്യക്കാരായ രാജ്യങ്ങളേയും വ്യക്തികളേയും സഹായിക്കു...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Product Review, Top Story, Tourism
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും വന്നതും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത് എന്നും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികള...
 ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു

 ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു

Product Review, Top Story, Tourism
കോവിഡ്-19നെ തുടര്‍ന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ ഇന്ത്യയിലെ പ്രവേശന പരീക്ഷ 'എല്‍സാറ്റ് 2020' ആദ്യമായി ഓണ്‍ലൈനായി നടത്തുന്നു. 2009ല്‍ ആരംഭിച്ചതു മുതല്‍ പേപ്പര്‍-പെന്‍സില്‍ ടെസ്റ്റായി നടത്തുന്ന എല്‍സാറ്റ് ഇന്ത്യ ഇതോടെ ഇന്ത്യയിലെ നിയമ പഠനത്തിനുള്ള ആദ്യത്തെ ഏക ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയായി മാറിയിരിക്കുകയാണ്. നിര്‍മിത ബുദ്ധിയിലധിഷ്ഠിതമാണ് (എഐ) പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാം.രാജ്യത്തെ നിയമ സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് ഡെലിവറി സിസ്റ്റം ഉപയോഗിച്ച് ജൂണ്‍ 14ന് എല്‍സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളില്‍ ലോകത്തെ പ്രമുഖരായ പിയേഴ്‌സണ്‍ വ്യൂ ആണ് എഐ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-19നെ തുടര്‍ന്നുള്ള ലോ...
സഹായ ഹസ്തവുമായി പെട്രൊനെറ്റ് എല്‍.എന്‍.ജി ലിമറ്റഡ്

സഹായ ഹസ്തവുമായി പെട്രൊനെറ്റ് എല്‍.എന്‍.ജി ലിമറ്റഡ്

Movie, Product Review
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡും. സംസ്ഥാനത്ത് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഭരണ നിര്‍വ്വഹണ സംവിധാനത്തെയും കൊറോണ ബാധയില്‍ നിന്നും സംരക്ഷിക്കുതിനായി ഐ.എം.എ കൊച്ചി തയ്യാറാക്കിയ പദ്ധതിയോടൊപ്പം എല്‍.എന്‍.ജിയും കൈകോര്‍ത്തു. കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയുടെ പി.പി.കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ ഐ.എം.എ കൊച്ചിക്ക് കൈമാറി. 07.05.2202 മുതല്‍ പ്രവാസികള്‍ തിരികെ എത്തുന്നതു പ്രമാണിച്ച് എയര്‍ പോര്‍ട്ട്, സീ പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളേജ്, ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എല്‍.എന്‍.ജിയുടെ സഹായത്തോടെ സംഘടിപ്പിച്ച പി.പി.കിറ്റുകള്‍, ഷീല്‍ഡുകള്‍, മാസ്‌ക്കുകള്‍ തുടങ്ങിയവയുടെ വിരണ ഉദ്ഘടനം ഐ.എം.എ ഹൗസില്‍ സീപോര്‍ട്ട് ഡ്യൂട്ടി...