അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്ക് ജനസേവന മേഖലയില്‍ മാതൃകയായ 108 വര്‍ഷങ്ങള്‍
കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളത് മലബാറിലാണ് എന്നത് നിസ്സംശയം പറയാം. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ധാരാളം സഹകരണ സ്ഥാപനങ്ങള്‍ ഇന്നും മലബാറിന്റെ മണ്ണില്‍ അഭിമാനസ്തംഭമായി തലയുയര്‍ത്തി നില്‍ക്കുന്നു. അത്തരത്തില്‍ കേരളത്തിന് അഭിമാനകരമായ സ്ഥാപനമാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. ഒരു നാടിന്റെ സമഗ്ര വികസനത്തിനായി ഒരു സഹകരണ പ്രസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതിലപ്പുറം അഞ്ചരക്കണ്ടിയിലെ ജനങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. സേവനമികവിന്റെ 108-ാം വര്‍ഷത്തിലും നാടിനെയും നാട്ടുകാരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നേറുകയാണ് ബാങ്ക്. ബാങ്കിന്റെ ജനസേവന പദ്ധതികളേക്കുറിച്ച് ബാങ്കിന്റെ പ്രസിഡന്റ് പി. മുകുന്ദന്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
1914-ല്‍ 11 അംഗങ്ങള്‍ 27 രൂപ ഓഹരി മൂലധനമായി ...