മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍
കോവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്‌സിഎ) ഫെയ്സ് മാസ്‌കിന്റെ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.
ചൈനയിലെ കോമു ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പത്തുലക്ഷത്തിലധികം ഫെയ്സ് മാസ്‌കുകള്‍ ഓരോ മാസവും നിര്‍മ്മിക്കും. ഇന്ത്യയിലേക്ക് രണ്ടുലക്ഷം മാസ്‌ക്കുകള്‍ എത്തിച്ചു കഴിഞ്ഞു.
ഏപ്രിലില്‍ ഉത്പാദനം ആരംഭിച്ചതിനു പിന്നാലെ, രണ്ട് ലൈനുകളിലായി ഓരോ മാസവും മൂന്ന് ദശലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശേഷി വര്‍ധിപ്പിച്ചത്. ഇതില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം മാസ്‌കുകളാണ് നിര്‍മ്മിച്ചത്.
ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്യും.
ഏറ്റവും ആവശ്യക്കാരായ രാജ്യങ്ങളേയും വ്യക്തികളേയും സഹായിക്കു...