ആലുവാ പുഴയുടെ തീരത്ത് ആരോരുമറിയാതെ…..
സ്‌കൂള്‍ അവധിക്കാലത്ത് നമ്മള്‍ പോയിരുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടിന്റെ ഓര്‍മ്മകള്‍ നിങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നുണ്ടോ? തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ, അതും സിറ്റി ലിമിറ്റിനുള്ളില്‍ തന്നെ. എങ്കില്‍ നേരെ വണ്ടിവിട്ടോ ആലുവയ്ക്ക്. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടില്‍ മഹിളാലയം സ്‌റ്റോപ്പില്‍ നിന്നും ഇടത്തോട്ട്് തിരിഞ്ഞ് പുതിയ പാലം (ആലുവ പുഴയുടെ കുറുകെ) ഇറങ്ങിയാല്‍ ''വണ്‍സ് അപ്പോണ്‍ ദ റിവര്‍'' ബൊട്ടിക് റിസോര്‍ട്ടില്‍ എത്താം. പാലം ഇറങ്ങുമ്പോള്‍ തന്നെ വലതുവശത്ത്, സത്യത്തില്‍ ആരും കാണാതെ 2.5 ഏക്കറില്‍ കണ്ണുപൊത്തിയിരിക്കുകയാണ് ഈ ബൊട്ടിക് റിസോര്‍ട്ട്. സാധാരണ റിസോര്‍ട്ടുകള്‍ക്കുള്ളതുപോലെ ഗംഭീര ബോര്‍ഡുകളോ വാതായനങ്ങളോ ഒന്നും ഇവിടെ ഇല്ല. ഒരു ചെറിയ ഗേറ്റും തീരെ ചെറിയ ഒരു ബോര്‍ഡും മാത്രം.
റിസപ്ഷനില്‍നിന്നും പഠി...