Sunday, May 19Success stories that matter
Shadow

ആലുവാ പുഴയുടെ തീരത്ത് ആരോരുമറിയാതെ…..

4 0

സ്‌കൂള്‍ അവധിക്കാലത്ത് നമ്മള്‍ പോയിരുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടിന്റെ ഓര്‍മ്മകള്‍ നിങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നുണ്ടോ? തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ, അതും സിറ്റി ലിമിറ്റിനുള്ളില്‍ തന്നെ. എങ്കില്‍ നേരെ വണ്ടിവിട്ടോ ആലുവയ്ക്ക്. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടില്‍ മഹിളാലയം സ്‌റ്റോപ്പില്‍ നിന്നും ഇടത്തോട്ട്് തിരിഞ്ഞ് പുതിയ പാലം (ആലുവ പുഴയുടെ കുറുകെ) ഇറങ്ങിയാല്‍ ”വണ്‍സ് അപ്പോണ്‍ ദ റിവര്‍” ബൊട്ടിക് റിസോര്‍ട്ടില്‍ എത്താം. പാലം ഇറങ്ങുമ്പോള്‍ തന്നെ വലതുവശത്ത്, സത്യത്തില്‍ ആരും കാണാതെ 2.5 ഏക്കറില്‍ കണ്ണുപൊത്തിയിരിക്കുകയാണ് ഈ ബൊട്ടിക് റിസോര്‍ട്ട്. സാധാരണ റിസോര്‍ട്ടുകള്‍ക്കുള്ളതുപോലെ ഗംഭീര ബോര്‍ഡുകളോ വാതായനങ്ങളോ ഒന്നും ഇവിടെ ഇല്ല. ഒരു ചെറിയ ഗേറ്റും തീരെ ചെറിയ ഒരു ബോര്‍ഡും മാത്രം.

റിസപ്ഷനില്‍നിന്നും പഠിപ്പുര അകടന്നത്തേക്കു കടക്കുതോടെ നിങ്ങള്‍ക്ക് ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക് കയറിയ പ്രതീതി ലഭിക്കും. ആയിരത്തോളം മരങ്ങളാലും ചെടികളാലും സമൃദ്ധമാണ് ഈ റിസോര്‍ട്ട്. ഇത്രയധികം വൃക്ഷലതാദികളാല്‍ സമൃദ്ധമായതിനാല്‍ എന്തെല്ലാം ജീവജാലങ്ങള്‍ ഇതിനുള്ളില്‍ കാണും എന്ന് നിങ്ങള്‍ക്കൂഹിക്കാന്‍ സാധിക്കുമല്ലോ……. ഓലഞ്ഞാലിക്കിളി, ഇരട്ടവാലന്‍കിളി, പഞ്ചവര്‍ണ്ണക്കിളികള്‍, വണ്ണാത്തിക്കിളികള്‍, മഞ്ഞക്കിളി, കുയില്‍, മൈന, തത്ത, പൊന്‍മാന്‍, മരംകൊത്തി, അണ്ണാന്‍, കീരി അങ്ങനെ പോകുന്നു ലിസ്റ്റ്. പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ജാതിമരങ്ങള്‍. പച്ചപുതച്ചു നില്‍ക്കുന്ന റംബുട്ടാന്‍, തളിര്‍ത്ത് നില്‍ക്കുന്ന മാംഗോസ്റ്റില്‍ കൂടാതെ മാവ്, പ്ലാവ്, വാളന്‍പുളി, കുടംപുളി, ആഞ്ഞിലി, കടപ്ലാവ്, പേര, ചാമ്പ, ആത്ത, കവുങ്ങ് അങ്ങനെ നമ്മുടെ തറവാടിന്റെ തൊടിയില്‍ പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന എല്ലാ മരങ്ങളും ഇവിടെ കാണാം. കൂടാതെ നമ്മുടെ നാട്ടില്‍ പരിചിതമല്ലാത്ത ധാരാളം മരങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

3 ബ്ലോക്കുകളില്‍ റിസോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളിലായാണ് റൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നട്ട്‌മെഗ്, റംബുട്ടാന്‍, മാംഗോസ്റ്റില്‍ എന്നീപേരുകളാണ് ബ്ലോക്കുകള്‍ക്ക് നല്‍കിയിരിക്കുത്. ഓരോ ബ്ലോക്കിനുചുറ്റും ഏത് മരമാണോ കൂടുതല്‍ ഉള്ളത് ആ മരത്തിന്റെ പേരാണ് ബ്ലോക്കിന് നല്‍കിയിരിക്കുന്നത്. ഇത്രയും ഗ്രാമാന്തരീക്ഷം നിലനില്‍ക്കുന്ന കോമ്പൗണ്ടില്‍ എല്ലാത്തരം ആധുനിക സൗകര്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. എയര്‍ കണ്ടീഷന്‍, വൈഫൈ, സ്വിമ്മിങ്ങ് പൂള്‍, മള്‍ട്ടി ക്യുസീന്‍ റസ്‌റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ മുറിയുടെ സിറ്റൗട്ടില്‍ ഇരുന്നാല്‍ നിങ്ങള്‍ ആകെ കേള്‍ക്കുന്ന ശബ്ദം പക്ഷിമൃഗാദികളുടെ കളകളാരവവും ഇടയ്ക്കിടെ ആകാശത്തുകൂടെ പോകുന്ന വിമാനങ്ങളുടെ ശബ്ദവും മാത്രമാണ് (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെറും 10 മിനിറ്റ് മാത്രം അകലെയാണ്). ഒരുപക്ഷെ അണ്ണാന്‍കുഞ്ഞുങ്ങളും, കീരിയുമൊക്കെ നിങ്ങളെ തെല്ലും ഗൗനിക്കാതെ മുന്നിലൂടെ കടുന്നുപോയേക്കാം. മരംകൊത്തി നിങ്ങളുടെ മുന്നിലുള്ള മരത്തില്‍ വന്നിരുന്ന് കുറേനേരം മരത്തില്‍ കൊത്തിയേക്കാം. ഇതെല്ലാം പ്രകൃതി ഇവിടെ നിങ്ങള്‍ക്കൊരുക്കുന്ന വിരുന്നാണ്.

പുഴയോരത്തു സ്ഥിതിചെയ്യുന്നതിനാല്‍ ഇത്രയും മരങ്ങള്‍ നനയ്ക്കുതിന് ജലക്ഷാമം ഇല്ലേയില്ല. സത്യത്തില്‍ നമ്മുടെ തറവാട്ടുതൊടിയില്‍ മുത്തച്ഛനും, അമ്മാവന്മാരും നനച്ചിരുന്നതുപോലെ ചാലുകള്‍ കീറിയാണ് ഓരോ വൃക്ഷങ്ങളും ചെടികളും നനയ്ക്കുന്നത്. ജലസമൃദ്ധമായ തൊടിയിലൂടെ നിങ്ങള്‍ക്കും കുട്ടികള്‍ക്കും ഭയരഹിതമായി വിഹരിക്കാം. പുഴയോരത്തുള്ള മരത്തണലിലിരുന്ന് ഇളം കാറ്റേറ്റ് കുട്ടികള്‍ക്ക് കളിക്കാം, ഊഞ്ഞാലാടാം, പുസ്തകങ്ങള്‍ വായിക്കാം. വാഴത്തോപ്പിലൂടെ പാട്ടുപാടി നടക്കാം. ആ നഷ്ടപ്പെട്ട ഗൃഹാതുരത്വത്തിലേക്ക് നിങ്ങള്‍ക്ക് ഊളിയിട്ടിറങ്ങാം. കല്‍പ്പടവിലൂടെ താഴേക്കിറങ്ങിച്ചെന്നാല്‍ നിങ്ങളുടെ പാദങ്ങളെ ആലുവാപ്പുഴ തഴുകിക്കടുപോകും. ഇത്രയുമായ സ്ഥിതിക്ക് പുഴയിലൂടെ ഒരു ബോട്ടിങ്ങ് ആയാലോ? അതും റെഡിയാണ്. നിങ്ങള്‍ക്കായി ഒരുബോട്ടും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

തീര്‍ന്നില്ല, ഇനി ഒരു സുഖചികിത്സ വേണോ? അതും ലഭ്യമാണ്. ആയൂഷ്യ എന്ന പേരുള്ള ആയൂര്‍വ്വേദിക് സെന്റര്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. 116 വര്‍ഷം പഴക്കമുള്ള ഒരു മനയാണ് ആയൂര്‍വ്വേദ സെന്ററായി മാറ്റിയിരിക്കുന്നത്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആവശ്യമായ സുഖചികിത്സ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. പരിചയസമ്പന്നരായ ആയൂര്‍വ്വേദ ഡോക്ടറുടെ നേതൃത്വത്തിലുള്ള ഒരു ടീം ഇവിടെ 24 മണിക്കൂറും തയ്യാറാണ്.

എത്രചൂടുള്ള കാലാവസ്ഥയിലും നിങ്ങള്‍ക്ക് ഇവിടെ ചൂട് അനുഭവപ്പെടുകയേ ഇല്ല. നട്ടുച്ചയ്ക്കും നല്ല തണുപ്പുള്ള കാറ്റ് നിങ്ങളെ തഴുകി കടുന്നുപോകും. ഉച്ചയൂണ് കഴിഞ്ഞ് മുറിയുടെ വരാന്തയില്‍ പുഴയിലെ കാറ്റേറ്റ് കാലിന്മേല്‍ കാലും കയറ്റി ഇരുന്നാല്‍ ഉച്ചമയക്കം ഗംഭീരമാക്കാം. അതുമല്ലെങ്കില്‍ തൊടിയില്‍ കസേരയിട്ട് നിങ്ങള്‍ക്ക് കുടുംബമായി സൊറപറഞ്ഞിരിക്കാം. കഥയെഴുതാനും, കവിതയെഴുതാനുമൊക്കെ പ്രേരിപ്പിക്കുന്ന അന്തരീക്ഷമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സായാഹ്നത്തില്‍ പുഴയുടെ തീരം നിങ്ങള്‍ക്ക് മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കും. മിതമായ സായാഹ്ന സവാരിക്കുള്ള പാതയും ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. ധാരാളം വൃക്ഷങ്ങളും ചെടികളുമുള്ളതിനാല്‍ സൂര്യന്‍ അസ്തമിക്കുതിന് മുമ്പേ ഇരുട്ട് വീണുതുടങ്ങും. ആ സമയത്ത് നിങ്ങള്‍ക്ക് ഇന്‍ഡോര്‍ ഗെയ്മുകളേയും, പുസ്തകങ്ങളേയും, ടി.വി.യേയുമൊക്കെ കൂട്ടുപിടിക്കാം. (അതോടെ റിസോര്‍ട്ടിനകം മുഴുവനും വൈദ്യുത വിളക്കുകളാല്‍ പ്രഭാപൂരിതമാകും)

പ്രഭാതത്തില്‍ കിളികളുടെ കളകൂജനം കേട്ട് നിങ്ങള്‍ക്കുണരാം. ഇളവെയിലേറ്റ് പുഴയോട് ചേര്‍ന്ന് നിന്ന് കാറ്റുകൊള്ളാം. ഇഷ്ടവിഭവങ്ങള്‍ പ്രതാലിനായി ലഭിക്കും. ഇവിടെ നിങ്ങള്‍ക്ക് കിട്ടുന്ന മാങ്ങ അച്ചാര്‍, ജാതിക്ക അച്ചാര്‍, ലൂബിക്ക അച്ചാര്‍, ഇടിച്ചക്കത്തേരന്‍, വാഴപ്പഴം എന്നിവയെല്ലാം ഇതിനുള്ളില്‍ വിളയുന്നതാണ്. ഒരു ചെയ്ഞ്ചിന് വേണമെങ്കില്‍ ആലുവായിലോ (2.2 കി.മീ.), അങ്കമാലിയിലോ (15 കി.മീ.), ലുലൂമാളിലോ (15 കി.മീ.) ഷോപ്പിങ്ങിന് പോയിവരാം. ശിവരാത്രി മണപ്പുറത്തു പോകാം (2 കി.മീ.)

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എ.എസ്. ഗ്രൂപ്പ് ആണ് ഈ പ്രോപ്പര്‍ട്ടിയുടെ പ്രമോട്ടര്‍മാന്‍.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *