Sunday, May 19Success stories that matter
Shadow

Entrepreneur

കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

Entrepreneur, Top Story
ബേക്കറി, ഹോട്ടല്‍ മേഖലകള്‍ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യതക്കുറവായിരിക്കുമെന്ന് റോയല്‍ ബേക്കറി മേധാവി റഫീഖ് ചൊക്ലി പറയുന്നു. തന്റെ സംരംഭത്തെക്കുറിച്ചും മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റഫീഖ് വിജയഗാഥയോട് സംസാരിക്കുന്നു………………………………… കൊറോണ മഹമാരി വ്യാപകമായതിന് ശേഷം സംസ്ഥാനത്തെ പല ബിസിനസുകളുടെയും അവസ്ഥ പരിതാപകരമാണ്. അതില്‍ വളരെ സങ്കീര്‍ണമായ പ്രതിസന്ധികളാണ് ബേക്കറി ആന്‍ഡ് റെസ്റ്ററന്റ് മേഖല നേരിടുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ ഉപഭോക്താക്കളുടെ വരവ് വളരെ കുറവാണെന്ന് റോയല്‍ ബേക്കറി ഉടമ റഫീഖ് ചൊക്ലി പറയുന്നു. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹോട്ടല്‍ ബേക്കറി മേഖലയിലെ ചില ഏരിയകളില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ മാത്രം വര്‍ക്ക് ചെയ്യുന്നുണ്ട്. ടേബിള്‍...
കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

Entrepreneur, Health, Top Story
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്നും ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ന്യൂ അല്‍മ ഹോസ്പിറ്റല്‍ മേധാവി ഡോ. കമ്മപ്പ വിജയഗാഥയോട് വിശദീകരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സവിശേഷതകളെക്കുറിച്ചും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റലിനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന ഖ്യാതി കൂടിയുള്ള അദ്ദേഹം വിശദമാക്കുന്നു…………………………………………… ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഏത് രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അനിശ്ചിതത്വത്തിലാണ് സകലരും. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴെന്നാണ് കേരളത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധനും മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. കമ്മപ്പ പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് അദ്ദേഹം വിജ...
ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്

ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്

Entrepreneur, Top Story
ഈ കൊറോണക്കാലത്ത് ഏറ്റവും അധികം പഴികേള്‍ക്കേണ്ടിവന്ന മേഖലയാണ് ബാങ്കിങ്ങ്. മൊറൊട്ടോറിയം, അധിക ചാര്‍ജ്ജുകള്‍ തുടങ്ങി ധാരാളം ആരോപണങ്ങളാണ് ബാങ്കിങ്ങ് മേഖലയ്‌ക്കെതിരെ വന്നിരിക്കുന്നത്. എന്നാല്‍ ഈ കൊറോണയുടെ പശ്ചാത്തലത്തിലും ജനസേവന പരിപാടികളുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന പ്രമുഖ സഹകാരിയും ബാങ്കിന്റെ ചെയര്‍മാനുമായ മനയത്ത് ചന്ദ്രന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രതികരിക്കുന്നു. കൊറോണയുടെ പ്രത്യാഘാതത്തില്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ്ങ് സെക്ടര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി മൊറൊട്ടോറിയവുമായി ബന്ധപ്പെട്ടാണ്. അതായത് മൊറൊട്ടോറിയം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവ് പലിശയ്ക്ക് മുകളില്‍ കൂട്ടുപലിശ നല്‍കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളും ഈ കാലയളവില്‍ പ...
ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

Entrepreneur, News
ശാഖകളില്‍പ്പോകാതെ,വീട്ടിലിരുന്ന് ആര്‍ക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓണ്‍ലൈന്‍ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ഡിസിബിയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും ഈ സ്ഥിര നിക്ഷേപം തുറക്കാം.മൂന്നു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 2020 ജൂണ്‍  മൂന്നു മുതല്‍ 7.35 ശതമാനമാണ് പലിശ നിരക്ക്. മുപ്പതു ദിവസം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയില്‍ പതിനായിരം രൂപ മുതല്‍  അഞ്ചു ലക്ഷം രൂപ വരെ ഡിസിബി സിപ്പി എഫ്ഡിയില്‍ നിക്ഷേപം നടത്താം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി, സൗജന്യ ലൈഫ് ഇന്‍ഷുറന്‍സോടുകൂടിയ ഡിസിബി സിപ്പി ഓണ്‍ലൈന്‍  സുരക്ഷ എഫ്ഡി എന്നിങ്ങനെ രണ്ടു തരം സ്ഥിരനിക്ഷേപ പദ്ധതികളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് നിക്ഷേപകനു തെരഞ്ഞെടുക്കാം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി പദ്ധതിയില്‍ അതിന്റെ കാലാവധി നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച്  ...
ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

Entrepreneur, News
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര ഐടി കമ്പനിയായ  ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രമുഖ ആഗോള സാങ്കേതികവിദ്യാ സാമ്പത്തിക വിനിമയ സ്ഥാപനമായ  പേ കാര്‍ഗോയുമായി അതിപ്രധാന കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം കാര്‍ഗോ എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ ദ്രുതഗതിയിലാകും.   പേ കാര്‍ഗോയുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ഐബിഎസിന്‍റെ ഐ കാര്‍ഗോയുമായി സംയോജിക്കുക വഴി കൂടുതല്‍ എയര്‍ലൈനുകള്‍ക്കും ഏജന്‍റുമാര്‍ക്കും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്താനും സുഗമമാക്കാനും അങ്ങനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും. ഈ മേഖലയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ സംവിധാനമായി മാറാന്‍  ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളെയും സഹായിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  പേ കാര്‍ഗോ ആഗോളവ്യാപകമായി പല സ്ഥാപനങ്ങളുമായി ...
കാനഡയിലെ വന്‍ എല്‍എന്‍ജി പദ്ധതിയില്‍ ഐബിഎസിന്  ലോജിസ്റ്റിക്സ് പങ്കാളിത്തം

കാനഡയിലെ വന്‍ എല്‍എന്‍ജി പദ്ധതിയില്‍ ഐബിഎസിന് ലോജിസ്റ്റിക്സ് പങ്കാളിത്തം

Entrepreneur, News
സംയോജിത ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് സാങ്കേതികവിദ്യ കൈമാറുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ആഗോള കമ്പനി  ഐബിഎസ് സോഫ്റ്റ് വെയര്‍ കാനഡയിലെ ഒഎന്‍ഇസി ലോജിസ്റ്റിക്സുമായി ദീര്‍ഘകാല 'സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്'  (സാസ്) കരാറിലേര്‍പ്പെട്ടു. ഒഎന്‍ഇസി-യുടെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ബൃഹത്തായ എല്‍എന്‍ജി പദ്ധതിയ്ക്കുവേണ്ട സേവനങ്ങളും പ്രവര്‍ത്തനങ്ങളും (ലോജിസ്റ്റിക്സ്) കൈകാര്യം ചെയ്യുന്നതിനുള്ള കരാറാണിത്. ഇതനുസരിച്ച് രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും. എയര്‍ലൈനുകളും വ്യോമയാന മേഖലയിലെ ഇതര സ്ഥാപനങ്ങളും ഈ കണ്‍സോര്‍ഷ്യത്തിനു പിന്തുണ നല്‍കും. ഐബിഎസ്-ന്‍റെ സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് ഉപയോഗിച്ച് വിമാനക്കമ്പനികളുടെ സമയപ്പട്ടികയും ബുക്കിംഗുമടക്കമുള്ള എല്ലാ സേവനങ്ങളും ഒഎന്‍ഇസി ഉപയോഗിക്കും. മെച്ചപ്പെട്ട സുരക്ഷിതത്വവും ഉപഭോക്തൃസേവനവും ചുരുങ്ങിയ ചെലവും കണക്കിലെടുത്താണ് ഒഎന്‍ഇ...
കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

Entrepreneur, News
തിരുവനന്തപുരം:  ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള  ഇന്‍വെന്‍റ്ലാബ്സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ 'ഷോപ് സ് ആപ്' പുറത്തിറക്കി. കേരള പൊലീസ് സൈബര്‍ഡോമിന്‍റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകുന്ന തരത്തിലാണ് 'ഷോപ് സ് ആപ്'-ന് രൂപം നല്‍കിയത്. വിതരണക്കാരായി തൊഴില്‍ നേടാനും ആപ്പില്‍ സൗകര്യമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും മൊത്ത, ചെറുകിട വ്യാപാരികള്‍ക്കുമൊപ്പം  വ്യക്തിഗത ഉല്‍പ്പാദകര്‍ക്കും ഈ പ്ലാറ്റ് ഫോമിലൂടെ    ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ഈ സംവിധാനം ലോക് ഡൗണിനുശേഷവും തുടരും. ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ ഈ ആപ്ലിക്കേഷനില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവ് സ്ഥലം തിരഞ്ഞെടുക്കു...
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

Education, Entrepreneur, News
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി. സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ  ആദ്യപടിയായി  സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക  എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ് യുഎം ഒരുക്കും. ആദ്യ റൗണ്ട് ടേബിള്‍ സെഷനില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി ...