Thursday, November 21Success stories that matter
Shadow

Health

സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

Health, Product Review, Top Story
സുന്ദരിയോ സുന്ദരനോ ആണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ സൗന്ദര്യ സംരംക്ഷണം എല്ലാവര്‍ക്കും കുറച്ച് ടെന്‍ഷന്‍ പിടിച്ച കാര്യമാണ്. സ്വന്തം മുഖത്തിന് അനുയോജ്യമായ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തിരഞ്ഞെടുക്കലും അത്ര എളുപ്പമല്ല. നല്ലതും ഗുണമേന്മയുള്ളതുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകാനും സാധ്യതകളേറെ. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം മിഡാസ് അഴകിന്റെ അവസാന വാക്കാക്കി മാറ്റിയിരിക്കുകയാണ്. വെറും സൗന്ദര്യ വര്‍ദധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്തിയ ബ്രാന്‍ഡുകളുടെ കോസ്മെറ്റിക്സും വെഡിങ് ജുവലറി കള...
നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് ഡോക്റ്റര്‍ കെ എ കമ്മപ്പ

നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് ഡോക്റ്റര്‍ കെ എ കമ്മപ്പ

Entrepreneur, Health, Top Story
മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററായ കമ്മപ്പ പാലക്കാടിന്റെ അപാരമായ വികസന സാധ്യതകളെ കുറിച്ച് വിജയഗാഥയോട് മനസ് തുറക്കുന്നു. ഷൊര്‍ണൂരില്‍ വരാനിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏക ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് സെന്ററാണെന്നും വലിയ വിപ്ലവം കുറിക്കും അതെന്നും അദ്ദേഹം മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററാണ് കമ്മപ്പ. സര്‍ക്കാര്‍ ജോലി രാജിവെച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം ആശുപത്രി തുടങ്ങി നാട്ടിലെ സാധാരണക്കാര്‍ക്ക് ആശ്രയമേകിയ സംരംഭകന്‍. അതുകൊണ്ടുതന്നെ നാടിനോട് പ്രത്യേക സ്നേഹമുണ്ട് ഡോ. കമ്മപ്പയ്ക്ക്. പാലക്കാട് തന്നെ തന്റെ സംരംഭം തുടങ്ങാനും കാരണം മറ്റൊന്നല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് കമ്മപ്പ വിജയഗഥയോട് പറയുന്നു. എന്റെ നടായതുകൊണ്ട് തന്നെയാണ് ഇവിടെ സംരംഭം തുടങ്ങിയത്. അന്നൊന്നും ഇവിടെ യാതൊരു ഫെസിലിറ്റിയും ഇല്ലാത്ത സ്ഥലമായിരുന്നു്. ...
പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

Entrepreneur, Health, News
ഓറിയല്‍ ഇമാറ പുറത്തിറക്കുന്ന പ്രീമിയം സോപ്പുകളുടെ പുതിയ വിതരണക്കാരാകാന്‍ അവസരം. വിവരങ്ങള്‍ക്ക് 9072658300 സോപ്പിന് പ്രസക്തിയേറുന്ന കൊറോണ കാലത്ത് മലബാര്‍ കേന്ദ്രമാക്കിയ പ്രമുഖ ബ്രാന്‍ഡായ ഓറിയല്‍ ഇമാറയുടെ വിതരണക്കാരാകാന്‍ അവസരം. കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന കമ്പനിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭം. മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇലാറിയ, അവന്തിക ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ഇവരുടെ പ്രീമിയം സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടാന്‍ സാധിച്ചിട്ടുണ്ട്. സോപ്പല്ലേ നല്ലത് സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്‌കിന്നിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോപ്പിന് ആ പ്രശ്‌നം ഉണ്ട...
നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നതെന്ന് പാരഗണ്‍ മേധാവി

നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നതെന്ന് പാരഗണ്‍ മേധാവി

Health
ആവശ്യമില്ലാത്ത ഭയപ്പാടാണ് ആളുകളുടെ ഉള്ളിലുണ്ടാക്കുന്നത്. രോഗം ശരീരത്തിന് അകത്തേക്ക് വരാന്‍ ഈ ഭയപ്പാടും കാരണമാകുന്നുണ്ട് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സമൂഹം നേരിടുന്നത്. ബിസിനസ് ലോകവും അതില്‍ നിന്ന് മുക്തമല്ല. പല ബിസിനസുകളും തകര്‍ന്നടിഞ്ഞുപോകുന്നുണ്ടെങ്കിലും പോസിറ്റീവ് മനോഭാവത്തോട് കൂടിയാണ് ഈ കെട്ടകാലത്തെ പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് കാണുന്നത്. ബിസിനസ് അധികം വൈകാതെ തിരിച്ചുവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ദുഷ്‌കര സാഹചര്യം കൂടുതലും ഭയപ്പാടിന്റെ ഫലമാണെന്നും സുമേഷ് പറയുന്നു. കൊറോണ വൈറസ് എന്ന് പറയുന്നത് ഇത്ര വലിയ വ്യാപനം വരുത്തുന്നുണ്ടോയെന്നത് ചിന്തിക്കണം. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നത്. പകര്‍ച്ചവ്യാധിയുടെ അനുപാതം സാധാരണ പനിയുടെ അനുപാതം പോലെ തന്നെയാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. മരണത്...
കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

Entrepreneur, Health, Top Story
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്നും ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ന്യൂ അല്‍മ ഹോസ്പിറ്റല്‍ മേധാവി ഡോ. കമ്മപ്പ വിജയഗാഥയോട് വിശദീകരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സവിശേഷതകളെക്കുറിച്ചും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റലിനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന ഖ്യാതി കൂടിയുള്ള അദ്ദേഹം വിശദമാക്കുന്നു…………………………………………… ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഏത് രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അനിശ്ചിതത്വത്തിലാണ് സകലരും. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴെന്നാണ് കേരളത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധനും മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. കമ്മപ്പ പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് അദ്ദേഹം വിജ...
“മറ്റു രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക,കൊവിഡ് അപകടകാരിയാകും”

“മറ്റു രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക,കൊവിഡ് അപകടകാരിയാകും”

Health, News
നിലവില്‍ മറ്റ് രോഗങ്ങളുള്ളവരില്‍   കൊവിഡ്-19 മൂലമുള്ള മരണത്തിന്  സാധ്യതയേറെയാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡംഗമായ ഡോ. ചാന്ദ് നി രാധാകൃഷ്ണന്‍. കേരളത്തില്‍ സംഭവിച്ച 15 കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും മറ്റ് രോഗങ്ങള്‍ കൂടിയുള്ള അവസ്ഥയില്‍ (കോമോര്‍ബിഡ്) ഉള്ളവരായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത ചികിത്സാവിഭാഗം മേധാവിയും പ്രൊഫസറും കൂടിയായ  ഡോ. ചാന്ദ് നി പറഞ്ഞു. ഇവരില്‍തന്നെ  പ്രമേഹം, രക്താതിമര്ദ്ദം എന്നിവ  ഗുരുതരമായിരുന്നു. ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥയാണ് കോമോര്ബിഡിറ്റി. ഈ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും അതേസമയം സാദൃശ്യമുള്ളവയുമാകാം. ഉദാഹരണത്തിന് പൊണ്ണത്തടിയുള്ള വ്യക്തിയ്ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രമേഹം, രക്താതിമര്‍ദം,  ഹൃദ്രോഗം എന്നിവയുള്ളവരില്‍   കൊ...
വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

Health
കൊവിഡ്-19 രോഗഭീഷണിയില്‍ കഴിയുന്ന വയോജനങ്ങള്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും മരുന്നും, ചികിത്സാ ഉപകരണങ്ങളും പോലെ പ്രധാനമാണ് പാലിയേറ്റീവ് കെയര്‍.അര്‍ബുദം, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗികള്‍, എയ്ഡ്സ്, അല്‍ഷൈമേഴ്സ് രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള സാന്ത്വന പരിചരണ വിഭാഗമാണ് പാലിയേറ്റീവ് കെയര്‍. ഇത്തരം രോഗികളിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം മാനസികവും സാമൂഹ്യവും ആത്മീയവുമായ പിന്തുണ ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.കൊറോണ വൈറസിന്‍റെ വെല്ലുവിളികളും അജ്ഞാതമായ വ്യതിയാനങ്ങളും കാരണം ആയിരക്കണക്കിന് പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതുമെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ആഗി വാലന്‍റൈന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരിരക്ഷാ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജോലിഭാരം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍ സാന്ത്വന ചികിത...