സ്വപ്നങ്ങളിലേക്ക് പറന്നുയരാം ഇക്കാറസ് ഏവിയേഷന്‍ അക്കാഡമിയിലൂടെ
ഗ്രീക്ക് പുരാണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി പറന്നുയര്‍ന്ന മനുഷ്യനാണ് ഇക്കാറസ്. പറക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്ന ഈ യുവാവ്. ഇദ്ദേഹത്തിന്റെ പിതാവ് പക്ഷികളുടെ തൂവലും വാക്‌സും ഉപയോഗിച്ച് ഒരു കൃത്രിമ ചിറക് വച്ചുപിടിപ്പിച്ചു കൊടുത്തു. ഈ ചിറകിന്റെ സഹായത്താല്‍ ഇക്കാറസ് പറന്നുയര്‍ന്നു എന്നാണ് ഗ്രീക്ക് പുരാണം പറയുന്നത്. ഇത്തരത്തില്‍ എയര്‍ലൈന്‍ മേഖലയിലേയ്ക്ക് പറന്നുയരാന്‍ ആഗ്രഹമുള്ള ഏതൊരു വ്യക്തിയെയും സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കാറസ് ഏവിയേഷന്‍ അക്കാഡമി. ഇന്റര്‍നാഷണല്‍ എയര്‍ലൈനുകളില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്ന സുചിത്ര ഗോപിയാണ് ഇക്കാറസ് ഏവിയേഷന്റെ സ്ഥാപക. ഇക്കാറസ് ഏവിയേഷന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഏവിയേഷന്‍ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ ഇടയിലുള്ള മിഥ്യാ ധാരണകളേക്കുറിച്ചും സംസാരിക്കുകയാണ് സുചിത്ര ഗോപി.
ജെറ്റ് എയര്‍വെയ്‌സില്‍ എയര്‍ഹോസ്റ്റസ...