വിജയം പടിപടിയായി മാത്രം ലഭിക്കുന്ന ഒന്നാണ്
ഒരു സംരംഭകനു വേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണെന്ന് പറയുമ്പോള്‍ 'To lose pateince is to lose battle' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ അബ്ദുള്‍ ജബ്ബാര്‍ അടിവരയിട്ടു പറയുന്നു. ഒരു സംരംഭകനും ഒറ്റ രാത്രിയിലല്ല വിജയം കൈവരിച്ചത്. നിരന്തരം പരിശ്രമങ്ങളുടേയും പരാജയങ്ങളുടെയും പ്രതിസന്ധികളുടേയും കടല്‍ നീന്തിക്കടന്നാലേ വിജയം ലഭിക്കൂ. പ്രാവശ്യം പരാജയപ്പെട്ടിട്ടു തവണ നടത്തിയ യുദ്ധത്തില്‍ ജയിച്ച നെപ്പോളിയന്റെ കഥയും ക്ഷമയുടേയും, എത്ര വലിയ പരാജയത്തേയും തോല്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ പൈപ്‌സിന്റെ ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ ജബ്ബാര്‍ കച്ചവടത്തില്‍ നിന്നും താന്‍ നേടിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
ഉപഭോക്താവിന്റെ സംതൃപ്തിയാണ് ബിസിനസിനെ നിലനിര്‍ത്തുന്ന മറ്റൊരു കാര്യം. നമ്മുടെ സ്ഥാപനത്തെ ഏല്‍പ്പിക്കുന്ന ജോലി നമ്മള്‍ കൃത്യമായി പൂര...