ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക നിരക്ക് കുറവ്
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വായ്പകളുടെ കുടിശിക നിരക്ക് വന്‍കിട കോര്‍പറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിലയില്‍ തുടരുന്നു. 2020 ജനുവരി മാസത്തില്‍ വന്‍കിട കോര്‍പറേറ്റുകളുടെ നിഷ്‌ക്രിയ ആസ്തി നിരക്ക് 19.7 ശതമാനമായിരുന്നു. അതേ സമയം ചെറുകിട മേഖലയില്‍ ഇത് 12.5 ശതമാനമായിരുന്നു.
രാജ്യത്തെ വാണിജ്യ വായ്പകള്‍ 64.45 ലക്ഷം കോടി രൂപയായിരുന്ന ജനുവരിയില്‍ ചെറുകിട മേഖലയുടെ വായ്പാ വിഹിതം 17.75 ലക്ഷം കോടി രൂപയായിരുന്നു. ചെറുകിട മേഖലയിലെ വായ്പകള്‍ സംബന്ധിച്ച ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം മേഖലയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മ മേഖലയില്‍ 92,262 കോടി രൂപയുടെ വായ്പകളാണുള്ളത്. ഒരു കോടി രൂപയ്ക്കു താഴെയുള്ളവയാണ് ഇത്.
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ ഘടനാപരമായ ശക്തിയാണ് പഠനംചൂണ്ടിക്കാട്ടുന്നതെന...