ബ്യൂട്ടി പാര്‍ലര്‍ മേഖല പ്രതിസന്ധിയില്‍; സര്‍ക്കാര്‍ പിന്തുണ അനിവാര്യം
കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ മേഖല തകര്‍ന്നിരിക്കയാണെന്നും സര്‍ക്കാരിന്റെ പിന്തുണ പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണെന്നും ഈ മേഖലയില്‍ രണ്ടരപതിറ്റാണ്ടിലധികം കാലം പ്രവൃത്തിപരിചയമുള്ള വനിതാ സംരംഭക കനക പ്രതാപ് വിജയഗാഥയോട് പറയുന്നു…………………………………..
കൊറോണകാലം അതിരൂക്ഷമായ പ്രതിസന്ധിയാണ് ബിസിനസുകള്‍ക്ക് സമ്മാനിച്ചത്. ചെറുകിട ബിസിനസുകളെയും വന്‍കിട ബിസിനസുകളെയും എല്ലാം അത് ഒരുപോലെ ബാധിച്ചു. ബ്യൂട്ടി പാര്‍ലര്‍ മേഖലയിലും കോവിഡ് സൃഷ്ടിച്ച ആഘാതം ചെറുതല്ല.
ബ്യൂട്ടി പാര്‍ലര്‍ ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഈ രംഗത്ത് രണ്ടര പതിറ്റാണ്ടിലധികം കാലത്തെ പ്രവൃത്തിപരിചയമുള്ള സംരംഭക കനക പ്രതാപ് പറയുന്നു. തൊഴിലില്ലായ്മ കൂടി. പൊതുവേ മന്ദതയാണ് മേഖലയില്‍. തുറന്നത് തന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലല്ലേ. ജീവനക്കാരുടെ ശമ്പളം പോലും മര്യാദയ്ക്ക് കൊട...