‘ഇ മിത്ര’ത്തിന്റെ
‘സന്തോഷ’ത്തിന് പിന്നില്‍
സഹനത്തിന്റെ കഥയുണ്ട്
സ്ഥിരോല്‍സാഹികളെ കാലം എന്നും കൈപിടിച്ചുയര്‍ത്തും എന്ന സത്യം പല പ്രതിഭകളുടെയും ജീവിതത്തിലൂടെ തെളിയിക്കപ്പെട്ട ഒന്നാണ്. പ്രതിസന്ധി ഘട്ടത്തിലും അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ആയിരത്തില്‍ ഒരാളായിരിക്കും ഇക്കൂട്ടര്‍. സത്യത്തില്‍ സംരംഭകത്വം ആഘോഷിക്കാനായി ജനിച്ചവരാണ് ഇവര്‍. അത്തരത്തില്‍ ഒരു സംരംഭകനാണ് കണ്ണൂര്‍ ഇടക്കോ സ്വദേശിയായ സന്തോഷ്. 9-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹത്തിന് കൂലിപ്പണി അടക്കം അനേകം തൊഴിലുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ താന്‍ തൊഴില്‍ ചെയ്ത എല്ലാ മേഖലയിലും സംരംഭകനായി മാറിയാണ് സന്തോഷ് തന്റെ കഴിവ് തെളിയിച്ചത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയുടെ ഫലമായി ബിസിനസ് തകര്‍ന്ന് 40 ലക്ഷത്തോളം രൂപ കടം കയറിയ സന്തോഷ്, ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുറ്റേു. ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന തന്റെ ജീവിതകഥയും, മിത്രം ഡിജിറ്റല്‍ ഹബ്ബ് എ...