Tuesday, January 28Success stories that matter
Shadow

News

<strong>ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്; മാര്‍ച്ച് എട്ടിന്  പ്രവര്‍ത്തനം തുടങ്ങും</strong>

ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്; മാര്‍ച്ച് എട്ടിന്  പ്രവര്‍ത്തനം തുടങ്ങും

News
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഗോഡുഗോ'  ടാക്‌സി ബുക്കിംഗ് ആപ്പ് ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന്  എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ,എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് ,ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.  ഏറ്റവും ആധുനിക രീതിയിലുള...
ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോയ്ക്ക് കേരളം സാക്ഷിയാകുന്നു-  ഫെബ്രൂവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോയ്ക്ക് കേരളം സാക്ഷിയാകുന്നു- ഫെബ്രൂവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

News
ബിസിനസില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കൂട്ടായ്മ ലക്ഷ്യമിടുന്നവര്‍ക്കും പുത്തന്‍ അവസരം തുറന്നിടുകയാണ് ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോ 2023. അതും സംരംഭകരുടെ തലസ്ഥാനം എന്നറിയപ്പെടുന്ന കോഴിക്കോട്. ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയാണ് എക്‌സ്‌പോ. നിങ്ങള്‍ ഒരു സംരംഭകനാണോ ? ഇനി കാത്തിരിക്കേണ്ട, ഇവിടെ അവസരങ്ങളുടെ വാതില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കേരള ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ബി ടു ബി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും, ബിസിനസ് ഐഡിയ ഷെയര്‍ ചെയ്യാനുള്ള വേദികളും, അതിനാവശ്യമുള്ള പങ്കാളികളെ കണ്ടെത്താനുള്ള അവസ...

‘ജോര്‍’ ഹോംസ്‌കൂളുമായി ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തേയ്ക്ക്

News
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍  വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേര്‍ന്ന്് പ്രവര്‍ത്തിക്കും. ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജോറും ഹോം സ്‌കൂളും ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ സഹായത്തോടെ ആരംഭിക്കുന്ന ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഒന്ന് വീതം ജോര്‍-ഹോംസ്‌കൂള്‍ ട്യൂഷന്‍ സെന്ററുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും 120 കോടി രൂപയാണ് ഇതിനായി ജോര്‍ നിക്ഷേപിക്കുന്നതെന്നും ജോര്‍ ചെയര്‍മാന്‍  ജാക്സണ്‍ അറയ്ക്കല്‍...
ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഡിവൈസ് കെയര്‍ പദ്ധതികള്‍ അവതരിപ്പിച്ച് – ഓക്‌സിജന്‍

ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഡിവൈസ് കെയര്‍ പദ്ധതികള്‍ അവതരിപ്പിച്ച് – ഓക്‌സിജന്‍

News
ഗൃഹോപകരണങ്ങളുടെയും,ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ വില്‍പ്പനാനന്തര സേവനം ശക്തമാക്കുന്നു. ഓക്‌സിജനില്‍ നിന്നും വാങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്, എല്‍.ഇ.ഡി തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ക്കും പരിരക്ഷ നല്‍കുന്നതടക്കം വില്‍പനാന്തര സേവനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഷിജോ കെ.തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൊബൈല്‍ ഫോണുകള്‍,ടി.വി കള്‍ അടക്കമുളള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തീയിലോ വെള്ളത്തിലോ വീണ് സംഭവിക്കാവുന്ന നഷ്ടങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഷിജോ കെ.തോമസ് പറഞ്ഞു. ഉപയോഗത്തിനിടയില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് സംഭവിക്കുന്നതും ഉല്‍പ്...
ഭാരതത്തിലെ ആദ്യ മഹാ അഷ്ട ലക്ഷ്മി യാഗം തൃപ്പൂണിത്തുറയില്‍

ഭാരതത്തിലെ ആദ്യ മഹാ അഷ്ട ലക്ഷ്മി യാഗം തൃപ്പൂണിത്തുറയില്‍

News
സകല വിധ ക്ഷേമ, ഐശ്വര്യസമൃദ്ധിക്കായി ഭാരതത്തില്‍ ആദ്യമായി മഹാ അഷ്ട ലക്ഷ്മി യാഗം നടത്തുന്നു.കേരള ക്ഷേത്ര സമന്വയ സമിതിയുടെയും കര്‍മ്മ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രാങ്കണത്തില്‍ 2023 ജനുവരി 22 മുതല്‍ 31 വരെയാണ് യാഗം നടക്കുന്നതെന്ന് സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റുമായ വിജി തമ്പി,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍,സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പനയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജഗദ്ഗുരു ആദിശങ്കര പീഠം മഠാധിപതി ശ്രീശങ്കര പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയുടെ അനുഗ്രഹത്തോടെയാണ് യാഗം നടത്തുന്നത്.തിരുന്നാവായ ബ്രഹ്മസ്വം മഠം ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്,ബ്രഹ്മശ്രീ നാറാസ് ഇട്ടിരവി നമ്പൂതിരി,തിരുന്നാവായ ബ്രഹ്മസ്വം മഠം കൃഷ്ണമോഹന്‍ ...
ഓണാഘോഷത്തോടനുബന്ധിച്ച്  പ്രത്യേക കാമ്പെയ്‌നുമായി ലിനന്‍ ക്ലബ്

ഓണാഘോഷത്തോടനുബന്ധിച്ച്  പ്രത്യേക കാമ്പെയ്‌നുമായി ലിനന്‍ ക്ലബ്

News
പ്രത്യേക ഓണപ്പാട്ടും ഹൃദയസ്പര്‍ശിയായ ഒരു പരസ്യചിത്രവും പുറത്തിറക്കി ഐക്കണിക് ബ്രാന്‍ഡ് ലിനന്‍ ക്ലബ് കേരളത്തിനോടുള്ള ആദരവ്  അര്‍പ്പിക്കുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പയനിയറിംഗ് ലിനന്‍ ബ്രാന്‍ഡായ ലിനന്‍ ക്ലബ്, വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ച്,  ഹോംകമിംഗ്' എന്ന ഒരു അതുല്യമായ കാമ്പെയ്ന്‍ പ്രഖ്യാപിച്ചു. വിപണിയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷമെന്ന നിലയില്‍ ഈ ചിത്രത്തിലൂടെയും മനോഹരമായ ഒരു നാടന്‍ പാട്ടിലൂടെയും കേരളം അവര്‍ക്ക് നല്‍കിയ സ്‌നേഹത്തിന് ബ്രാന്‍ഡ് തിരിച്ച് പ്രതിഫലം നല്‍കി. മഹാബലി രാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പയിന്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പഴയകാല ഓണ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നു.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെ ആഘോഷവും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.തിരുവോണമുള്ളില്‍ നിറയേനം എന്ന ഗാനം ഒരു പ്രാദേശിക നാടോടി താളം അവതരിപ്...
ഹാവെല്‍സ് ‘സിഗ്നിയ ഗ്രാന്‍ഡ്’<br>സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച്

ഹാവെല്‍സ് ‘സിഗ്നിയ ഗ്രാന്‍ഡ്’
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച്

News
ക്രാബ്ട്രീ സിഗ്‌നിയ സ്വിച്ചുകളുടെ നൂതന ശ്രേണി അവതരിപ്പിച്ച് പ്രമുഖ ഫാസ്റ്റ് മൂവിങ് ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ് എം ഇ ജി) കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്. സ്മാര്‍ട്ട്, ലക്ഷ്വറി (സിഗ്‌നിയ സ്മാര്‍ട്ട്, സിഗ്‌നിയ ഗ്രാന്‍ഡ്) എന്നീ രണ്ട് വിഭാഗങ്ങളിലായാണു സ്വിച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാവെല്‍സ് ആര്‍ ആന്‍ഡ് ഡി സെന്ററില്‍ രൂപകല്‍പ്പന ചെയ്ത ഈ സ്വിച്ചുകള്‍ ഗംഭീര രൂപഭംഗിയും നൂതന സാങ്കേതികവിദ്യയും ഒത്തുചേര്‍ന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഒരേ ഡിസൈനിലുള്ള സ്മാര്‍ട്ട് അല്ലെങ്കില്‍ മെക്കാനിക്കല്‍ സ്വിച്ചുകള്‍ തിരഞ്ഞെടുത്ത് വീടിന്റെ അലങ്കാരവുമായി ചേരുന്ന തരത്തില്‍ അവ വിന്യസിക്കാന്‍ കഴിയും. ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇടയാക്കുന്ന കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംയോജിത സാങ്കേതിക ഉല്‍പ്പന്നങ്ങളിലൂടെ സൗകര്യവും സുരക്ഷയും തേടുന്നത് അത്യന്താപേക്ഷിതമാണ്. രണ്ട്, നാല് ചാനല്‍ റിലേ സ്വിച്ചുക...
സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍  കൊച്ചിയില്‍ ആരംഭിച്ചു

സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു

News
സ്ലീപ്വെല്‍ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഷീല ഫോം സിഇഒ തുഷാര്‍ ഗൗതം, റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ എന്നിവര്‍ സമീപം. ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്വെല്ലിന്റെ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്വെല്‍ വേള്‍ഡ്' കൊച്ചിയില്‍ ആരംഭിച്ചു. വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ്വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ...
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

News, Top Story
 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും പുതുതായി ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളായ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുമായും വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് നിരവധി പ്രയോജനകരമായ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഉപഭോക്തൃ ജീവിതചക്രത്തിലുടനീളം പുതിയതും പ്രീ-ഓണ്‍ഡുമായ വാഹനങ്ങള്‍ക്ക് മൂല്യ വാഗ്ദാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തന്ത്രപ്രധാനമായ കൂട്ടുകെട്ടുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്...
യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

News, Product Review, Top Story
ഒടുവിൽ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കുമായി ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇനി മുമ്പത്തേക്കാൾ എളുപ്പത്തിൽ സമാന വീഡിയോകൾ കണ്ടെത്താനും കാണാനും കഴിയും. യൂട്യൂബിലെ ഹാഷ്ടാഗിൽ ക്ലിക്ക് ചെയ്തോ ഹാഷ്ടാഗ് ലിങ്ക് ടൈപ്പ് ചെയ്തോ സമാന ഉള്ളടക്കം കണ്ടെത്താം. ഡെസ്ക്ടോപ്പ്, മൊബീൽ വേർഷനുകളിൽ ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ ലഭ്യമായിരിക്കും.   ...