Sunday, May 19Success stories that matter
Shadow

Tourism

മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍

മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍

Movie, Product Review, Tourism
കോവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്‌സിഎ) ഫെയ്സ് മാസ്‌കിന്റെ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. ചൈനയിലെ കോമു ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പത്തുലക്ഷത്തിലധികം ഫെയ്സ് മാസ്‌കുകള്‍ ഓരോ മാസവും നിര്‍മ്മിക്കും. ഇന്ത്യയിലേക്ക് രണ്ടുലക്ഷം മാസ്‌ക്കുകള്‍ എത്തിച്ചു കഴിഞ്ഞു. ഏപ്രിലില്‍ ഉത്പാദനം ആരംഭിച്ചതിനു പിന്നാലെ, രണ്ട് ലൈനുകളിലായി ഓരോ മാസവും മൂന്ന് ദശലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശേഷി വര്‍ധിപ്പിച്ചത്. ഇതില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം മാസ്‌കുകളാണ് നിര്‍മ്മിച്ചത്. ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്യും. ഏറ്റവും ആവശ്യക്കാരായ രാജ്യങ്ങളേയും വ്യക്തികളേയും സഹായിക്കു...
എക്സ്-ട്രോണിക് സിവിടിയും ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍ കിക്ക്സ് 2020

എക്സ്-ട്രോണിക് സിവിടിയും ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍ കിക്ക്സ് 2020

Gulf, Movie, Tourism
പുതിയ നിസ്സാന്‍ കിക്ക്സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്. ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്സ്-ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് വാഹനമെത്തുന്നത്. 'ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്സ് 2020 നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്യബോധമുള്ളതും ബുദ്ധിപരവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന നിസ്സാന്‍ കിക്ക്സിന് ഉയര്‍ന്ന ബില്‍റ്റ് ഇന്‍ ക്വാളിറ്റിയാണുള്ളത്. ബെസ്റ്റ് ഇന്‍-ക്ലാസ് ടര്‍ബോ എഞ്ചിന്‍, ബെസ്റ്റ് ഇന്‍-ക്ലാസ് എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പുതിയ നിസ്സാന്‍ കിക്ക്സിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനം വാഗ്ദാനം ചെയ്യുന്നു.' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നാല് സിലിണ്ടറുള്ള എച്.ആര്‍ 13 ഡ...
ഹുണ്ടായി ഇഎംഐ അഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു

ഹുണ്ടായി ഇഎംഐ അഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു

Movie, Tourism
കാര്‍ വായ്പയുടെ മൂന്ന് പ്രതിമാസ ഗഡുക്കള്‍ക്കു വരെ സംരക്ഷണം നല്‍കുന്ന പദ്ധതിക്ക് ഹുണ്ടായ് മോട്ടോര്‍സ് തുടക്കം കുറിച്ചു. മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനി ലയനമോ ഏറ്റെടുക്കലോ മൂലമോ എല്ലാം ജോലി നഷ്ടമാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ഈ മേഖലയില്‍ തന്നെ ആദ്യത്തേതായ ഈ പദ്ധതി. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക്  വേണ്ടി അവതരിപ്പിച്ച പദ്ധതി ഈ വേളയിലും മനസമാധനത്തോടെ വാഹനങ്ങള്‍ വാങ്ങാന്‍ സഹായകമാകുമെന്ന് ഹുണ്ടായ് വിപണന, സേവന വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് ചൂണ്ടിക്കാട്ടി. മെയ് മാസത്തില്‍ തെരഞ്ഞെടുത്ത ഹുണ്ടായ് മോഡലുകള്‍ വാങ്ങുന്നവര്‍ക്കാണ് ഹുണ്ടായ് അഷ്വറന്‍സ് പദ്ധതി ബാധകമാകുക. ആദ്യ മൂന്നു മാസങ്ങള്‍ ഒഴിവാക്കി വാങ്ങുന്നതു മുതല്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി ബാധകമാകുക. നേരത്തെ പ്രഖ്യാപിച്ചരികുന്നതു പോലെ ഹുണ്ടായ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി അറിയിച്ചു. കോവിഡ് 19 ബാധിത മേഖകളില...
ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക നിരക്ക് കുറവ്

ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക നിരക്ക് കുറവ്

Education, Top Story, Tourism
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വായ്പകളുടെ കുടിശിക നിരക്ക് വന്‍കിട കോര്‍പറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിലയില്‍ തുടരുന്നു. 2020 ജനുവരി മാസത്തില്‍ വന്‍കിട കോര്‍പറേറ്റുകളുടെ നിഷ്‌ക്രിയ ആസ്തി നിരക്ക് 19.7 ശതമാനമായിരുന്നു. അതേ സമയം ചെറുകിട മേഖലയില്‍ ഇത് 12.5 ശതമാനമായിരുന്നു. രാജ്യത്തെ വാണിജ്യ വായ്പകള്‍ 64.45 ലക്ഷം കോടി രൂപയായിരുന്ന ജനുവരിയില്‍ ചെറുകിട മേഖലയുടെ വായ്പാ വിഹിതം 17.75 ലക്ഷം കോടി രൂപയായിരുന്നു. ചെറുകിട മേഖലയിലെ വായ്പകള്‍ സംബന്ധിച്ച ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം മേഖലയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മ മേഖലയില്‍ 92,262 കോടി രൂപയുടെ വായ്പകളാണുള്ളത്. ഒരു കോടി രൂപയ്ക്കു താഴെയുള്ളവയാണ് ഇത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ ഘടനാപരമായ ശക്തിയാണ് പഠനംചൂണ്ടിക്കാട്ടുന്നതെന...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Product Review, Top Story, Tourism
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും വന്നതും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത് എന്നും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികള...
 ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു

 ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു

Product Review, Top Story, Tourism
കോവിഡ്-19നെ തുടര്‍ന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ ഇന്ത്യയിലെ പ്രവേശന പരീക്ഷ 'എല്‍സാറ്റ് 2020' ആദ്യമായി ഓണ്‍ലൈനായി നടത്തുന്നു. 2009ല്‍ ആരംഭിച്ചതു മുതല്‍ പേപ്പര്‍-പെന്‍സില്‍ ടെസ്റ്റായി നടത്തുന്ന എല്‍സാറ്റ് ഇന്ത്യ ഇതോടെ ഇന്ത്യയിലെ നിയമ പഠനത്തിനുള്ള ആദ്യത്തെ ഏക ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയായി മാറിയിരിക്കുകയാണ്. നിര്‍മിത ബുദ്ധിയിലധിഷ്ഠിതമാണ് (എഐ) പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാം.രാജ്യത്തെ നിയമ സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് ഡെലിവറി സിസ്റ്റം ഉപയോഗിച്ച് ജൂണ്‍ 14ന് എല്‍സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളില്‍ ലോകത്തെ പ്രമുഖരായ പിയേഴ്‌സണ്‍ വ്യൂ ആണ് എഐ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-19നെ തുടര്‍ന്നുള്ള ലോ...
സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍  കുഞ്ഞിന് ജൻമം നല്‍കി പാലക്കാട് സ്വദേശിനി

സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍  കുഞ്ഞിന് ജൻമം നല്‍കി പാലക്കാട് സ്വദേശിനി

Product Review, Top Story, Tourism
സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജൻമം നല്‍കി. സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവിധ സുരക്ഷാമുന്‍കരുതലോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാലക്കാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു 28-കാരിയായ റീനയുടെ കടിഞ്ഞൂല്‍ പ്രസവം. സൗദിയില്‍ നഴ്സായി ജോലി ചെയ്യുന്ന റീന കേന്ദ്രസര്‍ക്കാരിന്‍റെ വന്ദേഭാരത് പദ്ധതി പ്രകാരം രാത്രി 10.30 ഓടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭര്‍ത്താവ് തോംസണ്‍ നാട്ടിലായിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് വെളുപ്പിന് 3 മണിയോടെ പാലക്കാട്ടെ വീട്ടിലെത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവലക്ഷണങ്ങള്‍ കാണിച്ചു. ...
സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

Movie, Tourism
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് തുടക്കം കുറിച്ചു. ഈ പോളിസി ഇന്ത്യയില്‍ എവിടെയും രൂ. 1 ലക്ഷം മുതല്‍ രൂ. 5 ലക്ഷം വരെ ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ നല്‍കുന്നു. ''ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അവതരണം സ്വാഗതാര്‍ഹമാണ്, കാരണം ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന പ്രീമിയത്തില്‍ സാമാന്യമായ പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള റെഗുലേറ്ററി ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എസ്ബിഐയുടെ വിശ്വസനീയമായ ബ്രാന്‍ഡ് നാമവും ഞങ്ങളുടെ നിസ്തുലമായ വിതരണ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്, ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാ...